HOME
DETAILS

ബോഡി ഷെയിമിങ്ങും റാഗിങ് പരിധിയിൽ; കേരള റാഗിങ് നിരോധന ഭേദഗതി ബില്ലിൽ കടുത്ത വ്യവസ്ഥകൾ | Say no to Ragging

  
Muqthar
July 14 2025 | 03:07 AM

Body shaming also under ambit of ragging Kerala Prohibition of Ragging Amendment Bill draft contains strict provisions

കോഴിക്കോട് ബോഡി ഷെയിമിങ്ങിനെയും (ശാരീരിക പ്രകൃതത്തെ പരിഹസിക്കൽ) റാഗിങ്ങിന്റെ പട്ടികയിൽ ഉൾപ്പെടുത്തി കേരള റാഗിങ് നിരോധന (ഭേദഗതി) ബില്ലിന്റെ കരട് തയാറായി.ഇന്റർനെറ്റിലൂടെയോ വാട്സ്ആപ്പ് ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയോ നടക്കുന്ന ഏതുതരത്തിലുള്ള ഉപദ്രവവും ശല്യംചെയ്യലും റാഗിങ് നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരികയും അവയ്ക്ക് കഠിന ശിക്ഷ നിർദേശിക്കുകയും ചെയ്താണ് ബിൽ ഭേദഗതി ചെയ്തത്.

അധ്യാപന വകുപ്പുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാരിന് കീഴിലുള്ള സർവകലാശാലകൾ, കൽപിത സർവകലാശാലകൾ, കേന്ദ്ര സർവകലാശാലകൾ അടക്കം

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി പരിധി വിപുലീകരിച്ചു. പാർലമെന്റ് നിയമപ്രകാരം സ്ഥാപിതമായ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ, സ്വകാര്യ കോച്ചിങ് - ട്യൂഷൻ സെൻ്ററുകൾ എന്നിവയെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർവചനത്തിന് കീഴിൽ കൊണ്ടുവന്നിട്ടുണ്ട്.

കളിസ്ഥലങ്ങൾ, കാംപസിനകത്തും പുറത്തും സ്ഥിതിചെയ്യുന്ന കാൻ്റീനുകൾ, ബസ് സ്റ്റാൻഡുകൾ, ഹോംസ്റ്റേകൾ (പി.ജി സംവിധാനം), വിദ്യാർഥി കൾക്ക് പഠനത്തിനായി ലഭ്യമായ പൊതു, സ്വകാര്യ ഗതാഗത സൗകര്യങ്ങൾ എന്നിവയ്ക്ക് പുറമെ എല്ലാ സ്ഥാപനങ്ങളുടെയും അക്കാദമിക്, പാർപ്പിട പരിസരങ്ങളും കരട് നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു.

കോട്ടയം ഗവ. നഴ്സിങ് കോളേജിലെ ക്രൂരമായ റാഗിങ്, പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെ.എസ് സിദ്ധാർത്ഥൻ്റെ മരണം തുടങ്ങി വിവിധ കേസുകളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് റാഗിങ് തടയുകയെന്ന ഉദ്ദേശത്തോടെ റാഗിങ് വിരുദ്ധനിയമം കടുപ്പിച്ചത്.

കാംപസിന് പുറത്തുനടക്കുന്ന സമാനസ്വഭാവമുള്ള വിദ്യാർഥിസംഘർഷങ്ങളെ റാഗിങ്ങായി കണക്കാക്കുംവിധം കേരള റാഗിങ് നിരോധന നിയമത്തിൽ ഭേദഗതി വേണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. നിയമത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൃത്യമായ നിർവചനം വേണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന പ്രത്യേക ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു.

ബില്ലിന്റെ കരട് കേരള സ്റ്റേറ്റ് ലിഗൽ സർവിസസ് അതോറി റ്റിക്കും യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനും (യു.ജി.സി) നൽകണമെന്ന് ഹൈക്കോടതി അടുത്തിടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

 

റാഗിങ്ങിൻ്റെ പരിധിയിൽ വരുന്ന പ്രധാന പ്രവൃത്തികൾ

ബോഡി ഷെയിമിങ്, ഓൺലൈൻ വഴിയുള്ള ശല്യംചെയ്യൽ, ക്രിമിനൽ ഗൂഢാലോചന, നിയമവിരുദ്ധമായി സംഘംചേരൽ, കലാപം, പൊതുശല്യം, റാഗിങ്ങിനിടെ ചെയ്യുന്ന അശ്ലീലവും ലൈംഗികവുമായ പ്രവർത്തനങ്ങൾ. ശാരീരിക ഉപദ്രവം, മോഷണം, പിടിച്ചുപറി, സത്യസന്ധമല്ലാത്ത സ്വത്ത് ദുരുപയോഗം, വിശ്വാസവഞ്ചന, അതിക്രമം, ഭീഷണിപ്പെടുത്തൽ.

Kerala Prohibition of Ragging (Amendment) Bill, has also brought “any form of ragging committed through the internet or in any digital mode” under the ambit of the criminal act of ragging for which severe punishment has been prescribed.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  18 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  18 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  19 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  19 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  19 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  19 hours ago
No Image

ട്രംപിന്റെ 50 ദിവസത്തെ അന്ത്യശാസനത്തിന് റഷ്യയുടെ കടുത്ത മറുപടി: 'എന്തും നേരിടാൻ തയാർ'

International
  •  19 hours ago
No Image

'പാകിസ്താൻ റിപ്പബ്ലിക് പാർട്ടി': പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ

International
  •  20 hours ago
No Image

ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യത്തിന് മുമ്പ് ഇരയുടെ വാദം കേൾക്കണം: സുപ്രീം കോടതി

National
  •  20 hours ago
No Image

കുവൈത്ത് അംഘാരയിലെ വെയർഹൗസിൽ തീപിടുത്തം; കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചു

Kuwait
  •  20 hours ago