
ഫ്രീസറില്‍ വച്ച ഇറച്ചിയിലെ ഐസ് കട്ട കളയാന്‍ പുറത്തെടുത്തു വയ്ക്കുമ്പോള്‍ ഈ അബദ്ധം ഒരിക്കലും ചെയ്യല്ലേ...

ചിക്കനും ബീഫുമൊക്കെ ആവശ്യത്തില്‍ കൂടുതല്‍ വാങ്ങി വയ്ക്കുകയും ഫ്രഷ് ആയി ഉണ്ടാക്കാന്‍ സമയം കിട്ടാതെ വരുമ്പോഴോ അല്ലെങ്കില്‍ രണ്ടോ മൂന്നോ ദിവസത്തേക്കോ ഒക്കെ മിക്ക ആളുകളും ചെയ്യുന്ന ഒന്നാണ് ചിക്കനും ബീഫുമൊക്കെ വാങ്ങി നേരെ ഫ്രീസറില്‍ കയറ്റി വയ്ക്കുക എന്നത്. പിന്നീട് ആവശ്യാനുസരണം എടുത്തുപയോഗിക്കുകയും ചെയ്യും. ഇതിനായി രാവിലെ ഫ്രീസറില്‍ നിന്നെടുത്ത് ഐസ് പോകാന്‍ കുറച്ചുസമയം പുറത്തെടുത്ത് വയ്ക്കുകയും ചെയ്യും. എന്നാല്‍ ഈ രീതി ചിലപ്പോള്‍ പണി തരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്.
ഫ്രീസറില്‍ വച്ചാലും കുറച്ചു ദിവസത്തേക്ക് ഈ പറഞ്ഞ മാംസങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇത് നിങ്ങള്‍ പുറത്തെടുത്ത് വയ്ക്കുന്ന സമയത്താണ് സൂക്ഷിക്കേണ്ടത്. ഇങ്ങനെ പുറത്തെടുത്തുവച്ച മാംസത്തില്‍ നിന്ന് ഐസ് കളയുമ്പോള്‍ മാരകമായ പല ബാക്ടീരിയകളും വളരാനും നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നും ലോകാരോഗ്യ സംഘടനയും യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനും പറയുന്നു.
ഇറച്ചി സാധാരണ താപനിലയില്‍ ഐസ് കളയാനായി വയ്ക്കുമ്പോള്‍ അതിന്റെ പുറംഭാഗത്തിന് നിന്ന് ഐസ് നീങ്ങിപ്പോവുകയും ആ ഭാഗം ചൂടാകാനും അതിന്റെ ഉള്ള് തണുത്ത് തന്നെയിരിക്കുകയും ചെയ്യുന്നു. ഏകദേശം 4.4 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില എത്തിക്കഴിഞ്ഞാല്‍, ആ ഭക്ഷണം പിന്നെ രണ്ട് മണിക്കൂറില്‍ കൂടുതല്‍ വയ്ക്കുകയാണെങ്കില്‍, ബാക്ടീരിയകള്‍ വളരെ വേഗത്തില്‍ വളരാന്‍ സാധ്യതയും കൂടുതലാണ്. ഇത് വിഷാംശം പുറപ്പെടുവിക്കുകയും ശരീരത്തിലെത്തിയാല്‍ പ്രതിരോധശേഷി കുറയ്ക്കുകയും ഭക്ഷ്യവിഷബാധയിലേക്കെത്തിക്കുകയും ചെയ്യുന്നു.
അതിനാല്‍, വേവിക്കാത്ത ഇറച്ചി ഉള്‍പ്പെടെയുള്ള, പെട്ടെന്ന് കേടുവരുന്ന ഭക്ഷണങ്ങള്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ സാധാരണ താപനിലയില്‍ സൂക്ഷിക്കരുതെന്ന് യുനൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രിക്കള്‍ച്ചര്‍ കര്‍ശനമായി നിര്‍ദേശിക്കുന്നുണ്ട്. കാരണം സാല്‍മൊണല്ല, ഇകോളി, ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകള്‍ക്ക് വെറും 20 മിനിറ്റിനുള്ളില്‍ തന്നെ ഇരട്ടിയാകാന്‍ കഴിയുന്നതാണ്.
