
ബോയിംഗ് 787 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കാൻ നിർദേശം നൽകി ഇത്തിഹാദ്; നടപടി ഇന്ത്യയിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ

അബൂദബി: ബോയിംഗ് 787 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പ്രവർത്തിപ്പിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് തങ്ങളുടെ പൈലറ്റുമാർക്ക് നിർദ്ദേശം നൽകി അബൂദബി ആസ്ഥാനമായുള്ള എത്തിഹാദ് എയർവേയ്സ്. സ്വിച്ചിന്റെ ലോക്കിംഗ് സംവിധാനം പരിശോധിക്കാനും കമ്പനി ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യയിലുണ്ടായ എയർ ഇന്ത്യ അപകടത്തിന്റെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ നിർദേശം.
ജൂൺ 12-ന് അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ ബോയിംഗ് 787-8 വിമാന അപകടത്തിലേക്ക് നയിച്ചത് ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പ്രവർത്തിക്കാതിരുന്നതാണെന്ന ഇന്ത്യൻ അന്വേഷണ ഏജൻസികൾ പ്രാഥമിക കണ്ടെത്തലുകൾ പുറത്തുവിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തിഹാദ് നിർദേശം നൽകിയത്. ഇന്ധന നിയന്ത്രണ സ്വിച്ചുകളിലെ ലോക്ക് വേർപെടുത്തുന്നതിനെക്കുറിച്ചുള്ള 2018 ലെ ഉപദേശത്തെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് യുഎസ് വ്യോമയാന സുരക്ഷാ റെഗുലേറ്റർ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ലോകമെമ്പാടുമുള്ള ബോയിംഗ് ഉപഭോക്താക്കൾക്കും അയച്ച കത്തിന്റെകൂടി അടിസ്ഥാനത്തിലാണ് നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്.
ജൂലൈ 12 ന് എത്തിഹാദ് പുറത്തിറക്കിയ ബുള്ളറ്റിനിൽ പൈലറ്റുമാർക്ക് ഇന്ധന നിയന്ത്രണ സ്വിച്ചുകൾ അല്ലെങ്കിൽ അവരുടെ സമീപത്തുള്ള മറ്റേതെങ്കിലും സ്വിച്ചുകൾ/നിയന്ത്രണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകുന്നു. ഈ സ്വിച്ചുകളുടെ അശ്രദ്ധമായ ചലനത്തിന് കാരണമായേക്കാവുന്ന ഏതെങ്കിലും വസ്തുക്കളുടെ സാന്നിധ്യം സമീപത്ത് നിന്നും ഒഴിവാക്കണമെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ഏതെങ്കിലും പ്രശ്നമുള്ളതായി കണ്ടാൽ വിമാന ജീവനക്കാർ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ഇത്തിഹാദ് ആവശ്യപ്പെടുന്നു.
ബോയിംഗ് 787 വിമാനത്തിലെ ഇന്ധന നിയന്ത്രണ ലോക്കിംഗ് സംവിധാനം പരിശോധിക്കാൻ പ്രത്യേക ബുള്ളറ്റിനിൽ ഉത്തരവിട്ടിട്ടുണ്ട്. ഇന്ധന നിയന്ത്രണ സ്വിച്ച് ലോക്കിംഗ് സവിശേഷത എങ്ങനെ പരിശോധിക്കാമെന്നും ആവശ്യമുള്ളിടത്ത് അത് സ്ഥിതിചെയ്യുന്ന ത്രസ്റ്റ് കൺട്രോൾ മൊഡ്യൂൾ മാറ്റിസ്ഥാപിക്കാമെന്നും എഞ്ചിനീയറിംഗ് ടീമിന് ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശവും ഇത്തിഹാദ് നൽകുന്നുണ്ട്.
Etihad Airways, based in Abu Dhabi, has issued a safety advisory to its pilots flying Boeing 787 aircraft, urging caution while operating the fuel control switches. The airline has also ordered an inspection of the locking mechanism of these switches. This directive comes in the wake of findings from the recent Air India incident in India, where safety concerns related to the fuel control system were highlighted during the investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം
National
• 2 days ago
സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്
Kuwait
• 2 days ago
ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി
National
• 2 days ago
'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്
International
• 2 days ago
ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു
International
• 2 days ago
ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്
National
• 2 days ago
പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം
Kerala
• 2 days ago
വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ
Kerala
• 2 days ago
വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ
latest
• 2 days ago
സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്
Kerala
• 2 days ago
കാണാതായിട്ട് ആറ് ദിവസം; ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി
National
• 2 days ago
മഹ്ബൂലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആർക്കും പരുക്കുകളില്ല
Kuwait
• 2 days ago
തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല
Kerala
• 2 days ago
ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി
Saudi-arabia
• 2 days ago
ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്
Kerala
• 2 days ago
യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ
uae
• 2 days ago
എമിറേറ്റ്സ് റോഡ് വികസനം: 750 മില്യൺ ദിർഹത്തിന്റെ പദ്ധതിയുമായി ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം
uae
• 2 days ago
കേരള സർവകലാശാലയെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നു; ഭരണപ്രതിസന്ധി ഉണ്ടായതല്ല, മനപ്പൂർവം ഉണ്ടാക്കിയതാണ്; വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പ്രതികരണം
Kerala
• 2 days ago
താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു
Kerala
• 2 days ago
പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്
National
• 2 days ago
ആംബുലന്സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി
Kerala
• 2 days ago