HOME
DETAILS

വിസ് എയര്‍ നിര്‍ത്തിയ റൂട്ടുകളില്‍ ഇനി ഇത്തിഹാദിന്റെ തേരോട്ടം; ടിക്കറ്റ് നിരക്കിലേക്ക് ഉറ്റുനോക്കി വിനോദസഞ്ചാരികള്‍

  
Shaheer
July 16 2025 | 09:07 AM

Etihad to Resume Flights on Routes Dropped by Wizz Air Tourists Monitor Ticket Prices

അബൂദബി: യുഎഇയിലെ പ്രമുഖ എയര്‍ലൈനായ വിസ് എയര്‍ സര്‍വീസ് നിര്‍ത്തിയതിന് പിന്നാലെ  പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്. അസര്‍ബൈജാനിലെ ബാകു, കസാഖ്സ്ഥാനിലെ അല്‍മാട്ടി, സഊദിയിലെ മദീന, റൊമേനിയയിലെ ബുക്കാറസ്റ്റ്, ജോര്‍ജിയയിലെ തിബിലീസി, അര്‍മീനിയയിലെ യേറവാന്‍, ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കന്റ് എന്നീ ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഇത്തിഹാദ് എയര്‍വേയ്‌സ് സര്‍വീസ് ആരംഭിക്കുന്നത്.

വരും ദിവസങ്ങളില്‍ ഇവിടങ്ങളിലേക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിക്കും. സഊദിയിലെ മദീനയിലേക്കുള്ള സര്‍വീസാകും ആദ്യം ആരംഭിക്കുക. നവംബര്‍ മുതലാകും മദീനയിലേക്കുള്ള സര്‍വീസ് ഉണ്ടാകുക. മറ്റു ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകള്‍ അടുത്ത വര്‍ഷം മുതലാകും ആരംഭിക്കുക.

ഇതോടെ ഈ വര്‍ഷം മാത്രം ഇത്തിഹാദ് പ്രഖ്യാപിച്ച ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 27 ആയി. വിനോദസഞ്ചാരികളെ  നേരിട്ട് അബൂദാബിയിലേക്ക് എത്തിക്കാന്‍ ഈ പുതിയ സര്‍വീസുകള്‍ സഹായിക്കുമെന്ന് ഇത്തിഹാദ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ അന്റോനോവാള്‍ഡോ നേവിസ് വ്യക്തമാക്കി.

നേരത്തെ പ്രഖ്യാപിച്ച പ്രാഗ് (ചെക്ക് റിപ്പബ്ലിക്), വാര്‍സോ (പോളണ്ട്), സോചി (റഷ്യ), അറ്റ്‌ലാന്റ (യുഎസ്) എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് പുറമെ, 2025 അവസാനത്തോടെ 13 പുതിയ റൂട്ടുകള്‍ കൂടി ആരംഭിക്കും. 2026 വേനല്‍ക്കാലത്തോടെ പോളണ്ടിലെ ക്രാകോ, ഒമാനിലെ സലാല, റഷ്യയിലെ ഖസന്‍ എന്നിവിടങ്ങളിലേക്കും ഇത്തിഹാദ് വിമാനങ്ങള്‍ സര്‍വീസ് നടത്തും.

ഈ പുതിയ റൂട്ടുകളില്‍ ഭൂരിഭാഗവും, ബജറ്റ് വിമാനക്കമ്പനിയായ വിസ് എയര്‍ നേരത്തെ സര്‍വീസ് നടത്തിയിരുന്ന ലക്ഷ്യസ്ഥാനങ്ങളിലേക്കാണ്. വിസ് എയര്‍ ബജറ്റ് എയര്‍ലൈനായതിനാല്‍, ലഗേജിന്റെ വലിപ്പവും തൂക്കവും കര്‍ശനമായി പരിശോധിച്ചിരുന്നു. കൂടാതെ സീറ്റുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണ് വിസ് എയര്‍ നല്‍കിയിരുന്നത്. എന്നാല്‍, ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വരവോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സീറ്റുകളും കൂടുതല്‍ ലഗേജും കൊണ്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടിക്കറ്റ് നിരക്കിനെക്കുറിച്ച് ആകാംക്ഷ

ഇത്തിഹാദിന്റെ പുതിയ സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് അറിയാന്‍ യാത്രക്കാര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വിസ് എയറിന്റെ ബജറ്റ് മോഡലിനെ അപേക്ഷിച്ച്, ഇത്തിഹാദ് കൂടുതല്‍ പ്രീമിയം സേവനങ്ങള്‍ വാഗ്ദാനം ചെയ്യുമെങ്കിലും, നിരക്കുകള്‍ മത്സരാധിഷ്ഠിതമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

'ഈ പുതിയ റൂട്ടുകള്‍ അബൂദബിയെ വിനോദസഞ്ചാര, വ്യാപാര കേന്ദ്രമായി ഉയര്‍ത്തും. കൂടുതല്‍ യാത്രക്കാരെ നേരിട്ട് അബൂദബിയിലേക്ക് എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,' നേവിസ് പറഞ്ഞു. 27 പുതിയ സര്‍വീസുകള്‍ അബൂദബിയെ ആഗോള വ്യോമയാത്രാ ശൃംഖലയില്‍ കൂടുതല്‍ പ്രാധാന്യമുള്ള കേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Etihad Airways is restarting services on several routes previously halted by Wizz Air, sparking interest among tourists looking for competitive airfares and better connectivity.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ടൂറിസ്റ്റ് വിസ; ഒമാനില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ ഹോട്ടല്‍ ബുക്കിംഗ്, റിട്ടേണ്‍ ഫ്‌ളൈറ്റ് ടിക്കറ്റ് പരിശോധന കര്‍ശനമാക്കി

uae
  •  2 days ago
No Image

വേടന്റെ പാട്ടിന് വെട്ട്; യൂണിവേഴ്‌സിറ്റി സിലബസില്‍ പാട്ടുകള്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

എഡിജിപി എംആര്‍ അജിത്കുമാര്‍ ട്രാക്ടറില്‍ സഞ്ചരിച്ച സംഭവത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 days ago
No Image

12 സ്വകാര്യ സ്‌കൂളുകളില്‍ 11, 12 ക്ലാസുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി അബൂദബി വിദ്യാഭ്യാസ വകുപ്പ്, നടപടിക്ക് പിന്നിലെ കാരണമിത്

uae
  •  2 days ago
No Image

കുടിയേറ്റം തടഞ്ഞു, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ യുവാവിനെ മര്‍ദ്ദിച്ചു; കൊല്ലപ്പെട്ടത്  അമേരിക്കന്‍ പൗരന്‍; 'ഭീകര കൊലപാതക'മെന്ന് യു.എസ്, അന്വേഷണം വേണമെന്ന് ആവശ്യം

International
  •  2 days ago
No Image

നീതി നടപ്പാകണമെന്ന ആവശ്യവുമായി തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്ക് വെല്ലുവിളി തുടരുന്നു

Kerala
  •  2 days ago
No Image

പലചരക്ക് കടകള്‍ വഴി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 days ago
No Image

കീമില്‍ ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രിം കോടതി, റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല, കേരള സിലബസുകാര്‍ക്ക് തിരിച്ചടി; ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരും 

Kerala
  •  2 days ago
No Image

ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം

National
  •  2 days ago
No Image

ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍

uae
  •  2 days ago