HOME
DETAILS

ബിഹാറില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

  
Farzana
July 13 2025 | 06:07 AM

Second BJP Leader Shot Dead in Patna Within a Week Political Tensions Rise in Bihar

പറ്റ്‌ന: ബിഹാറിനെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. ബി.ജെ.പി നേതാവിനെയാണ് കൊലപ്പെടുത്തിയത്. കിസാന്‍ മോര്‍ച്ച നേതാവ് സുരേന്ദ്ര കെവിഡിനെ (52) ബൈക്കിലെത്തിയ സംഘമാണ് വെടിവെച്ചു കൊന്നത്. വെടിയുതിര്‍ത്ത സംഘം രക്ഷപ്പെട്ടു. 

ബിഹാറിലെ പ്രമുഖ വ്യവസായിയും ബി.ജെ.പി നേതാവുമായ ഗോപാല്‍ ഖേംകയുടെ കൊലപാതകം നടന്ന് ഒരാഴ്ചക്കിടെയാണ് രണ്ടാമത്തെ കൊല അരങ്ങേറുന്നത്. പട്‌നയിലെ വീടിന് മുന്നില്‍ വെച്ചാണ് ഖേംന കൊല്ലപ്പെട്ടത്. 

വെടിയേറ്റ ഉടന്‍ തന്നെ കെവിഡിനെ പട്‌ന എയിംസില്‍ എത്തിച്ചിരുന്നു. അവിടെ വെച്ചാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. വെടിയുതിര്‍ത്തവര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്. 

ഖേംകയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെയുണ്ടായ രണ്ടാമത്തെ സംഭവം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 
ബിഹാറിലെ ക്രമസമാധാന നിലയെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ വിമര്‍ശനം നേരിടാന്‍ പാടുപെടുന്ന നിതീഷ് കുമാര്‍ സര്‍ക്കാരിന് തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ബി.ജെ.പി നേതാവിന്റെ കൊലപാതകം മറ്റൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. 

 'ഇപ്പോള്‍, പട്നയില്‍ ഒരു ബി.ജെ.പി നേതാവിനെ വെടിവച്ചു കൊന്നു! എന്ത് പറയണം, ആരോട്? സത്യം കേള്‍ക്കാനോ തെറ്റുകള്‍ സമ്മതിക്കാനോ എന്‍ഡിഎ സര്‍ക്കാരില്‍ ആരെങ്കിലും തയ്യാറുണ്ടോ?'

പ്രതിപക്ഷ നേതാവ് ആര്‍ജെഡിയുടെ തേജസ്വി യാദവ് എക്സ് പോസ്റ്റില്‍ കുറിച്ചു. 'മുഖ്യമന്ത്രിയുടെ ആരോഗ്യ നിലയെ കുറിച്ച് എല്ലാവര്‍ക്കും അറിയാം, പക്ഷേ രണ്ട് ഉപയോഗശൂന്യരായ ബി.ജെ.പി ഉപമുഖ്യമന്ത്രിമാര്‍ എന്താണ് ചെയ്യുന്നത്?' അദ്ദേഹം ചോദിച്ചു.

ജൂലൈ ആദ്യ ആഴ്ചയിലാണ് ഗോപാല്‍ ഖേംക വെടിയേറ്റ് കൊല്ലപ്പെടുന്നത്. രാത്രി 11ന് പറ്റ്‌നയിലെ വീടിന് പുറത്തുവെച്ചായിരുന്നു സംഭവം. തലക്കാണ് വെടിയേറ്റത്. ബൈക്കിലെത്തിയ പ്രതി ഗോപാല്‍ വരുന്നതുവരെ കാത്തിരുന്നു വെടിവെച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. ഗോപാല്‍ സംഭവസ്ഥലത്തുവെച്ചുതന്നെ  മരിച്ചതായാണ് പൊലിസ് പറഞ്ഞത്. ഖേംകയുടെ മകനും ആറ് വര്‍ഷം മുന്‍പ് സമാനരീതിയില്‍ കൊല്ലപ്പെട്ടിരുന്നു. 2018 ഡിസംബറില്‍ ഫാക്ടറിയുടെ ഗേറ്റില്‍ വെച്ചാണ് ഇദ്ദേഹത്തിന്റെ മകന്‍ ഗുഞ്ചന്‍ ഖേംക കൊല്ലപ്പെട്ടത്.

ഖേംക കേസിലെ പ്രതികളിലൊരാള്‍ പിന്നീട് പൊലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാവിലെ പറ്റ്‌നയിലെ മാല്‍സലാമി പ്രദേശത്ത് പൊലിസുമായി നടന്ന ഏറ്റുമുട്ടലിലാണ് വികാസ് എന്ന രാജ വെടിയേറ്റു മരിച്ചത്. ഖേംകയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം ഇയാളാണ് നല്‍കിയതെന്നും കേസിലെ മുഖ്യപ്രതിയായ ഉമേഷുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നുമാണ് പൊലിസ് പറയുന്നത്.

10 ലക്ഷം രൂപക്കായാണ് കൊലപാതകം ക്വട്ടേഷന്‍ നല്‍കിയതെന്നും ഇതില്‍ ഒരു ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് ഖേംക കേസില്‍ പിടിയിലായ മുഖ്യപ്രതി പൊലിസിനോട് പറഞ്ഞിട്ടുള്ളത്.

 

BJP Kisan Morcha leader Surendra Kewat (52) was shot dead by unidentified assailants on a bike in Patna, Bihar. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  14 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  15 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  15 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  15 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  15 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  16 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  16 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  16 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  16 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  17 hours ago