HOME
DETAILS

മുൻ ഇന്ത്യൻ നായകൻ്റേ റെക്കോർഡ് തകർത്ത് ബുമ്ര; മറ്റോരു റെക്കോർഡിൽ മുൻ പാക് നായകനോപ്പം

  
Ajay
July 12 2025 | 06:07 AM

Jasprit Bumrah Surpasses Kapil Devs Record with Historic Five-Wicket Haul at Lords Matches Imran Khan

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ജസ്പ്രീത് ബുമ്രയുടെ മിന്നുന്ന പ്രകടനം. ഒന്നാം ഇന്നിംഗ്‌സിൽ 5/74 എന്ന മികച്ച ബൗളിംഗ് പ്രകടനത്തോടെ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ റെക്കോർഡ് തകർത്ത ബുമ്ര, വിദേശ മണ്ണിൽ ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ ബൗളറായി. 35 വിദേശ ടെസ്റ്റുകളിൽ നിന്ന് 13-ാം അഞ്ച് വിക്കറ്റ് നേട്ടമാണ് ബുമ്ര സ്വന്തമാക്കിയത്, 66 ടെസ്റ്റുകളിൽ 12 അഞ്ച് വിക്കറ്റ് നേട്ടങ്ങളുമായി കപിൽ ദേവിനെ മറികടന്നു. ഈ നേട്ടത്തോടെ, ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഏഷ്യൻ ബൗളർമാരുടെ പട്ടികയിൽ പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ ഇമ്രാൻ ഖാനൊപ്പം (നാല്) ബുമ്ര എത്തി. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ (അഞ്ച്) മാത്രമാണ് ഇതിൽ മുന്നിൽ.

47 ടെസ്റ്റുകളിൽ നിന്ന് 215 വിക്കറ്റുകൾ വീഴ്ത്തിയ ബുമ്ര, എല്ലാ ഫോർമാറ്റുകളിലുമായി 453 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടങ്ങൾ സ്വന്തമാക്കിയ ബൗളർ എന്ന റെക്കോർഡും ബുമ്രയ്ക്കാണ്. 12 അഞ്ച് വിക്കറ്റ് നേട്ടങ്ങളുമായി ബുമ്ര, ആർ. അശ്വിനെ (11) മറികടന്ന് ഒന്നാമതെത്തി. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (10), നതാന്‍ ലിയോണ്‍ (10) എന്നിവര്‍ അടുത്തടുത്ത സ്ഥാനങ്ങളില്‍.

ലോർഡ്‌സിൽ, ബുമ്രയുടെ മിന്നുന്ന ബൗളിംഗ് പ്രകടനം ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സിനെ 387 റൺസിൽ ഒതുക്കി. ആദ്യ ദിനം ഹാരി ബ്രൂക്കിന്റെ വിക്കറ്റ് മാത്രം നേടിയ ബുമ്ര, രണ്ടാം ദിനം രാവിലെ ബെൻ സ്റ്റോക്‌സ് (44), ജോ റൂട്ട് (104), ക്രിസ് വോക്സ് (0) എന്നിവരെ പുറത്താക്കി. ജോഫ്ര ആർച്ചറിന്റെ വിക്കറ്റോടെ അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി, ലോർഡ്‌സിലെ ഓണേഴ്‌സ് ബോർഡിൽ പേര് ചേർത്തു. ഈ പ്രകടനം ബുമ്രയെ ലോക ക്രിക്കറ്റിലെ മുൻനിര പേസ് ബൗളറിൽ ശക്താനാക്കുന്നതാണ്.

അതേസമയം, ഇംഗ്ലണ്ടിന്റെ 387 റൺസിന് മറുപടിയായി, ഇന്ത്യ രണ്ടാം ദിനം 145/3 എന്ന നിലയിൽ കളി അവസാനിപ്പിച്ചു. യശസ്വി ജയ്‌സ്വാൾ (13), കരുൺ നായർ (40), ശുഭ്മാൻ ഗിൽ (16) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായെങ്കിലും, കെ.എൽ. രാഹുൽ (53*), റിഷഭ് പന്ത് (19*) എന്നിവർ പിരിയാത്ത 38 റൺസിന്റെ കൂട്ടുകെട്ടുമായി ക്രീസിൽ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറിനൊപ്പമെത്താൻ ഇന്ത്യക്ക് ഇനിയും 242 റൺസ് വേണം. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ, ക്രിസ് വോക്സ്, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

Jasprit Bumrah etched his name in cricket history during the third Test against England at Lord’s, claiming a stunning 5/74 to secure his 15th Test five-wicket haul and 13th overseas, breaking Kapil Dev’s record of 12 overseas five-wicket hauls. The Indian pacer’s spell dismantled England’s batting, earning him a spot on the Lord’s Honours Board. Bumrah also equaled Imran Khan’s record of four five-wicket hauls in England by an Asian pacer. With 215 wickets in 47 Tests, Bumrah leads the World Test Championship with 12 five-wicket hauls. India ended Day 2 at 145/3, trailing England’s 387 by 242 runs, with KL Rahul (53*) and Rishabh Pant (19*) unbeaten.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല

Kerala
  •  2 days ago
No Image

ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി

Saudi-arabia
  •  2 days ago
No Image

താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു

Kerala
  •  2 days ago
No Image

പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോ​ഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്

National
  •  2 days ago
No Image

ആംബുലന്‍സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി

Kerala
  •  2 days ago
No Image

വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസിന് ഒരു വർഷത്തെ പരിധി നിശ്ചയിച്ച് സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്

Kerala
  •  2 days ago
No Image

യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ

uae
  •  2 days ago
No Image

എമിറേറ്റ്സ് റോഡ് വികസനം: 750 മില്യൺ ദിർഹത്തിന്റെ പദ്ധതിയുമായി ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം

uae
  •  2 days ago
No Image

കേരള സർവകലാശാലയെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നു; ഭരണപ്രതിസന്ധി ഉണ്ടായതല്ല, മനപ്പൂർവം ഉണ്ടാക്കിയതാണ്; വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പ്രതികരണം

Kerala
  •  2 days ago

No Image

റാ​ഗിംങ് പീഡനം: ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ

Kerala
  •  2 days ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ത്യയ്ക്ക് സഹായിക്കാൻ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു

National
  •  2 days ago
No Image

ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം  

National
  •  2 days ago
No Image

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

Kerala
  •  2 days ago