HOME
DETAILS

ഓണ്‍ലൈനില്‍ കാര്‍ സെയില്‍: ബഹ്‌റൈനിലെ പ്രവാസി യുവതിക്ക് നഷ്ടമായത് 400 ദിനാര്‍; ഇനിയാരും ഇത്തരം കെണിയില്‍ വീഴരുതെന്ന് അഭ്യര്‍ഥനയും

  
Muqthar
July 12 2025 | 04:07 AM

Expat Woman Falls Victim to Online Car Scam Warns Others to Stay Alert

മനാമ: ഓണ്‍ലൈന്‍ കാര്‍ വില്‍പ്പന തട്ടിപ്പിന് ഇരയായ ബഹ്‌റൈനിലെ പ്രവാസി യുവതിക്ക് നഷ്ടമായത് 400 ദിനാര്‍. ഇന്‍സ്റ്റാള്‍മെന്റ് പ്ലാനില്‍ കാര്‍ ലഭ്യമാണ് എന്ന സോഷ്യല്‍ മീഡിയ പരസ്യം കണ്ട് കാര്‍ വാങ്ങാന്‍ ശ്രമിച്ച യുവതിയാണ് വഞ്ചിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും ഇന്‍സ്റ്റാള്‍മെന്റ് പ്ലാനുകളില്‍ വാഹനങ്ങള്‍ വില്‍ക്കുന്ന ഏജന്റുമാരാണ് വഞ്ചിച്ചതെന്ന് 40 കാരിയായ പ്രവാസി വനിത പറഞ്ഞു.

യുവതിയുടെ വാക്കുകള്‍:  'കാര്‍ ഡൗണ്‍ പേയ്‌മെന്റായി 400 ദിനാറും പ്രതിമാസ ഗഡുവായും 50 ദിനാറും ലഭ്യമാണെന്നായിരുന്നു തട്ടിപ്പുകാര്‍ പറഞ്ഞത്. ഞങ്ങള്‍ കാര്‍ കണ്ടു, ഒരു ടെസ്റ്റ് ഡ്രൈവിന് പോലും പോയി. എല്ലാം ശരിയാണെന്ന് തോന്നിയതിനാലാണ് പണം നല്‍കിയത്. ഇതുപ്രകാരം യുവതിയും കുടുംബവും മുന്‍കൂട്ടി 50 ദിനാര്‍ നല്‍കി. കരാര്‍ ഫൈനല്‍ ചെയ്യാന്‍ പിറ്റേന്ന് രാവിലെ വരാനും ആവശ്യപ്പെട്ടു. ഇതുപ്രകാരം രാവിലെ ഏജന്റ് എന്ന പേരില്‍ വിളിച്ചയാള്‍ ബാക്കി 350 ദിനാര്‍ കൂടി ബെനിഫിറ്റ് പേ വഴി അയയ്ക്കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ഉടന്‍ കരാര്‍ കൊണ്ടുവരുമെന്നും പറഞ്ഞു. എന്നാല്‍ പണം ലഭിച്ചതിനുശേഷം അദ്ദേഹം അപ്രത്യക്ഷനായി. ഞങ്ങളുടെ കോളുകള്‍ക്ക് മറുപടി നല്‍കുന്നത് നിര്‍ത്തി, എല്ലാ ആശയവിനിമയങ്ങളും അദ്ദേഹം ബ്ലോക്ക്‌ചെയ്‌തെന്നും യുവതി പറഞ്ഞു.

'ഞങ്ങള്‍ പ്രവാസികളാണ്. ഞങ്ങളുടെ പണം സമ്പാദിക്കാന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നു. ദയവായി ശ്രദ്ധിക്കുക, ശരിയായ പരിശോധനയില്ലാതെ അത്തരം ഇടപാടുകളില്‍ വിശ്വസിക്കരുത്- അവര്‍ എല്ലാവരോടുമായി അഭ്യര്‍ഥിച്ചു.

വിഷയം നിലവില്‍ പോലീസ് അന്വേഷണത്തിലാണ്. 

Expatriate woman in Bahrain has come forward to share her painful experience after falling victim to an online car sale scam. The 40-year-old, who filed a case with the police, is urging others—especially fellow expats—to be cautious when dealing with online advertisements and installment car sales.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  2 days ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  2 days ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  2 days ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  2 days ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  2 days ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  2 days ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  2 days ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  2 days ago