HOME
DETAILS

സൗജന്യ കോഫി റെഡി; ദേശീയ ദിനത്തിൽ നാല് ദിവസം സൗജന്യ കോഫിയുമായി ദുബൈ മുനിസിപ്പാലിറ്റി

  
November 30, 2025 | 9:59 AM

dubai municipality offers free coffee to celebrate uae national day

ദുബൈ: 54-ാമത് യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി, എമിറേറ്റിലുടനീളം സൗജന്യ കോഫി വിതരണ പദ്ധതി പ്രഖ്യാപിച്ച് ദുബൈ മുൻസിപ്പാലിറ്റി. നവംബർ 30 മുതൽ ഡിസംബർ 3 വരെ നാല് ദിവസത്തേക്ക് ഈ പദ്ധതി നീണ്ടുനിൽക്കും. 

"കോഫി ഞങ്ങളുടേതായിരിക്കും!" എന്ന് അറിയിച്ചുകൊണ്ട് ദുബൈ മുൻസിപ്പാലറ്റി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കി. 

വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ ഭക്ഷണവും പാനീയങ്ങളും ഓർഡർ ചെയ്യാൻ താമസക്കാരെ അനുവദിക്കുന്ന 'ഡ്രൈവു' (Drivu) എന്ന ആപ്ലിക്കേഷനുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

"ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) ആഘോഷ വേളയിൽ ഡ്രൈവു ആപ്പ് വഴി ദുബൈ മുനിസിപ്പാലിറ്റിയിൽ നിന്ന് സൗജന്യമായി ഒരു കപ്പ് കോഫി ആസ്വദിക്കൂ. നിങ്ങളുടെ ഫോട്ടോകൾ പങ്കുവെക്കാനും ഞങ്ങളെ ടാഗ് ചെയ്യാനും മറക്കരുത്. നമുക്ക് ഐക്യം ആഘോഷിക്കാം!" എന്നും മുനിസിപ്പാലിറ്റി ഇൻസ്റ്റാഗ്രാമിൽ കൂട്ടിച്ചേർത്തു.

അതേസമയം, ഈ പദ്ധതിയിൽ ഏതൊക്കെ റെസ്റ്റോറന്റുകളും കഫേകളും പങ്കെടുക്കുന്നുണ്ടെന്നോ, പങ്കെടുക്കുന്ന എല്ലാ കടകളിലെയും ഉപഭോക്താക്കൾക്ക് സൗജന്യ കോഫി ലഭിക്കുമോ, അതോ ചിലർക്ക് മാത്രമാണോ അവസരം ലഭിക്കുകയെന്നോ ദുബൈ മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടില്ല. 

The Dubai Municipality is distributing free coffee to the public across the emirate from November 30 to December 3, 2025, as part of the 54th UAE National Day celebrations, promoting community spirit and festive cheer.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുറിയിൽ പുക നിറഞ്ഞു, പുറത്തിറങ്ങാനായില്ല; ബെംഗളൂരുവിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

National
  •  15 days ago
No Image

'ഇനി വയ്യ, നമുക്ക് മതിയാക്കാം'; പരിക്കുകൾ തളർത്തിയപ്പോൾ വിരമിക്കലിനെക്കുറിച്ച് നെയ്മർ ആലോചിച്ചിരുന്നതായി പിതാവ്

Football
  •  15 days ago
No Image

കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം നാടുകടത്തിയത് 39,487 പ്രവാസികളെ; നിയമലംഘകർക്കെതിരെയുള്ള നടപടി തുടർന്നേക്കും

Kuwait
  •  15 days ago
No Image

എണ്ണ ശേഖരത്തിൽ വെനിസ്വേല ഒന്നാമത്, പക്ഷേ ഉൽപ്പാദനത്തിൽ മുമ്പൻ മറ്റൊരു രാജ്യം!; ആഗോള എണ്ണ വിപണിയിലെ കണക്കുകൾ ഇങ്ങനെ...

International
  •  15 days ago
No Image

ചെല്ലാനം ഫിഷിങ് ഹാർബറിൽ തീപിടുത്തം; നിരവധി വള്ളങ്ങൾ കത്തിനശിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  15 days ago
No Image

വോട്ടർ പട്ടികയിൽ എല്ലാവരെയും ഉൾപ്പെടുത്തും; അടിയന്തര നടപടികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  15 days ago
No Image

പ്രതികളുമായി പോയ പൊലിസ് ജീപ്പിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; 5 പേർക്ക് പരുക്ക്, എഎസ്ഐ മെഡിക്കൽ കോളേജിൽ

Kerala
  •  15 days ago
No Image

വെള്ളാപ്പള്ളി പറഞ്ഞത് പ്രകാരം മുസ്‌ലിം സമുദായത്തിന് അനർഹമായി എന്തെങ്കിലും ലഭിക്കുന്നുണ്ടോ? കണക്കുകൾ പറയുന്നത് ഇങ്ങനെ

Kerala
  •  15 days ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ രക്ഷകനാര്? നാല് പകരക്കാരെ നിർദ്ദേശിച്ച് ഇതിഹാസം

Football
  •  15 days ago
No Image

പൗരത്വ സേവനങ്ങൾക്ക് പുതിയ ഫീസ് നിരക്കുമായി ഒമാൻ; അപേക്ഷാ ഫീസുകളിലും മാറ്റം

oman
  •  15 days ago