HOME
DETAILS

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

  
Shaheer
July 13 2025 | 05:07 AM

Summer Heat Is Rising Dont Leave Children in Vehicles Fujairah Police Issues Warning

ഫുജൈറ: വേനല്‍ക്കാലത്തെ കൊടുംചൂടില്‍ വാഹനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തുന്നതിന്റെ അപകടങ്ങള്‍ ചൂണ്ടിക്കാട്ടി ഫുജൈറ പൊലിസ് പുതിയ ട്രാഫിക് ബോധവല്‍ക്കരണ കാമ്പയിന്‍ ആരംഭിച്ചു. 'നിന്റെ കുട്ടികള്‍, നിന്റെ ഉത്തരവാദിത്തം, അവരെ വാഹനത്തില്‍ ശ്രദ്ധിക്കാതെ വിടരുത്' എന്ന പ്രമേയത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ 'അപകടങ്ങളില്ലാത്ത വേനല്‍ക്കാലം' പരിപാടിയുടെ ഭാഗമായാണ് കാമ്പയിന് തുടക്കമിട്ടിരിക്കുന്നത്.

വാഹനങ്ങളിലെ അപകടസാധ്യത

വേനല്‍ക്കാലത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളിലെ ഉയര്‍ന്ന താപനില ശ്വാസംമുട്ടല്‍, സൂര്യാഘാതം തുടങ്ങിയ ഗുരുതര അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് കാമ്പയിന്‍ മുന്നറിയിപ്പ് നല്‍കുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ വാഹനത്തിന്റെ അകത്തെ താപനില അപകടകരമായ തോതില്‍ ഉയരാം. ഇത് കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് വരെ കാരണമാകാം.

'കുട്ടികളെ വാഹനങ്ങളില്‍ ഒറ്റയ്ക്ക് ഇരുത്തുന്നത് ഒരു സാഹചര്യത്തിലും അനുവദനീയമല്ല,' ഫുജൈറ പൊലിസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ സാലിഹ് മുഹമ്മദ് അബ്ദുല്ല അല്‍ ധന്‍ഹാനി പറഞ്ഞു. 

'കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് കുടുംബങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ല അത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ശന നിയമങ്ങള്‍

യുഎഇയിലെ വദീമ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 35 പ്രകാരം, കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കുന്നത് ശിക്ഷാര്‍ഹമാണ്. കുറ്റത്തിന്റെ തീവ്രതയനുസരിച്ച് 5,000 ദിര്‍ഹം വരെ പിഴയോ തടവോ ലഭിക്കാം. ജീവഹാനിയുണ്ടാകുന്ന കേസുകളില്‍ പിഴ 10,000 ദിര്‍ഹം വരെയോ ജയില്‍ ശിക്ഷയോ ലഭിക്കാം.

ബോധവല്‍ക്കരണ ശ്രമങ്ങള്‍

വിഷയത്തെക്കുറിച്ച് മാധ്യമ സ്ഥാപനങ്ങളുമായി സഹകരിച്ച് ഫീല്‍ഡ് സന്ദേശങ്ങള്‍, ഇലക്ട്രോണിക് ഫ്‌ലയറുകള്‍ എന്നിവ ഉപയോഗിച്ച് ബോധവല്‍ക്കരണം നടത്തുമെന്ന് ഫുജൈറ പൊലിസ് അറിയിച്ചു. 'സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും ഗതാഗത നിയമങ്ങള്‍ അനുസരിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്,' കേണല്‍ അല്‍ ധന്‍ഹാനി ഊന്നിപ്പറഞ്ഞു.

As temperatures soar, Fujairah Police urge parents not to leave children unattended in vehicles to prevent heatstroke and tragic accidents.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്

Football
  •  a day ago
No Image

അഞ്ച് വർഷത്തിനിടെ 65 ഇന്ത്യൻ വിമാനങ്ങളുടെ എഞ്ചിൻ പറക്കുന്നതിനിടെ നിലച്ചു; ഒന്നര വർഷത്തിനിടെ 11 'മെയ്ഡേ' അപായ കോളുകൾ, ഞെട്ടിക്കുന്ന കണക്ക്!

National
  •  a day ago
No Image

വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു

Cricket
  •  a day ago
No Image

ഖത്തർ: കണ്ടുകെട്ടപ്പെട്ട വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഉടമകൾ ക്ലെയിം ചെയ്യണം; ഇല്ലെങ്കിൽ ലേലം

qatar
  •  a day ago
No Image

ഒരു ഇസ്‌റാഈലി സൈനികന്‍ കൂടി ആത്മഹത്യ ചെയ്തു; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 15 സൈനികര്‍

International
  •  a day ago
No Image

വെറും 15 പന്തിൽ പിറന്നത് ലോക റെക്കോർഡ്; പുതിയ ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്

Cricket
  •  a day ago
No Image

69 വർഷത്തിനിടയിൽ ഇതാദ്യം; വിൻഡീസിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഓസ്‌ട്രേലിയ

Cricket
  •  a day ago
No Image

ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

International
  •  a day ago
No Image

അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി കേരളത്തിലെത്തി; 17ന് മന്ത്രിസഭായോഗം, പിന്നാലെ ഡൽഹിയിലേക്ക്

Kerala
  •  a day ago
No Image

ഉപ്പിലും വ്യാപകമായ മായം; പേരിന് പോലുമില്ലാതെ നടപടി

Kerala
  •  a day ago