HOME
DETAILS

യുഎഇയില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: വ്യാജ ഇമെയിലുകള്‍ക്കെതിരെ മുന്നറിയിപ്പ്

  
Shaheer
July 13 2025 | 06:07 AM

Cyber Fraud on the Rise in UAE Authorities Warn Against Fake Emails

ദുബൈ: സൈബര്‍ കുറ്റവാളികള്‍ കൂടുതല്‍ സങ്കീര്‍ണമായ തന്ത്രങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ സൈബര്‍ വിദഗ്ധര്‍. രാജ്യത്ത് മക്അഫി സെക്യൂരിറ്റി, പേപാല്‍ തുടങ്ങിയ പ്രശസ്ത കമ്പനികളുടെ പേര് ദുരുപയോഗം ചെയ്തുള്ള വ്യാജ ഇമെയിലുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചുവരികയാണ്.

തട്ടിപ്പിന്റെ വ്യാപ്തി

കഴിഞ്ഞ വര്‍ഷം ദുബൈ പൊലിസ് 406 ഫോണ്‍ തട്ടിപ്പ് കേസുകളിലായി 494 പേരെയാണ് അറസ്റ്റ് ചെയ്തത്. ഫോണ്‍ കോളുകള്‍, ഇമെയിലുകള്‍, എസ്എംഎസ്, സോഷ്യല്‍ മീഡിയ ലിങ്കുകള്‍ എന്നിവ വഴി ഇരകളെ വഞ്ചിച്ചാണ് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടക്കുന്നത്. ഷാര്‍ജ പൊലിസ് സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അടുത്തിടെ 173 ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 3 മില്യണ്‍ ദിര്‍ഹം തട്ടിയെടുത്ത രണ്ട് പേരെ ഷാര്‍ജ പൊലിസ് പിടികൂടിയിരുന്നു.

സര്‍ക്കാര്‍ ജീവനക്കാരിയായ മാസിന്‍ ഒരു തട്ടിപ്പില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മക്അഫി സെക്യൂരിറ്റിയില്‍ നിന്നെന്ന വ്യാജേന ലഭിച്ച ഇമെയിലില്‍ ആന്റിവൈറസ് സബ്‌സ്‌ക്രിപ്ഷന്‍ പുതുക്കിയതായി അവകാശപ്പെട്ടിരുന്നു. നിര്‍ദ്ദേശപ്രകാരം വിളിച്ചപ്പോള്‍, റിമോട്ട് ആക്‌സസ് കോഡ് നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കോഡ് ഡാറ്റ മോഷണത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് കണ്ട് ഇവര്‍ പിന്മാറുകയായിരുന്നു. ഉടന്‍തന്നെ പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

എന്നാല്‍, സ്വകാര്യ ജീവനക്കാരനായ അഹമ്മദ് ആദമിന് തട്ടിപ്പുകാരനില്‍ നിന്ന് രക്ഷപ്പെടാനായില്ല. പേപാല്‍ ഇമെയില്‍ വഴി 335.99 ഡോളറിന്റെ വ്യാജ ഇടപാടിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ച അദ്ദേഹം, നിര്‍ദ്ദേശിച്ച നമ്പറില്‍ വിളിച്ച് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ പങ്കുവെച്ചു. വളരെപ്പെട്ടെന്നാണ് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് 3,666 ദിര്‍ഹം നഷ്ടപ്പെട്ടത്. 

മുന്നറിയിപ്പും ജാഗ്രതയും

'പ്രശസ്ത കമ്പനികള്‍ ഒരിക്കലും റിമോട്ട് ആക്‌സസോ വ്യക്തിഗത ഇമെയിലുകളില്‍ നിന്നുള്ള ഇന്‍വോയ്‌സുകളോ ആവശ്യപ്പെടില്ല,' ആന്റി ഇക്കണോമിക് ക്രൈംസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഡോ. ഖാലിദ് അരീഫ് അല്‍ ഷെയ്ഖ് വ്യക്തമാക്കി.


തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യാനുള്ള മാര്‍ഗങ്ങള്‍

  • ആഭ്യന്തര മന്ത്രാലയം (MoI): MoI ആപ്പ് വഴി ഇക്രൈംസ് പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യാം.
  • ദുബൈ പൊലിസ്: www.ecrime.ae വഴിയോ അല്‍ അമീന്‍ സേവനത്തില്‍ 8004888 (യുഎഇ) അല്ലെങ്കില്‍ +9718004888 (വിദേശം) എന്ന നമ്പറില്‍ വിളിച്ചോ റിപ്പോര്‍ട്ട് ചെയ്യാം.
  • അബൂദബി പൊലിസ്: അമാന്‍ സേവനം  8002626 (വിളി) അല്ലെങ്കില്‍ 8002828 (എസ്എംഎസ്).
  • ഷാര്‍ജ പൊലിസ്: നജീദ് സേവനം  800151 (വിളി) അല്ലെങ്കില്‍ 7999 (എസ്എംഎസ്).
  • ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍: 'മൈ സേഫ് സൊസൈറ്റി' ആപ്പ് വഴി.

UAE authorities issue a public warning as cyber fraud cases surge, urging residents to stay alert against phishing scams and fake email threats.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  14 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  15 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  15 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  15 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  16 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  16 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  16 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  16 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  17 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  17 hours ago