HOME
DETAILS

വീട്ടിലെ ചെടികള്‍ തഴച്ചു വളരാന്‍ ഇക്കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി... നിറയെ കായ്ക്കുന്നതു കാണാം

  
Laila
July 13 2025 | 05:07 AM

Grow Healthy Plants at Home Using Simple Kitchen Waste  No Chemicals Needed

 

ചെടികള്‍ നന്നായി വളരണമെങ്കില്‍ നല്ല വളവും ആവശ്യമാണ്. അതിനായി നമുക്ക് അടുക്കളയിലെ ചേരുവകള്‍ തന്നെ മതിയാവും. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ വേസ്റ്റും കുറഞ്ഞു കിട്ടും നല്ല വളവും ഉണ്ടാക്കാം. 

പഴത്തൊലി

ഒരു വലിയ ബോട്ടിലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പാത്രമോ എടുത്ത് അതിലേക്ക് വെള്ളമൊഴിച്ചതിനു ശേഷം പഴത്തൊലി ഇട്ടുകൊടുക്കാം. കട്ട് ചെയ്ത് ഇട്ടുകൊടുക്കുന്നതായിരിക്കും നല്ലത്. ഇങ്ങനെ പഴത്തൊലിയിട്ടു കൊടുത്ത ശേഷം രണ്ട് ദിവസം ഇങ്ങനെതന്നെ ഇതു വയ്ക്കണം. ശേഷം നിങ്ങള്‍ക്കിത് ചെടിയില്‍ ഒഴിച്ചു കൊടുക്കാവുന്നതാണ്. ചെടികള്‍ തഴുച്ചു വളരുന്നതു കാണാം.  

 

potta.jpg

 

ഉരുളക്കിഴങ്ങിന്റെ തൊലി

ചെടികള്‍ക്കു ചുറ്റും ഉരുളക്കിഴങ്ങിന്റെ തൊലി ഇട്ട് കൊടുക്കുന്നതും ചെടികള്‍ നന്നായി വളരാന്‍ സാധിക്കുന്നതാണ്. കാരണം ഉരുളക്കിഴങ്ങില്‍ പൊട്ടാസ്യവും അയണും ഉണ്ട്. ഇത് ചെടികള്‍ക്കു ചുറ്റുമിടുമ്പോള്‍ ഇവ നന്നായി വളരുന്നതാണ്.  

 

coffi.jpg

കാപ്പി

ചെടികള്‍ കുഴിച്ചിടുന്ന മണ്ണില്‍ കുറച്ച് കാപ്പിപ്പൊടി വിതറിക്കൊടുക്കുന്നത് മണ്ണിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. കാപ്പിയിലടങ്ങിയ നൈട്രജനും പൊട്ടാസ്യവും ഫോസ്ഫറസും മണ്ണിന് വളരെ നല്ലതാണ്. ഇതും ചെടികള്‍ തഴച്ചു വളരാന്‍ 
കാരണമാകുന്നു.

 

അരിയുടെ വെള്ളം

ചെടികള്‍ക്ക് വളരാന്‍ ഒഴിച്ചു കൊടുക്കേണ്ട ഏറ്റവും ബെസ്റ്റ് വളമാണ് അടുക്കളയില്‍ നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന അരിയുടെ വെള്ളം. അരികഴുകിയ വെള്ളമായാലും പാതിവെന്ത ചോറിന്റെ വെള്ളമായാലും രണ്ടും പോഷക സമൃദ്ദമാണ്. ഈ വെള്ളത്തില്‍ നൈട്രജനും ഫോസ്ഫറസും ഉള്ളതു കൊണ്ട് തന്നെ ചെടികള്‍ നന്നായി വളരുകയും ചെയ്യും. 

ari.jpg

 

ടീ ബാഗ്

ഉപയോഗിച്ച് കഴിയുന്ന ടീ ബാഗും നിങ്ങള്‍ കളയരുത്. ഈ ടീബാഗില്‍ ആന്റിഓക്‌സിഡന്റുകളും അസിഡിറ്റിയും ഉണ്ട്. അതു കൊണ്ട് തന്നെ ഉപയോഗ ശേഷമുള്ള ടീ ബാഗ് നിങ്ങള്‍ ചെടിക്ക് ചുറ്റും ഇട്ടു കൊടുക്കുക. ഇതും ചെടികള്‍ തഴച്ചു വളരാന്‍ സഹായിക്കും. 

 

teav.jpg


മഞ്ഞള്‍

ചെടികളുടെ വേരുകള്‍ക്ക് ഏറ്റവും നല്ലൊരു മാര്‍ഗമാണ് മഞ്ഞള്‍ പൊടി. ഇത് പ്രാണികളും ജീവികളുമൊക്കെ വരുന്നതിനെ തടയാന്‍ സഹായിക്കും. ഇതിലെ ആന്റിഫംഗല്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ വേരുകളെ നന്നായി സംരക്ഷിക്കുന്നതാണ്. 

 

egg she.jpg

മുട്ടത്തോട്

വീട്ടിലുള്ള മുട്ടത്തോടുകളെല്ലാം കൂട്ടിവച്ച് നന്നായി കൈകൊണ്ട് ഒന്നു പൊടിച്ചെടുക്കുക. ഈ മുട്ടത്തോട് ചെടികള്‍ക്കു ചുറ്റും ഇട്ടു കൊടുക്കുക. മുട്ടത്തോടിലടങ്ങിയ കാല്‍സ്യം കാര്‍ബണേറ്റ് ചെടികള്‍ നശിച്ചു പോകുന്നത് തടയാന്‍ സഹായിക്കുന്നു. ഇതും ചെടികള്‍ നന്നായി വളരാന്‍ സഹായിക്കുന്നതാണ്. 

 

 

 

All these methods reduce kitchen waste and enhance soil fertility—making your gardening more sustainable and cost-effective.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  14 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  15 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  15 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  15 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  15 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  16 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  16 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  16 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  16 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  17 hours ago