HOME
DETAILS

'അയാളും സഹോദരിയും പിതാവും എന്നെ മാനസികമായി പീഡിപ്പിക്കുന്നു'; ഷാര്‍ജയില്‍ മകളെ കൊന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ ശബ്ദസന്ദേശം

  
Shaheer
July 11 2025 | 04:07 AM

Sharjah Womans Voicemail Alleges Mental Torture Before tragic incident

ഷാര്‍ജ: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊന്ന് ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചിക ഭര്‍ത്താവ് നിതീഷുമായി പിണങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായെന്ന് സൂചന. യുവതി യുഎഇയിലെ ബന്ധുവിന് അടുത്ത കാലത്തായി അയച്ച ശബ്ദസന്ദേശത്തില്‍ ഇതുസംബന്ധിച്ച് വ്യക്തമാക്കിയിരുന്നു. 

ഒരു വര്‍ഷമായി താനും നിതീഷും അകല്‍ച്ചയിലാണെന്ന് ശബ്ദസന്ദേശത്തില്‍ യുവതി പറയുന്നു. 

യുവതി പറയുന്നു, ജീവിതത്തിന്റെ എല്ലാ സമ്മര്‍ദവും ഞാന്‍ തനിച്ചാണനുഭവിക്കുന്നത്. വീട്ടുകാര്യങ്ങളും കുഞ്ഞിന്റെ സംരക്ഷണവും എല്ലാം ഞാന്‍ നോക്കണം. എന്റെ കുഞ്ഞ് വീട്ടില്‍ ഒരു പട്ടിക്കുഞ്ഞിനെപ്പോലെ കിടക്കുകയാണ്. എന്നാല്‍, നിതീഷിന് തന്റെ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അവന്‍ കുഞ്ഞിനെ വെറും നാലോ അഞ്ചോ തവണ മാത്രമാണ് പുറത്ത് കൊണ്ടുപോയിട്ടുള്ളത്. അതും നാട്ടുകാരെ കാണിക്കാന്‍ വേണ്ടി അമ്പലത്തിലോ മറ്റോ കൊണ്ടുപോകും.

പക്ഷേ, അവന്റെ സഹോദരിയോടും അവരുടെ കുട്ടിയോടുമൊപ്പം അവന്‍ എപ്പോഴും യാത്രകളിലാണ്. അവന്റെ വായില്‍ നിന്ന് വരുന്ന വാക്കുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പറയാന്‍ കഴിയാത്തത്ര മോശമാണ്, അതുകൊണ്ട് അവ ഞാന്‍ ഇവിടെ വിവരിക്കുന്നില്ല. ഞാനും എന്റെ മോളും ഇവിടെ ഒറ്റപ്പെട്ട്, ഉരുകി ജീവിക്കുകയാണ്.


പണത്തോട് ഇത്ര വലിയ ആര്‍ത്തിയുള്ള ഒരാളെ താന്‍ കണ്ടിട്ടില്ലെന്നും വിപഞ്ചിക പറയുന്നു. ധാരാളം പണം ഉണ്ടായിട്ടും എത്ര പണം കിട്ടിയിട്ടും അവര്‍ക്ക് മതിയാകുന്നില്ല. എന്റെ കുടുംബം കഷ്ടപ്പെട്ട് എന്നെ കെട്ടിച്ചയച്ചിട്ട് താന്‍ ചെന്നുപെട്ടത് ഇത്തരത്തിലൊരു ദുരിതത്തില്‍. നിതീഷും സഹോദരിയും പിതാവും ചേര്‍ന്ന് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും യുവതി പറയുന്നു.

കുഞ്ഞിന്റെ മുഖം കണ്ടിട്ട് മാറാത്തവന്‍ ഇനി മാറില്ലെന്നും യുവതി പറയുന്നു. തനിക്ക് നിതീഷ് അയച്ച വിവാഹമോചന നോട്ടീസ് ലഭിച്ചെന്നും വലിയ സങ്കടത്തിലാണെന്നും യുവതി സംഭവ ദിവസം അമ്മയോട് പറഞ്ഞിരുന്നു. അന്നു ദിവസം രാത്രിയാണ് യുവതി കുഞ്ഞിനെ കൊന്ന് ജീവനൊടുക്കിയത്. 

ഷാര്‍ജയിലെ അല്‍ നഹ്ദയിലെ ഫ്ലാറ്റില്‍ വെച്ചാണ് കുഞ്ഞിനെ കൊന്ന ശേഷം യുവതി ജീവനൊടുക്കിയത്. ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജൊലി ചെയ്യുകയായിരുന്നു യുവതി. ഭര്‍ത്താവും യുവതിയും കുറച്ചുകാലമായി മാറിത്താമസിക്കുകയായിരുന്നു.

വിപഞ്ചികയെ സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് നിതീഷ് നിരന്തരം മാനസികമായി പീഡിപ്പിക്കുകയും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, വിപഞ്ചികയ്ക്ക് വിവാഹമോചനത്തില്‍ യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല. വിവാഹമോചനം നടന്നാല്‍ താന്‍ ജീവിച്ചിരിക്കില്ലെന്ന് യുവതി വീട്ടുജോലിക്കാരിയോടും മാതാവിനോടും പറഞ്ഞിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നതായും വിവരമുണ്ട്. ഇതിനെ തുടര്‍ന്ന്, യുവതി തന്റെ മകളെ കൊലപ്പെടുത്തി തൂങ്ങിമരിച്ചതായാണ് അനുമാനിക്കുന്നത്.

മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍ അധികൃതരോട് ആവശ്യപ്പെടുമെന്ന് അറിയിച്ചു. പൊലിസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അടിയന്തര സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ യുവതിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി, പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിനായി ഫൊറന്‍സിക് ലാബിലേക്ക് കൊണ്ടുപോയി. അല്‍ ബുഹൈറ പൊലിസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 91 മരണം; വടക്കേ ഇന്ത്യയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി സൈന്യം

National
  •  4 hours ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  4 hours ago
No Image

കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

റൂട്ടിനൊപ്പം തകർന്നത് കമ്മിൻസും; വമ്പൻ നേട്ടത്തിന്റെ നിറവിൽ ബും ബും ബുംറ

Cricket
  •  5 hours ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമം: 9 എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾക്ക് സസ്പെൻഷൻ

Kerala
  •  5 hours ago
No Image

തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്

Kerala
  •  5 hours ago
No Image

അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

National
  •  5 hours ago
No Image

ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

National
  •  5 hours ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  6 hours ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  6 hours ago