കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടുത്തം; തീയണക്കാൻ ശ്രമം തുടരുന്നു
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടുത്തം. തീയണക്കാൻ ശ്രമം തുടരുന്നു. തീപിടുത്തത്തിൽ നിരവധി കടകൾ കത്തിയമർന്നു. ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്താൻ എത്താൻ വൈകിയെന്ന് നാട്ടുകാർ പറഞ്ഞു.
തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപമുള്ള കെ.വി ഷോപ്പിംഗ് കോംപ്ലക്സിൽ ഇന്ന് വൈകിട്ട് 5:30-ന് ഉണ്ടായ വൻ തീപ്പിടിത്തത്തിൽ 10-ലധികം കടകൾ കത്തിനശിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ ഫയർഫോഴ്സ് സംഘങ്ങൾ തീവ്രശ്രമം തുടരുകയാണ്. തളിപ്പറമ്പ്, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നുള്ള ആറ് ഫയർ യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
വൈകിട്ട് 5:30-ന് തുടങ്ങിയ തീപ്പിടിത്തം ഒരു മണിക്കൂറിലധികം നേരം ആളിപ്പടർന്നിട്ടും പൂർണമായി നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഒരു കടയിൽ നിന്നാണ് തീ ആരംഭിച്ചതെന്നാണ് പ്രാഥമിക വിവരം. തുണിക്കടകൾ, മൊബൈൽ ഷോപ്പുകൾ എന്നിവ ഉൾപ്പെടുന്ന ഷോപ്പിംഗ് കോംപ്ലക്സാണ് തീയിൽ കത്തിനശിച്ചത്.
ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, കെട്ടിടത്തിനുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്ന ആശങ്ക നാട്ടുകാർ പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.
a massive fire broke out in a commercial building adjacent to thaliparamba bus stand in kannur.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."