മയക്കുമരുന്നിനെതിരായ പോരാട്ടം കടുപ്പിച്ച് കുവൈത്ത്; ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ
കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തിനെതിരായ പോരാട്ടം കടുപ്പിച്ച് കുവൈത്ത്. കടുത്ത നടപടികളുടെ ഭാഗമായി കുവൈത്ത് പൊലിസ് രണ്ട് വ്യത്യസ്ത കേസുകളിലായി നാല് പേരെ അറസ്റ്റ് ചെയ്തു. ഇതിൽ രണ്ട് പേർ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ്. ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ നേതൃത്വത്തിൽ നടന്ന റെയിഡുകളിൽ 1.15 ലക്ഷം കുവൈത്ത് ദിനാർ മൂല്യമുള്ള മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും പിടിച്ചെടുത്തു.
സാദ് അൽ-അബ്ദുല്ല, അബ്ദുല്ല അൽ-മുബാറക്, ഹവല്ലി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ അംഗങ്ങളെ അധികൃതർ പിടികൂടി. സംഘത്തിൽപ്പെട്ട മൂന്ന് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ട് പേർ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ്. യുകെയിൽ താമസിക്കുന്ന മറ്റൊരു വ്യക്തിയാണ് ഈ ശൃംഖലയുടെ ബുദ്ധികേന്ദ്രമെന്ന് പൊലിസ് വ്യക്തമാക്കി.
റെയിഡിനിടെ 25 കിലോഗ്രാം മരിജുവാന, 100 ലിറ്റർ ഹാഷ് ഓയിൽ, 2 ഗ്രാം ഷാബു, 10 ഗ്രാം ഹാഷിഷ് എന്നിവ പിടിച്ചെടുത്തു. ഇവയുടെ വിപണി മൂല്യം ഏകദേശം 1.5 ലക്ഷം കുവൈത്ത് ദീനാർ വരുമെന്ന് അധികൃതർ വിലയിരുത്തി.
മയക്കുമരുന്ന് കള്ളക്കടത്തിനെതിരായ ശ്രമങ്ങൾ ശക്തമാക്കുമെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ വ്യക്തമാക്കി. "സമൂഹത്തെ മയക്കുമരുന്നിന്റെ വിനാശകരമായ ആഘാതത്തിൽ നിന്ന് സംരക്ഷിക്കാൻ, ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാ വ്യക്തികളെയും ഗ്രൂപ്പുകളെയും നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യും," അധികൃതർ വ്യക്തമാക്കി.
kuwait's general department for drug control arrests four in two separate drug smuggling cases, including two interior ministry officials. the raids seized 25 kg marijuana, hash oil, shabu, and 500,000 captagon pills valued at 1.15 million kwd, highlighting intensified efforts to combat narcotics and psychotropic substances amid ongoing international networks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."