
രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

തിരുവനന്തപുരം: കേരള സർവകലാശാല വിവാദങ്ങൾ പുതിയ വഴിത്തിരിവിലേക്ക്. സർവകലാശാല രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. മിനി കാപ്പൻ. പദവി ഏറ്റെടുക്കാൻ താല്പര്യമില്ലെന്ന് കാണിച്ച് മിനി കാപ്പൻ വിസി മോഹനൻ കുന്നുമ്മലിന് കത്ത് നൽകി. വിവാദങ്ങൾക്ക് താല്പര്യമില്ലാത്തതിനാലാണ് വിട്ടുനിൽക്കുന്നത് എന്നും അവർ കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് വിസി മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകിയത്.
മിനി കാപ്പന് രജിസ്ട്രാരുടെ ചുമതല ഏഴാം തീയതിയാണ് നൽകിയത്. എന്നാൽ ഉത്തരവ് ഇറങ്ങിയിരുന്നില്ല. തുടർന്ന് ഇന്നലെ രാവിലെയാണ് ഉത്തരവ് പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് വിവാദങ്ങൾക്കില്ലെന്ന് കാണിച്ച് അവർ ചുമതലയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചത്. വിസി മിനി കാപ്പനെ രജിസ്ട്രാറാക്കിയതിന് പിന്നാലെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സിൻഡിക്കേറ്റ് പ്രതികരിച്ചിരുന്നു. മിനി കാപ്പൻ കത്ത് നൽകിയതോടെ ഇനി ആരാകും ആ സ്ഥാനത്തേക്ക് എന്ന കാര്യം കൂടി ചർച്ചയാകും.
ഇതിനിടെ, വിസി - രജിസ്ട്രാർ പോരിൽ കേരള സർവകലാശാലയിലെ കാര്യങ്ങൾ താറുമാറായിട്ടുണ്ട്. രജിസ്ട്രാർ ഡോ. കെ.എസ് അനിൽ കുമാറിനെതിരെ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ നടപടി ശക്തമാക്കിയതോടെ ഭരണപ്രതിസന്ധി രൂക്ഷമാവുകയാണ്. അനിൽകുമാർ അയച്ച ഫയലുകൾ വിസി മടക്കി അയച്ചു. അടിയന്തര സ്വഭാവത്തിലുള്ളതടക്കം 3 ഫയലുകളാണ് തിരിച്ചയച്ചത്. അതേസമയം, രജിസ്ട്രാർ ഇൻ ചാർജ് എന്ന നിലയ്ക്ക് മിനി കാപ്പൻ അയച്ച 25 ഫയലുകൾ വിസി അംഗീകരിക്കുകയും ചെയ്തു.
ഇതിനിടെ, രജിസ്ട്രാർ കെ.എസ് അനിൽ കുമാറിനെതിരെ വിസി രാജ്ഭവനെ സമീപിച്ചിട്ടുണ്ട്. തന്റെ നിർദേശം മറികടന്ന് അനധികൃതമായാണ് കെ.എസ് അനിൽ കുമാർ സർവകലാശാലയിൽ എത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് വിസി രാജ്ഭവനിൽ റിപ്പോർട്ട് നൽകിയത്.
The ongoing administrative crisis at Kerala University has taken a new turn. Dr. Mini Kappen, who was recently assigned the role of Acting Registrar, has officially declined to take charge. In a letter submitted to Vice Chancellor Dr. Mohanan Kunnummal, Dr. Mini Kappen expressed her unwillingness to assume the position, citing that she does not wish to be part of ongoing controversies surrounding the post.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഷാർജയിൽ മലയാളി യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; ചർച്ചകൾ ഇന്നും തുടരും
International
• 7 hours ago
കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം
Kerala
• 7 hours ago
അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്
National
• 7 hours ago
ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ
Kerala
• 8 hours ago
സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• 8 hours ago
'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി
Kerala
• 15 hours ago
പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്
National
• 16 hours ago
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്
Kerala
• 16 hours ago
ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ
uae
• 16 hours ago
2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്
National
• 16 hours ago
കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ
International
• 17 hours ago
ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ
Kerala
• 17 hours ago
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ
qatar
• 17 hours ago
ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ
uae
• 18 hours ago
വിപഞ്ചികയുടെ ആത്മഹത്യ: അമ്മ ഷൈലജയുടെ ആവശ്യം അംഗീകരിച്ച് കോൺസുലേറ്റ്; കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു
International
• 19 hours ago
കുവൈത്തിലെ പുതിയ ഗതാഗത നിയമം: 2025 ന്റെ ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ കുറവ്
Kuwait
• 19 hours ago
ഇലക്ട്രിക് വിപണിയിലേക്ക് ഒരു പുതിയ കമ്പനി കൂടി; വിയറ്റ്നാം കമ്പനി വിൻഫാസ്റ്റ് അടുത്ത മാസം മോഡലുകൾ പുറത്തിറക്കും
auto-mobile
• 20 hours ago
ദുബൈയിൽ ഊബർ-ബൈഡു സഹകരണത്തോടെ ഓട്ടോണമസ് റോബോ ടാക്സികൾ ഉടൻ
uae
• 20 hours ago
ട്രംപിന്റെ 50 ദിവസത്തെ അന്ത്യശാസനത്തിന് റഷ്യയുടെ കടുത്ത മറുപടി: 'എന്തും നേരിടാൻ തയാർ'
International
• 18 hours ago
'പാകിസ്താൻ റിപ്പബ്ലിക് പാർട്ടി': പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ
International
• 18 hours ago
ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യത്തിന് മുമ്പ് ഇരയുടെ വാദം കേൾക്കണം: സുപ്രീം കോടതി
National
• 18 hours ago