ഐസ് കളയുന്നത്
ഫ്രീസറില്‍ നിന്ന് ഇറച്ചി എടുത്ത് ഫ്രിഡ്ജിന്റെ താഴെത്തട്ടില്‍ ഒരു പാത്രത്തില്‍ വയ്ക്കുക. ഇറച്ചിയുടെ വലുപ്പമനുസരിച്ച് കുറച്ച് മണിക്കൂറുകള്‍ മുതല്‍ ഒരു ദിവസം വരെ ഇങ്ങനെ ഐസ് കളയാന്‍ സമയമെടുത്തെന്നു വരും. ഈ രീതിയില്‍ ഐസ് കളയുമ്പോള്‍ ഇറച്ചി എപ്പോഴും സുരക്ഷിതമായ താപനിലയില്‍ (4.4°Cന് താഴെ) ആയിരിക്കും. ഇത് സുരക്ഷിതമാണ്.
ഇറച്ചി ഒരു ബാഗിലോ കവറിലോ ആക്കി തണുത്ത വെള്ളത്തില്‍ താഴ്ത്തി വയ്ക്കുക. ഓരോ 30 മിനിറ്റിലും വെള്ളം മാറ്റിക്കൊണ്ടിരിക്കണം. ചെറിയ കഷണം ഇറച്ചിയാണെങ്കില്‍ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ ഐസ് പോയിക്കിട്ടും.
മിക്ക മൈക്രോവേവ് ഓവനുകളിലും ഡിഫ്രോസ്റ്റ് എന്നൊരു സംവിധാനം ഉണ്ടാകും. ഇത് ഉപയോഗിച്ചും വേഗത്തില്‍ ഐസ് കളയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം
National
• 8 hours ago
ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍
uae
• 9 hours ago
കുട്ടികളുടെ ആധാര്‍ പുതുക്കിയില്ലേ...പണി കിട്ടും; ഏഴ് വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും
Tech
• 9 hours ago
കാവട് യാത്ര: ഭക്ഷണശാലകളിൽ ഉടമകളുടെ വിവരപ്രദർശനം; സർക്കാരുകളോട് വിശദീകരണം തേടി സുപ്രിംകോടതി
National
• 9 hours ago
ഗര്‍ഭിണിയായിരുന്നപ്പോഴും വിപഞ്ചിക നേരിട്ടത് ക്രൂര പീഡനം, കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി മര്‍ദിച്ചു; നിതീഷിന് സ്വഭാവ വൈകൃതവും
uae
• 9 hours ago
തൃശൂര്‍ പൂരം കലക്കല്‍: അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി; ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവച്ചു
Kerala
• 10 hours ago
മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ നിയമനിർമാണം: ഹൈക്കോടതിയിൽ നിലപാട് തിരുത്തി സർക്കാർ
Kerala
• 10 hours ago
മിര്‍ദിഫില്‍ ബ്ലൂ ലൈന്‍ മെട്രോ നിര്‍മ്മാണം ആരംഭിക്കുന്നു; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ ആര്‍ടിഎ
uae
• 10 hours ago
ഭാസ്കര കാരണവർ വധക്കേസ്: നല്ലനടപ്പും സ്ത്രീയെന്ന പരിഗണനയും; ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിച്ചു; പ്രതിക്ക് ഉടൻ ജയിൽമോചനം
Kerala
• 10 hours ago
സ്കൂൾ സമയമാറ്റം: 20 ലക്ഷം മദ്റസ വിദ്യാർഥികൾ ആശങ്കയിൽ; സർക്കാർ തീരുമാനം വൈകുന്നു
Kerala
• 11 hours ago
ഹിജാബിനെതിരെ വംശീയ വിദ്വേഷം: ജർമ്മനിയിൽ മുസ്ലിം യുവതിയെ കുത്തിക്കൊലപ്പെടുത്തി; കുറ്റകൃത്യത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ
International
• 12 hours ago
മലപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്സിന്റെ ആത്മഹത്യ ജനറല്‍ മാനേജറുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം
Kerala
• 12 hours ago
27കാരന് വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു; മരണം ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ
Kerala
• 12 hours ago
വി.സി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ; ജനാധിപത്യ നടപടികൾ വേണമെന്ന് മന്ത്രി ആർ. ബിന്ദു
Kerala
• 12 hours ago
സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• 14 hours ago
'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി
Kerala
• 21 hours ago
പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്
National
• 21 hours ago
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്
Kerala
• a day ago
ഷാർജയിൽ മലയാളി യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; ചർച്ചകൾ ഇന്നും തുടരും
International
• 13 hours ago
കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം
Kerala
• 13 hours ago
അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്
National
• 13 hours ago