HOME
DETAILS

വെറും 15 പന്തിൽ പിറന്നത് ലോക റെക്കോർഡ്; പുതിയ ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്

  
Sudev
July 15 2025 | 04:07 AM

Starc took five wickets in just 15 balls becoming the fastest bowler to take five wickets in a Test match

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ 176 റൺസിന്റെ തകർപ്പൻ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വിൻഡീസ് വെറും 27 റൺസിന്‌ ഓൾ ഔട്ടാവുകയായിരുന്നു. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ സമ്പൂർണ വിജയം സ്വന്തമാക്കാനും പാറ്റ് കമ്മിൻസിനും സംഘത്തിനും സാധിച്ചു. 

ആറ് വിക്കറ്റുകൾ നേടിയ മിച്ചൽ സ്റ്റാർക്കാണ് കരീബിയൻ പടയെ തകർത്തത്. മത്സരത്തിൽ ആറ് വിക്കറ്റുകൾ നേടിയാണ് സ്റ്റാർക്ക് തിളങ്ങിയത്. 7.3 ഓവറിൽ നാല് മെയ്ഡൻ ഉൾപ്പടെ ഒമ്പത് റൺസ് വഴങ്ങിയാണ് താരം ആറ് വിക്കറ്റുകൾ നേടിയത്. വെറും 15 പന്തിൽ നിന്നുമാണ് സ്റ്റാർക്ക് അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു മത്സരത്തിൽ ഏറ്റവും വേഗത്തിൽ അഞ്ചു വിക്കറ്റുകൾ നേടുന്ന താരമായി മാറാനും സ്റ്റാർക്കിന് സാധിച്ചു. 

ഏർണി ടോഷാക്ക്, സ്റ്റുവർട്ട് ബ്രോഡ്, സ്കോട്ട് ബോളണ്ട് എന്നീ താരങ്ങൾ ഇതിനു മുമ്പ് 19 പന്തുകളിൽ നിന്നും അഞ്ചു വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇവരെയെല്ലാം ഇപ്പോൾ ഒരുമിച്ച് മറികടന്ന് ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് സ്റ്റാർക്ക്. ഓസ്‌ട്രേലിയൻ ബൗളിംഗ് നിരയിൽ സ്റ്റാർക്കിന് പുറമെ സ്കോട്ട് ബോളണ്ട് മൂന്ന് വിക്കറ്റുകളും ജോഷ് ഹേസൽവുഡ് ഒരു വിക്കറ്റും നേടി ഓസ്‌ട്രേലിയയുടെ വിജയത്തിൽ നിർണായകമായ പങ്കു വഹിച്ചു. 

അതേസമയം മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ബാറ്റ് വീശിയ ഓസ്‌ട്രേലിയ 225 റൺസിനാണ് പുറത്തായത്. 66 പന്തിൽ 48 റൺസ് നേടിയ സ്റ്റീവ് സ്മിത്താണ് ഓസീസ് നിരയിലെ ടോപ് സ്‌കോറർ. എട്ട് ഫോറുകളാണ് താരം നേടിയത്. വിൻഡീസ് ബൗളിങ്ങിൽ ഷാമർ ജോസഫ് നാല് വിക്കറ്റുകളും ജസ്റ്റിൻ ഗ്രീവ്സ്, ജെയ്ഡൻ സീലസ് മൂന്ന് വിക്കറ്റുകളും നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 

ഒന്നാം ഇന്നിങ്സിൽ വിൻഡീസ് 143 റൺസിനാണ് പുറത്തായത്. ഓസീസ് ബൗളിങ്ങിൽ സ്കോട്ട് ബോളണ്ട് മൂന്ന് വിക്കറ്റുകളും ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ഹേസൽവുഡ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടിയപ്പോൾ വെസ്റ്റ് ഇൻഡീസ് ഇന്നിംഗ്സ് കുറഞ്ഞ ടോട്ടലിൽ അവസാനിക്കുകയായിരുന്നു.

Australian pacer Mitchell Starc achieved a historic feat in the third Test against the West Indies. Starc shone by taking six wickets. Starc took five wickets in just 15 balls, becoming the fastest bowler to take five wickets in a Test match.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

69 വർഷത്തിനിടയിൽ ഇതാദ്യം; വിൻഡീസിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഓസ്‌ട്രേലിയ

Cricket
  •  11 hours ago
No Image

ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

International
  •  11 hours ago
No Image

അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി കേരളത്തിലെത്തി; 17ന് മന്ത്രിസഭായോഗം, പിന്നാലെ ഡൽഹിയിലേക്ക്

Kerala
  •  11 hours ago
No Image

ഉപ്പിലും വ്യാപകമായ മായം; പേരിന് പോലുമില്ലാതെ നടപടി

Kerala
  •  11 hours ago
No Image

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ വായ മൂടിക്കെട്ടി പ്രതിഷേധം

Kerala
  •  11 hours ago
No Image

വെളിച്ചെണ്ണ വിലക്കയറ്റം: നേട്ടം അയല്‍ സംസ്ഥാനങ്ങൾക്ക്

Kerala
  •  12 hours ago
No Image

UAE Weather Updates: യുഎഇയിൽ ഇത് "ജംറത്തുല്‍ ഖൈദ്" സീസൺ; പുറത്തിറങ്ങാൻ കഴിയാത്ത ചൂട്

uae
  •  12 hours ago
No Image

മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്

Kerala
  •  12 hours ago
No Image

പന്തളത്ത് വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം

Kerala
  •  12 hours ago
No Image

ഷാർജയിൽ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; മാതാവിന്റെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുത്തു

uae
  •  12 hours ago