HOME
DETAILS

തിങ്കളാഴ്ച ജോയിൻ ചെയ്തു, വെള്ളിയാഴ്ച ജോലി പോയി; ജൂനിയർ ജീവനക്കാരനെ അധിക്ഷേപിച്ച സീനിയറെ പുറത്താക്കി സ്റ്റാർട്ട്-അപ്പ് സ്ഥാപകൻ

  
Muhammed Salavudheen
July 11 2025 | 09:07 AM

start up founder fires senior hire within a week for humiliating junior employee

ജോലിയ്ക്ക് ചേർന്ന് അഞ്ചാം ദിവസം മുതിർന്ന എക്സിക്യൂട്ടീവിനെ ജോലിയിൽ നിന്ന് പുറത്താക്കി ഗോവ ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ. മീറ്ററിംഗിനിടെ ജൂനിയർ ജീവനക്കാരനെ അധിക്ഷേപിച്ച് സംസാരിച്ചതിനാണ് നടപടി. ഹൗസ് ഓഫ് ക്രിയേറ്റേഴ്‌സിന്റെ സ്ഥാപകനായ ജതിൻ സൈനി ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച പോസ്റ്റിലാണ് സഹപ്രവർത്തകനെ അപമാനിക്കുകയും, അഹങ്കാരം നിറഞ്ഞ പെരുമാറ്റം നടത്തുകയും ചെയ്ത ജീവനക്കാരനെ പുറത്താക്കിയ സംഭവം വിവരിച്ചത്.

"തിങ്കളാഴ്ച ഞാൻ ഒരാളെ ജോലിക്കെടുത്തു, വെള്ളിയാഴ്ച അവരെ പിരിച്ചുവിട്ടു. എനിക്ക് ഇതൊരു അഭിമാനകരമായ നിമിഷമല്ല. ഏറ്റവും എളുപ്പമുള്ള സംഭാഷണവുമല്ല," ജതിൻ സൈനി ലിങ്ക്ഡ്ഇനിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം പതിവ് അസൈൻമെന്റ് അവലോകനത്തിനിടെയാണ് സംഭവം നടന്നത്. സീനിയർ ഉദ്യോഗസ്ഥൻ ഒരു ടീം അംഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ് അധിക്ഷേപം ചൊരിഞ്ഞത്. "നിങ്ങളുടെ തലച്ചോർ വീട്ടിൽ വെച്ചോ? ഇതാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല ജോലിയെങ്കിൽ, നിങ്ങൾ ഒരു പുതിയ ജോലി അന്വേഷിക്കണം. നാളെ നിങ്ങളുടെ തലച്ചോർ കൊണ്ടുവരിക അല്ലെങ്കിൽ വരാൻ മെനക്കെടേണ്ട." -എന്നാണ് സീനിയർ പറഞ്ഞത്

പിന്നാലെ സ്ഥലത്ത് ഉണ്ടായിരുന്ന ജതിൻ സൈനി സംഭവത്തെക്കുറിച്ച് മുതിർന്ന എക്സിക്യൂട്ടീവുമായി സ്വകാര്യമായി സംസാരിക്കാൻ ഇടപെട്ടു. ആരും അപമാനിതരായി ദിവസം അവസാനിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ച് വെള്ളിയാഴ്ചകളിൽ, ഇത് അവരുടെ വാരാന്ത്യത്തെ നശിപ്പിക്കും. കൂടാതെ, ഒരു വ്യക്തി എന്ന നിലയിൽ അവരെക്കുറിച്ച് അഭിപ്രായം പറയരുത്, അസൈൻമെന്റിനെക്കുറിച്ച് ഫീഡ്‌ബാക്ക് നൽകണം എന്നും അദ്ദേഹം മുതിർന്ന ജീവനക്കാരനോട് പറഞ്ഞു. 

എന്നാൽ, ഒരു മണിക്കൂർ നീണ്ട സംസാരത്തിൽ എക്സിക്യൂട്ടിവ് സംഭവത്തിൽ ഖേദം പ്രകടിപ്പിക്കാനോ മനസ്സിലാക്കാനോ ശ്രമിച്ചില്ല. മാത്രമല്ല അങ്ങേയറ്റം അഹങ്കാരത്തോടെ സംസാരിക്കുകയും ചെയ്തു. അയാളെ ജോലിക്ക് എടുത്തത് ഒരു തെറ്റായിരുന്നെന്നും സൈനി പറഞ്ഞു. ഇതിന് പിന്നാലെയാണ് സംഭവം അദ്ദേഹം ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പങ്കുവെച്ചത്.

പോസ്റ്റിന് താഴെ ധാരാളം പേർ പിന്തുണ അറിയിച്ചും അഭിനന്ദനങ്ങൾ അറിയിച്ചും എത്തി. വിഷലിപ്തമായ തൊഴിൽ അന്തരീക്ഷം ജീവിതത്തിൽ നേരിട്ട പ്രൊഫഷണലുകളാണ് പിന്തുണ അറിയിച്ചവരിൽ ഏറെയും.

"ധീരം. എല്ലാ സ്ഥാപകരും പഠിക്കേണ്ട കാര്യമാണിത്. ചിലപ്പോൾ എല്ലാം തകരുന്നത് മോശം ജീവനക്കാർ കൊണ്ടല്ല, മറിച്ച് നിയന്ത്രണമില്ലാത്ത വിഷലിപ്തമായ മാനേജർമാർ മൂലമാണ്," ഒരു ഉപയോക്താവ് കുറിച്ചു.

"അപമാനിക്കുന്നത് ആളുകളെ വല്ലാതെ വേദനിപ്പിക്കും. അത് ഒരാളുടെ വാരാന്ത്യം നശിപ്പിക്കുക മാത്രമല്ല. അത്തരം നിമിഷങ്ങളിൽ നിന്ന് കരകയറാൻ വർഷങ്ങളെടുക്കും." - മറ്റൊരാൾ കൂട്ടിച്ചേർത്തു,

അതേസമയം, തന്റെ കമ്പനി ഇപ്പോൾ ആ സ്ഥാനത്തേക്ക് വീണ്ടും നിയമനം നടത്തുകയാണെന്ന് ജതിൻ സൈനി തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു, വൈദഗ്ധ്യത്തിൽ മാത്രമല്ല, സഹാനുഭൂതിയിലും ബഹുമാനത്തിലും മുന്നിൽ നിൽക്കുന്നവർക്കാണ് അവസരം. ആളുകളെ തകർക്കാതെ വ്യക്തിഗത ബ്രാൻഡുകൾ നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തുകൾ ക്രമീകരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം വൈകുന്നു

Kerala
  •  2 days ago
No Image

നിപ: ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രത നിർദേശം

Kerala
  •  2 days ago
No Image

പാമ്പുകടി മരണം കൂടുന്നു; 'നോട്ടിഫയബിൾ ഡിസീസ്' ആയി പ്രഖ്യാപിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കാതെ കേരളം 

Kerala
  •  2 days ago
No Image

പുനഃസംഘടനയെ ചൊല്ലി ബി.ജെ.പിയിൽ തമ്മിലടി

Kerala
  •  2 days ago
No Image

പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം

Football
  •  2 days ago
No Image

കേരളത്തിൽ ബുധനാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 days ago
No Image

അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന്‍ സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന്‍ പിടിയിൽ

Kerala
  •  3 days ago
No Image

മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി 

Kerala
  •  3 days ago
No Image

ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  3 days ago
No Image

വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago