HOME
DETAILS

ഫ്രീസറില്‍ വച്ച ഇറച്ചിയിലെ ഐസ് കട്ട കളയാന്‍ പുറത്തെടുത്തു വയ്ക്കുമ്പോള്‍ ഈ അബദ്ധം ഒരിക്കലും ചെയ്യല്ലേ...

  
Laila
July 11 2025 | 06:07 AM

Dont Thaw Meat at Room Temperature  Health Experts Warn

 

ചിക്കനും ബീഫുമൊക്കെ ആവശ്യത്തില്‍ കൂടുതല്‍ വാങ്ങി വയ്ക്കുകയും ഫ്രഷ് ആയി ഉണ്ടാക്കാന്‍ സമയം കിട്ടാതെ വരുമ്പോഴോ അല്ലെങ്കില്‍ രണ്ടോ മൂന്നോ ദിവസത്തേക്കോ ഒക്കെ മിക്ക ആളുകളും ചെയ്യുന്ന ഒന്നാണ് ചിക്കനും ബീഫുമൊക്കെ വാങ്ങി നേരെ ഫ്രീസറില്‍ കയറ്റി വയ്ക്കുക എന്നത്. പിന്നീട് ആവശ്യാനുസരണം എടുത്തുപയോഗിക്കുകയും ചെയ്യും. ഇതിനായി രാവിലെ ഫ്രീസറില്‍ നിന്നെടുത്ത് ഐസ് പോകാന്‍ കുറച്ചുസമയം പുറത്തെടുത്ത് വയ്ക്കുകയും ചെയ്യും. എന്നാല്‍ ഈ രീതി ചിലപ്പോള്‍ പണി തരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.


ഫ്രീസറില്‍ വച്ചാലും കുറച്ചു ദിവസത്തേക്ക് ഈ പറഞ്ഞ മാംസങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇത് നിങ്ങള്‍ പുറത്തെടുത്ത് വയ്ക്കുന്ന സമയത്താണ് സൂക്ഷിക്കേണ്ടത്. ഇങ്ങനെ പുറത്തെടുത്തുവച്ച മാംസത്തില്‍ നിന്ന് ഐസ് കളയുമ്പോള്‍ മാരകമായ പല ബാക്ടീരിയകളും വളരാനും നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നും ലോകാരോഗ്യ സംഘടനയും യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും പറയുന്നു.

 

free.jpg

 

ഇറച്ചി സാധാരണ താപനിലയില്‍ ഐസ് കളയാനായി വയ്ക്കുമ്പോള്‍ അതിന്റെ പുറംഭാഗത്തിന് നിന്ന് ഐസ് നീങ്ങിപ്പോവുകയും ആ ഭാഗം ചൂടാകാനും അതിന്റെ ഉള്ള് തണുത്ത് തന്നെയിരിക്കുകയും ചെയ്യുന്നു. ഏകദേശം 4.4 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില എത്തിക്കഴിഞ്ഞാല്‍, ആ ഭക്ഷണം പിന്നെ രണ്ട് മണിക്കൂറില്‍ കൂടുതല്‍ വയ്ക്കുകയാണെങ്കില്‍, ബാക്ടീരിയകള്‍ വളരെ വേഗത്തില്‍ വളരാന്‍ സാധ്യതയും കൂടുതലാണ്. ഇത് വിഷാംശം പുറപ്പെടുവിക്കുകയും ശരീരത്തിലെത്തിയാല്‍ പ്രതിരോധശേഷി കുറയ്ക്കുകയും ഭക്ഷ്യവിഷബാധയിലേക്കെത്തിക്കുകയും ചെയ്യുന്നു.

അതിനാല്‍, വേവിക്കാത്ത ഇറച്ചി ഉള്‍പ്പെടെയുള്ള, പെട്ടെന്ന് കേടുവരുന്ന ഭക്ഷണങ്ങള്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ സാധാരണ താപനിലയില്‍ സൂക്ഷിക്കരുതെന്ന് യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചര്‍ കര്‍ശനമായി നിര്‍ദേശിക്കുന്നുണ്ട്. കാരണം സാല്‍മൊണല്ല, ഇകോളി, ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകള്‍ക്ക് വെറും 20 മിനിറ്റിനുള്ളില്‍ തന്നെ ഇരട്ടിയാകാന്‍ കഴിയുന്നതാണ്.

 

free3.jpg

 

 ഐസ് കളയുന്നത് 

ഫ്രീസറില്‍ നിന്ന് ഇറച്ചി എടുത്ത് ഫ്രിഡ്ജിന്റെ താഴെത്തട്ടില്‍ ഒരു പാത്രത്തില്‍ വയ്ക്കുക. ഇറച്ചിയുടെ വലുപ്പമനുസരിച്ച് കുറച്ച് മണിക്കൂറുകള്‍ മുതല്‍ ഒരു ദിവസം വരെ ഇങ്ങനെ ഐസ് കളയാന്‍ സമയമെടുത്തെന്നു വരും. ഈ രീതിയില്‍ ഐസ് കളയുമ്പോള്‍ ഇറച്ചി എപ്പോഴും സുരക്ഷിതമായ താപനിലയില്‍ (4.4°Cന് താഴെ) ആയിരിക്കും. ഇത് സുരക്ഷിതമാണ്.

 


ഇറച്ചി ഒരു ബാഗിലോ കവറിലോ ആക്കി തണുത്ത വെള്ളത്തില്‍ താഴ്ത്തി വയ്ക്കുക. ഓരോ 30 മിനിറ്റിലും വെള്ളം മാറ്റിക്കൊണ്ടിരിക്കണം. ചെറിയ കഷണം ഇറച്ചിയാണെങ്കില്‍ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ ഐസ് പോയിക്കിട്ടും.

മിക്ക മൈക്രോവേവ് ഓവനുകളിലും ഡിഫ്രോസ്റ്റ് എന്നൊരു സംവിധാനം ഉണ്ടാകും. ഇത് ഉപയോഗിച്ചും വേഗത്തില്‍ ഐസ് കളയാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  7 hours ago
No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  14 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  15 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  15 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  15 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  16 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  16 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  16 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  17 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  17 hours ago

No Image

തെലങ്കാനയിൽ കൗമാരപ്രായക്കാരായ പെണ്‍കുട്ടികളടക്കം 5 മാവോവാദികൾ കീഴടങ്ങി; പുനരധിവാസ പദ്ധതികൾ ശക്തമാക്കി സർക്കാർ

National
  •  19 hours ago
No Image

ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾക്ക് നേരെ ഇസ്റാഈൽ ആക്രമണം: 875 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്

International
  •  19 hours ago
No Image

ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഒറ്റപ്പെടുത്തുകയോ, ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്നില്ല; സമൂസ, ജിലേബി എന്നിവയിൽ മുന്നറിയിപ്പ് ലേബലുകൾ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

National
  •  20 hours ago
No Image

സുരക്ഷിതമല്ലാത്ത ഡെലിവറി മോട്ടോർസൈക്കിളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ആർടിഎ; നടത്തിയത് 1,000-ത്തിലധികം പരിശോധനകൾ

uae
  •  20 hours ago