HOME
DETAILS

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

  
Ashraf
July 12 2025 | 16:07 PM

Axiom-4 mission crew return journey has been scheduled

വാഷിങ്ടണ്‍: ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്‌സിയം 4 ദൗത്യസംഘത്തിന്റെ മടക്കയാത്ര തീരുമാനിച്ചു. തിങ്കളാഴ്ച്ച വൈകീട്ട് 4.35ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഇവര്‍ ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കും. ചൊവ്വാഴ്ച് വൈകീട്ട് മൂന്ന് മണിയോടെ സംഘം ഭൂമിയില്‍ തിരിച്ചെത്തുമെന്നും നാസ അറിയിച്ചു.

ബഹിരാകാശ നിലയത്തില്‍ നിന്ന് 22 മണിക്കൂര്‍ യാത്രക്ക് ശേഷമാണ് നാലംഗ സംഘം ഭൂമിയിലെത്തുക. പസഫിക് സമുദ്രത്തിലാണ് ഡ്രാഗണ്‍ പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്യുക. ആക്‌സിയം സ്‌പേസ്, സ്‌പേസ് എക്‌സ് വെബ്‌സൈറ്റ് വഴി മടക്കയാത്ര ലൈവ് ടെലികാസ്റ്റ് ചെയ്യുമെന്നും നാസ അറിയിച്ചിട്ടുണ്ട്. ഭൂമിയില്‍ എത്തിയതിന് പിന്നാലെ 7 ദിവസത്തെ റീഹാബിലിറ്റേഷന്‍ പ്രോഗ്രാമിന് ദൗത്യസംഘം വിധേയമാവും. 

ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ജൂണ്‍ 26നാണ് ആക്‌സിയം ക്രൂ ബഹിരാകശ നിലയത്തിലെത്തിയത്. അമേരിക്കന്‍ സ്‌പേസ് ഏജന്‍സി നാസ, സ്‌പേസ് എക്‌സ്, ആക്‌സിയം സ്‌പേസ്, ഐഎസ്ആര്‍ഒ എന്നിവയുടെ സംയുക്ത പദ്ധതിയാണ് ആക്‌സിയം. ഇന്ത്യക്കാരനായ ശുഭാംശു ശുക്ലക്ക് പുറമെ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ ഹംഗറിയില്‍ നിന്നുള്ള ടിഗോര്‍ കപു, പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസ്‌നാന്‍സ്‌കി വിസ്‌നിവ്‌സ്‌കി എന്നിവരടങ്ങുന്നതാണ് ദൗത്യസംഘം. 

ബഹിരാകാശത്ത് 60 പരീക്ഷണങ്ങളാണ് സഘം വിജയകരമായി പൂര്‍ത്തിയാക്കിയത്. 230-ലധികം തവണ ഭൂമിയെ ചുറ്റി. ശുഭാംശു കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയ വിത്തുകളുടെ പഠനത്തിനായി 'സ്പ്രൗട്ട്‌സ്' പരീക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ബഹിരാകാശത്ത് മുളപ്പിച്ച വിത്തുകള്‍ ഫ്രീസറിലേക്ക് മാറ്റി. കേരളത്തില്‍ നിന്നുള്ള ആറ് വിത്തിനങ്ങളുടെ നിരീക്ഷണവും ചിത്രീകരണവും നടത്തി. മൈക്രോ ആല്‍ഗെ വളര്‍ച്ചാ പഠനവും പൂര്‍ത്തിയാക്കിയാണ് മടക്കം. 

return journey of the Axiom-4 mission crew, which includes Indian astronaut Shubham Shukla, has been scheduled. According to NASA, the team will depart from the International Space Station on Monday at 4:35 PM and is expected to land back on Earth by Tuesday at around 3:00 PM.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  2 days ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  2 days ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  2 days ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  2 days ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  2 days ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  2 days ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  2 days ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  2 days ago