
തമിഴ്‌നാട്ടിലെ കസ്റ്റഡി മരണങ്ങള്‍; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച

ചെന്നൈ: തമിഴ്‌നാട്ടിലെ കസ്റ്റഡി മരണങ്ങളില്‍ നിയമപോരാട്ടത്തിനൊരുങ്ങി നടനും ടിവികെ അധ്യക്ഷനുമായ വിജയ്. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഇരകളുടെ കുടുംബാംഗങ്ങളുമായി വിജയ് കൂടിക്കാഴച്ച നടത്തി. ഇവര്‍ക്ക് നിയമസഹായം നല്‍കുമെന്നും വിജയ് പ്രഖ്യാപിച്ചു.
തമിഴക വെട്രി കഴകം പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിലാണ് വിജയ് ഇരകളുടെ കുടുംബങ്ങളുമായി കൂടിക്കാഴച്ച നടത്തിയത്. ചെങ്കല്‍പ്പെട്ട് ജില്ലയിലെ ഗോകുല്‍ ശ്രീ, അയനാവരം സ്വദേശിയായ വിഘ്‌നേഷ്, കൊടുങ്ങയ്യൂര്‍ സ്വദേശി രാജശേഖര്‍, തിരുവണ്ണാമല ജില്ലയിലെ തങ്കമണി, പുതുക്കോട്ട ജില്ലയില്‍ നിന്നുള്ള ചിന്നദുരൈ, ധര്‍മ്മപുരി ജില്ലയില്‍ നിന്നുള്ള സെന്തില്‍ എന്നിവരുടെ കുടുംബങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.
തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നാട്ടിലെ ക്രമസമാധാന പ്രശ്‌നങ്ങളും കസ്റ്റഡി മരണങ്ങളും ചര്‍ച്ചയാക്കാനാണ് വിജയ് നീക്കം നടത്തുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് തമിഴ്‌നാട്ടിലെ ശിവഗംഗയിൽ മോഷണം ആരോപിച്ച് പൊലിസ് കസ്റ്റഡിയിലെടുത്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.ശിവഗംഗ മഡപ്പുറം കാളിയമ്മൻ ക്ഷേത്രത്തിലെ കരാർ ജീവനക്കാരനായ ബി അജിത് കുമാർ (27) ആണ് മരിച്ചത്. ക്ഷേത്ര ദർശനത്തിനെത്തിയ യുവതി നൽകിയ പരാതിയിലാണ് പൊലിസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
അമ്മയ്‌ക്കൊപ്പം ക്ഷേത്രത്തിലെത്തിയ മധുര സ്വദേശി നൽകിയ പരാതിയിലാണ് പൊലിസ് നടപടി. ക്ഷേത്രത്തിനടുത്ത് വെച്ച് കാറിന്റെ താക്കോൽ അജിത്തിനെ ഏൽപ്പിച്ചെന്നും, തിരിച്ചുവന്നപ്പോൾ ബാഗിലുണ്ടായിരുന്ന ഒൻപതര പവൻ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടെന്നും ഇവർ ആരോപിച്ചിരുന്നു. പിന്നാലെ പൊലിസ് സംഘം അജിതിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് അജിത് ആവർത്തിച്ച് പറഞ്ഞെങ്കിലും പൊലിസ് വിശ്വസിച്ചില്ല. പൊലിസ് വാനിൽവെച്ച് അജിതിനെ പൊലിസ് സംഘം ക്രൂരമായി മർദ്ദിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സ്റ്റേഷനിൽ എത്തുന്നതിന് മുൻപ് തന്നെ യുവാവ് മരിച്ചെന്നും ആരോപണമുണ്ട്.
Actor and Tamilaga Vettri Kazhagam (TVK) president Vijay has decided to initiate legal action regarding the recent custodial deaths in Tamil Nadu. He met with the families of the victims and assured them of his full support. Vijay also announced that legal assistance will be provided to the affected families.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം
National
• 2 days ago
സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്
Kuwait
• 2 days ago
ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി
National
• 2 days ago
'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്
International
• 2 days ago
ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു
International
• 2 days ago
ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്
National
• 2 days ago
പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം
Kerala
• 2 days ago
വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ
Kerala
• 2 days ago
വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ
latest
• 2 days ago
സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്
Kerala
• 2 days ago
കാണാതായിട്ട് ആറ് ദിവസം; ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി
National
• 2 days ago
മഹ്ബൂലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആർക്കും പരുക്കുകളില്ല
Kuwait
• 2 days ago
തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല
Kerala
• 2 days ago
ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി
Saudi-arabia
• 2 days ago
ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്
Kerala
• 2 days ago
യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ
uae
• 2 days ago
എമിറേറ്റ്സ് റോഡ് വികസനം: 750 മില്യൺ ദിർഹത്തിന്റെ പദ്ധതിയുമായി ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം
uae
• 2 days ago
കേരള സർവകലാശാലയെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നു; ഭരണപ്രതിസന്ധി ഉണ്ടായതല്ല, മനപ്പൂർവം ഉണ്ടാക്കിയതാണ്; വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പ്രതികരണം
Kerala
• 2 days ago
താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു
Kerala
• 2 days ago
പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്
National
• 2 days ago
ആംബുലന്‍സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി
Kerala
• 2 days ago