HOME
DETAILS

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ജോലി നേടാം; അരലക്ഷത്തിന് മുകളില്‍ ശമ്പളം; അപേക്ഷ ജൂലൈ 18 വരെ

  
Ashraf
July 12 2025 | 12:07 PM

job at Cochin Shipyard Limited Vacancies are available for the posts of Project Officer Special Project Engineer and Consultant

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന് കീഴില്‍ ജോലി നേടാന്‍ അവസരം. പ്രോജക്ട് ഓഫീസര്‍, സ്‌പെഷ്യല്‍ പ്രോജക്ട് എഞ്ചിനീയര്‍, കണ്‍സള്‍ട്ടന്റ് തസ്തികകളിലാണ് നിയമനം. ആകെ ഒന്‍പത് ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ജൂലൈ 18ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ പ്രോജക്ട് ഓഫീസര്‍, സ്‌പെഷ്യല്‍ പ്രോജക്ട് എഞ്ചിനീയര്‍, കണ്‍സള്‍ട്ടന്റ് റിക്രൂട്ട്‌മെന്റ്. 

പ്രോജക്ട് ഓഫീസര്‍ = 05 
സ്‌പെഷ്യല്‍ പ്രോജക്ട് എഞ്ചിനീയര്‍ = 01
കണ്‍സള്‍ട്ടന്റ് = 03

പ്രായപരിധി

പ്രോജക്ട് ഓഫീസര്‍ = 30 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം. 

സ്‌പെഷ്യല്‍ പ്രോജക്ട് എഞ്ചിനീയര്‍ = 55 വയസ് കവിയാന്‍ പാടില്ല. 

കണ്‍സള്‍ട്ടന്റ് ( ഷിപ്പിങ് ആന്റ് ബില്‍ഡിങ്) = 45 വയസ് വരെ .

യോഗ്യത

പ്രോജക്ട് ഓഫീസര്‍ 

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 60% മാര്‍ക്കോടെ കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. 

ഷിപ്പ് യാര്‍ഡ് / തുറമുഖം / എഞ്ചിനീയറിംഗ് കമ്പനി / സര്‍ക്കാര്‍ സ്ഥാപനം / പൊതുമേഖലാ സ്ഥാപനങ്ങള്‍ / സ്വകാര്യ മേഖല കമ്പനികള്‍ എന്നിവയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം. 

സ്‌പെഷ്യല്‍ പ്രോജക്ട് എഞ്ചിനീയര്‍ 

എഞ്ചിനീയറിങ് ഡിപ്ലോമ ഉണ്ടായിരിക്കണം. കപ്പല്‍ അറ്റകുറ്റപ്പണി/ കപ്പല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. 

കണ്‍സള്‍ട്ടന്റ് ( ഷിപ്പിങ് ആന്റ് ബില്‍ഡിങ്) 

ഇന്ത്യയിലോ വിദേശത്തോ ഉള്ള പ്രീമിയര്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്ന് ടെക്നോളജി/ എഞ്ചിനീയറിംഗില്‍ ബാച്ചിലര്‍ ബിരുദം അല്ലെങ്കില്‍ ഇന്ത്യയിലോ വിദേശത്തോ ഉള്ള പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് ബിരുദാനന്തര ബിരുദം/മാസ്റ്റര്‍ ബിരുദം. ഒരു കോര്‍പ്പറേറ്റ്/കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിലോ പൊതുമേഖലാ സ്ഥാപനത്തിലോ 4 മുതല്‍ 6 വര്‍ഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 46,000 രൂപയ്ക്കും 63,000 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.  എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവര്‍ 400 രൂപ അപേക്ഷ ഫീസ് അടയ്ക്കണം. 

വെബ്‌സൈറ്റ്: www.cochinshipyard.com 

job at Cochin Shipyard Limited. Vacancies are available for the posts of Project Officer, Special Project Engineer, and Consultant. A total of nine positions are open. Interested candidates should apply online before July 18.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യ ജനറല്‍ മാനേജറുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം

Kerala
  •  5 hours ago
No Image

27കാരന്‍ വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു; മരണം ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ

Kerala
  •  6 hours ago
No Image

വി.സി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ; ജനാധിപത്യ നടപടികൾ വേണമെന്ന് മന്ത്രി ആർ. ബിന്ദു

Kerala
  •  6 hours ago
No Image

ഷാർജയിൽ മലയാളി യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; ചർച്ചകൾ ഇന്നും തുടരും

International
  •  6 hours ago
No Image

കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം

Kerala
  •  6 hours ago
No Image

അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്

National
  •  6 hours ago
No Image

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ

Kerala
  •  7 hours ago
No Image

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  7 hours ago
No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  14 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  15 hours ago