HOME
DETAILS

സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചു; രുചികരമായി ഭക്ഷണം തയാറാക്കാന്‍ പാചക തൊഴിലാളികളെ പഠിപ്പിക്കും

  
Shaheer
July 13 2025 | 01:07 AM

School Lunch Menu Revised Cooks to Be Trained for Tastier Meals

തിരുവനന്തപുരം: സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിഷ്‌കരിച്ച സാഹചര്യത്തില്‍ രുചികരമായി ഭക്ഷണം തയാറാക്കാന്‍ തൊഴിലാളികള്‍ക്ക് പരിശീലനം.

എല്ലാ അധ്യയന വര്‍ഷാരംഭത്തിലും പാചക തൊഴിലാളികള്‍ക്ക് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മുഖാന്തരം പൊതുവിദ്യാഭ്യാസ വകുപ്പ് പരിശീലനം നല്‍കിവരുന്നുണ്ട്. ഇത്തവണയും ഇത്തരത്തില്‍ ആറ് ജില്ലകളില്‍ പരിശീലനം നടന്നിരുന്നു. കൂടുതല്‍ മികച്ച രീതിയില്‍ പരിശീലനം സംഘടിപ്പിക്കുന്നതിന് ഇത്തവണ കെ.ടി.ഡി.സിയുടെ സഹകരണത്തോടെ എട്ട് ജില്ലകളില്‍ 30 മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് വീതം പരിശീലനം നല്‍കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. തുടര്‍ന്ന് ഈ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ മറ്റു തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കും.

സമ്പുഷ്ഠീകരിച്ച അരിയും ചെറുധാന്യവും ഉപയോഗിച്ച് വിവിധയിനം വിഭവങ്ങള്‍ തയാറാക്കുന്നതിനുള്ള പ്രായോഗിക പരിശീലനമാണ് തൊഴിലാളികള്‍ക്ക് നൽകുക. കൂടാതെ പ്രാദേശികമായി ലഭിക്കുന്ന പച്ചക്കറികള്‍ ഉപയോഗിച്ച് രുചികരമായ കറികള്‍ തയാറാക്കുന്നതും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സംരംഭം സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി കൂടുതല്‍ കാര്യക്ഷമവും പോഷകസമൃദ്ധവുമാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ കെ.ടി.ഡി.സിയുടെ സഹകരണത്തോടെ പി.എം പോഷണ്‍ പൊതുവിദ്യാഭ്യാസവകുപ്പ് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സ്‌കൂള്‍ പാചക തൊഴിലാളി മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിർവഹിച്ചു. പാചകതൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ഈ വര്‍ഷം മുതല്‍ ഫയര്‍ ആന്റ് റെസ്‌ക്യു വകുപ്പിന്റെ നേതൃത്വത്തില്‍ സുരക്ഷാ പരിശീലനം കൂടി ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

ഉദ്ഘാടന യോഗത്തിൽ പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ സി.എ സന്തോഷ് അധ്യക്ഷനായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ആര്‍. ബിന്ദു, ഉച്ചഭക്ഷണ വിഭാഗം സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പി.കെ മനോജ് എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അർജന്റൈൻ സൂപ്പർതാരം അൽ നസറിലേക്കില്ല; റൊണാൾഡോക്കും സംഘത്തിനും തിരിച്ചടി

Football
  •  an hour ago
No Image

മഹാരാഷ്ട്രയിൽ 1.5 കോടിയുടെ കവർച്ച നടത്തിയ മലയാളി സംഘം വയനാട്ടിൽ പിടിയിൽ

Kerala
  •  an hour ago
No Image

2026 ലോകകപ്പിൽ അവൻ മികച്ച പ്രകടനം നടത്തും: റൊണാൾഡോ നസാരിയോ

Football
  •  2 hours ago
No Image

സെപ്റ്റംബറോടെ എടിഎമ്മുകളിൽ നിന്ന് 500 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്താൻ ബാങ്കുകളോട് ആർബിഐ? സത്യം ഇതാണ്; വ്യാജ വാർത്തകളിൽ മുന്നറിയിപ്പ്

National
  •  2 hours ago
No Image

മ്യാൻമർ അതിർത്തിയിൽ ഇന്ത്യൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി ഉൾഫ(ഐ); ആക്രമണം നിഷേധിച്ച് സൈന്യം

National
  •  3 hours ago
No Image

പരപ്പനങ്ങാടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തൃശൂരിൽ കടലിൽ നിന്നും കണ്ടെത്തി

Kerala
  •  3 hours ago
No Image

അദ്ദേഹം ഉള്ളതുകൊണ്ട് മാത്രമാണ് താരങ്ങൾ ആ ടീമിലേക്ക് പോവുന്നത്: റാക്കിറ്റിച്ച്

Football
  •  3 hours ago
No Image

തമിഴ്നാട്ടിൽ കസ്റ്റഡി മരണങ്ങൾക്കെതിരെ വിജയുടെ ടിവികെ; സ്റ്റാലിന്റെ 'സോറി മാ സർക്കാർ' എന്ന് പരിഹാസം

National
  •  3 hours ago
No Image

'ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം' പാദപൂജയെ ന്യായീകരിച്ച് ഗവര്‍ണര്‍

Kerala
  •  3 hours ago
No Image

ടെസ്റ്റിൽ തലയെടുപ്പോടെ നിന്ന ധോണിയുടെ റെക്കോർഡും തകർത്തു; ഏഷ്യ കീഴടക്കി പന്ത്

Cricket
  •  4 hours ago