HOME
DETAILS

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

  
Web Desk
July 11 2025 | 09:07 AM

former Argentine player Sergio Goicoechea is talking about the differences between diego Maradona and Lionel Messi

അർജന്റൈൻ ഫുട്ബോളിന് മികച്ച സംഭാവനകൾ നൽകിയ ഇതിഹാസ താരങ്ങളാണ് ലയണൽ മെസിയും ഡീഗോ മറഡോണയും. ഇരുവർക്കും അർജന്റീനയുടെ ഫുട്ബോൾ ചരിത്രത്തിൽ വലിയ സ്ഥാനമാണുള്ളത്. ഇപ്പോൾ മറഡോണയും മെസിയും തമ്മിലുള്ള വ്യതാസങ്ങളെക്കുറിച്ച് പറയുകയാണ് മുൻ അർജന്റീന താരം സെർജിയോ ഗൊയ്കോച്ചിയ. ഇരു താരങ്ങളെയും താരതമ്യം ചെയ്യുക ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണെന്നും എന്നാൽ മെസിക്ക് കളിക്കളത്തിൽ കുറച്ചുകൂടി ശക്തമായിട്ടുള്ള മുന്നേറ്റം ഉണ്ടായിരുന്നുവെന്നുമാണ് സെർജിയോ ഗൊയ്കോച്ചിയ പറഞ്ഞത്. 

എനിക്ക് ഇവർ മെസിയും മറഡോണയുമാണ്. ഇവരെ തമ്മിൽ താരതമ്യം ചെയ്യുക എന്നത് ബുദ്ധിമുട്ടാണ്. എന്നാൽ മെസിയെക്കാൾ കൂടുതൽ ഡീഗോയുടെ കാര്യത്തിൽ എനിക്കറിയാം. എങ്കിലും ഞാൻ മെസിയുടെ കളി ശൈലി വിശകലനം ചെയ്യുന്നുണ്ട്. ഫുട്ബോളിൽ ഇവർ രണ്ട് പേരും അത്ഭുതകരമാണ്. അവർക്ക് ഓരോരുത്തർക്കും അവിശ്വസനീയമായ ശക്തിയും മാനസിക വേഗതയുമുണ്ട്. എന്ന; ലിയോക്ക് കുറച്ചുകൂടി ശക്തമായിട്ടുള്ള മുന്നേറ്റം ഉണ്ടായിരുന്നു'' മുൻ അർജന്റൈൻ താരം ഡയറിയോ എഎസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

അർജന്റീനക്ക് 1986ലെ ലോകകപ്പ് നേടിക്കൊടുത്തത് മറഡോണയായിരുന്നു. അർജന്റീനയുടെ പരിശീലകനാണ് മറഡോണ പ്രവർത്തിച്ചിട്ടുണ്ട്.  2010 ലോകകപ്പിൽ മറഡോണയുടെ കീഴിലായിരുന്നു അർജന്റീന കളത്തിൽ ഇറങ്ങിയിരുന്നത്. എന്നാൽ ആ ടൂർണമെന്റിൽ ക്വാർട്ടർ ഫൈനലിൽ ജർമ്മനിയോട് പരാജയപ്പെട്ട് അർജന്റീന പുറത്താവുകയായിരുന്നു. 

1986ന് ശേഷം നീണ്ട വർഷക്കാലം അർജന്റീനക്ക് ലോക കിരീടം സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ നീണ്ട കാലത്തേ അവസാനിപ്പിച്ചുകൊണ്ട് 2022ലെ ലോകകപ്പ് അർജന്റീന സ്വന്തമാക്കിയത് മെസിയുടെ മികവിലായിരുന്നു. 2022ൽ ഫ്രാൻസിനെ കീഴടക്കിയാണ് മെസിയും സംഘവും ലോകത്തിന്റെ നെറുകയിൽ എത്തിയത്. ലോകകപ്പിന് പുറമെ അർജന്റീന സമീപകാലങ്ങളിൽ നാല് കിരീടങ്ങളാണ് സ്വന്തമാക്കിയത്. രണ്ട് കോപ്പ അമേരിക്ക, ഫൈനൽ സീമ എന്നീ കിരീടങ്ങളാണ് അർജന്റീന ലോകകപ്പിന് പുറമെ സ്വന്തമാക്കിയത്. 

Lionel Messi and Diego Maradona are two legends who have made great contributions to Argentine football Now former Argentine player Sergio Goicoechea is talking about the differences between Maradona and Messi



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  12 hours ago
No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  12 hours ago
No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  12 hours ago
No Image

കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

International
  •  13 hours ago
No Image

അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം 

Kerala
  •  14 hours ago
No Image

ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം

International
  •  15 hours ago
No Image

രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്

National
  •  15 hours ago
No Image

വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ 

National
  •  15 hours ago
No Image

ജി.എസ്.ടി സ്ലാബ് ചുരുക്കൽ ക്ഷേമ, വികസന പദ്ധതികളെ ബാധിക്കും; ആലോചനയില്ലാത്ത നടപടിയിൽ ആശങ്കയറിയിച്ച് സംസ്ഥാനങ്ങൾ

National
  •  15 hours ago
No Image

കണ്ണൂരിൽ വീടിനുള്ളിൽ വൻസ്‌ഫോടനം; ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, അപകടം ബോംബ് നിർമാണത്തിനിടെയെന്ന് സൂചന

Kerala
  •  16 hours ago