ഒബാമയെ ഫിലിപ്പീന്‍സ് പ്രസിഡന്റ് അസഭ്യം പറഞ്ഞു ; കൂടിക്കാഴ്ച്ച റദ്ദാക്കി
ദാവോ: ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേര്‍ട് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ അസഭ്യം പറഞ്ഞത് വിവാദമായി. ഇതേ തുടര്‍ന്ന് ഡ്യൂടേര്‍ട്ടുമായി ഇന്ന നടത്താനിരുന്ന കൂടിക്കാഴ്ച ഒബാമ റദ്ദാക്കി.
ഫിലിപ്പിന്‍സിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി ഒബാമ പ്രഭാഷണം നടത്തിയാല്‍ അത് കേട്ടിരിക്കാന്‍ തന്നെ കിട്ടില്ലെന്ന് പറഞ്ഞായിരുന്നു ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ അസഭ്യ പ്രയോഗം.
ആസിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലാവോസിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഡ്യൂട്ടേര്‍ട്ട് വിവാദ പരാമര്‍ശം നടത്തിയത്. ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്താനിരുന്നത്. വിവാദ പ്രസ്താവനയെ തുടര്‍ന്ന് കൂടിക്കാഴ്ച്ച റദ്ദാക്കുന്നുവെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ അറിയിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡ്യൂടേര്‍ട് അധികാരത്തിലേറിയ ശേഷം ലഹരിമരുന്നു മാഫിയയെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി രണ്ടായിരത്തിനാനൂറോളം പേരെ വധിച്ചിരുന്നു. ഇക്കാര്യത്തെപ്പറ്റി ഒബാമ പരാമര്‍ശിക്കുമെന്ന സൂചനയാണ് ഡ്യൂടേര്‍ടിനെ പ്രകോപിതനാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."