HOME
DETAILS

ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

  
Web Desk
July 13 2025 | 03:07 AM

Postmortem Report Reveals Details in Sharjah Incident

ഷാര്‍ജ: ഷാര്‍ജയില്‍ ഒന്നര വയസുകാരിയായ മകളെ കൊന്ന ശേഷം ജീവനൊടുക്കിയ സംഭവത്തില്‍ കുഞ്ഞിന്റെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം കയറില്‍ കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വിപഞ്ചികയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇനിയും പുറത്തുവന്നിട്ടില്ല.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയേയും മകളേയും ഷാര്‍ജ അല്‍ നഹദയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജൊലി ചെയ്യുകയായിരുന്നു യുവതി. ഭര്‍ത്താവും യുവതിയും കുറച്ചുകാലമായി മാറിത്താമസിക്കുകയായിരുന്നു.

വിപഞ്ചികയെ സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് നിതീഷ് നിരന്തരം മാനസികമായി പീഡിപ്പിക്കുകയും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, വിപഞ്ചികയ്ക്ക് വിവാഹമോചനത്തില്‍ യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല. വിവാഹമോചനം നടന്നാല്‍ താന്‍ ജീവിച്ചിരിക്കില്ലെന്ന് യുവതി വീട്ടുജോലിക്കാരിയോടും മാതാവിനോടും പറഞ്ഞിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നതായും വിവരമുണ്ട്. ഇതിനെ തുടര്‍ന്ന്, യുവതി തന്റെ മകളെ കൊലപ്പെടുത്തി തൂങ്ങിമരിച്ചതായാണ് അനുമാനിക്കുന്നത്. യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവിനെതിരെയും ഭര്‍തൃസഹോദരിക്കെതിരെയും ഭര്‍തൃപിതാവിനെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിട്ടുള്ളത്.

തന്റെ സ്വര്‍ണാഭരണങ്ങളും ബാങ്ക് രേഖകളും ബന്ധുവിനെ തന്റെ സുഹൃത്ത് വഴി ഏല്‍പ്പിച്ച ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. യുവതിയുടെ മാതാവ് ഷൈലജ മുഖ്യമന്ത്രിക്കും പൊലിസിലും പരാതി നല്‍കിയിട്ടുണ്ട്. ഷാര്‍ജ ഫൊറന്‍സിക് ഡിപ്പാര്‍ട്‌മെന്റിലുള്ള മൃതദേഹങ്ങള്‍ എന്ന് നാട്ടില്‍ എത്തിക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍എസ്എസ് ശതാബ്ദി ആഘോഷം: ക്ഷണിച്ചെങ്കിലും ഗള്‍ഫ്, അറബ് പ്രതിനിധികള്‍ വിട്ടുനിന്നു; പങ്കെടുത്തത് 50 ലധികം നയതന്ത്രജ്ഞര്‍

oman
  •  2 days ago
No Image

സ്വകാര്യ ബസ്സുകളിലെ ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം; ഹൈക്കോടതി

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത

Kerala
  •  2 days ago
No Image

വിജയം നഷ്ടമായത് കണ്മുന്നിൽ; ഏരീസ് കൊല്ലം സെയിലേഴ്‌സിനെ വീഴ്ത്തി ആലപ്പി

Cricket
  •  2 days ago
No Image

നടക്കാൻ അറിയുമോ? എങ്കിൽ ദുബൈയിൽ ആമസോൺ ജോലി തരും; പദ്ധതിക്ക് അം​ഗീകാരം നൽകി ഷെയ്ഖ് ഹംദാൻ

uae
  •  2 days ago
No Image

നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ നിരന്തര പീഢനം; ബെംഗളൂരുവില്‍ യുവ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി

National
  •  2 days ago
No Image

ഒമ്പത് മാസങ്ങൾക്ക് ശേഷം കാനഡയിൽ ഇന്ത്യൻ സ്ഥാനപതി; ദിനേശ് കെ. പട്‌നായിക് ചുമതലയേൽക്കും

National
  •  2 days ago
No Image

777 മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ: പക്ഷേ അയൺകീ വാലറ്റിന്റെ പാസ്‌വേഡറിയില്ല; നിധികാക്കും ഭൂതം പോലൊരാൾ!

International
  •  2 days ago
No Image

വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം

Kerala
  •  2 days ago
No Image

പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

uae
  •  2 days ago