
ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം

ഹൈദരാബാദ്: അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) നേതാവ് ചന്തു റാത്തോഡ് കൊല്ലപ്പെട്ടു. ഹൈദരാബാദിലെ ഷാലിവാഹന നഗർ പാർക്കിൽ പ്രഭാത നടത്തത്തിനിടെ രാവിലെ 7.30നാണ് സംഭവം. മാരുതി സ്വിഫ്റ്റ് കാറിൽ എത്തിയ നാലംഗ സംഘം ചന്തു റാത്തോഡിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞതിനു ശേഷം പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പാർട്ടിയുടെ ഹൈദരാബാദ് സിറ്റി കമ്മിറ്റി അംഗം കൂടിയാണ് കൊല്ലപ്പെട്ട ചന്തു റാത്തോഡ്.
മൂന്നോ നാലോ പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് സൂചന. കണ്ണിൽ മുളക്പൊടി വിതറിയതിന് പിന്നാലെ ആക്രമികൾ തുടരെ വെടിവെക്കുകയായിരുന്നു. രാവിലെ ആക്രമണം നടന്ന സമയത്ത് പാർക്കിൽ ഏകദേശം രണ്ട് ഡസനോളം ആളുകൾ ഉണ്ടായിരുന്നു. എന്നാൽ ഇവർ ഓടികൂടുന്നതിന് മുൻപ് തന്നെ അക്രമികൾ എത്തിയ സ്വിഫ്റ്റ് കാറിൽ തന്നെ കയറി രക്ഷപ്പെട്ടുവെന്ന് പൊലിസ് പറയുന്നു. ചന്തു റാത്തോഡിനൊപ്പം ഭാര്യയും മകനും പ്രഭാത നടത്തത്തിന് ഉണ്ടായിരുന്നതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നുണ്ട്.
ദേവരുപ്പലയിൽ നിന്നുള്ള സിപിഐ (എംഎൽ) അംഗമായ രാജേഷ് എന്ന വ്യക്തിയുമായി ചന്തു റാത്തോഡിന് നിരന്തരം തർക്കമുണ്ടായിരുന്നതായി ചന്തു റാത്തോഡിന്റെ ഭാര്യ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. റാത്തോഡിന് വ്യക്തിപരമോ തൊഴിൽപരമോ ആയ എതിരാളികൾ ഉണ്ടായിരുന്നോ എന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്. അദ്ദേഹത്തിന് റിയൽ എസ്റ്റേറ്റ് ബിസിനസിലും പങ്കുണ്ടെന്ന് പൊലിസ് വൃത്തങ്ങൾ അറിയിച്ചു. കൊലപാതകത്തിന് പിന്നിൽ സ്വത്ത് തർക്കമാകാനുള്ള സാധ്യതയും പൊലിസ് അന്വേഷിക്കുന്നുണ്ട്.
സംഭവം നടന്നയുടനെ മുതിർന്ന പൊലിസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. നാഗർകുർണൂൽ ജില്ലയിലെ ബൽമുരു മണ്ഡലത്തിലെ നർസായിപ്പള്ളി സ്വദേശിയായ റാത്തോഡ് കുടുംബത്തോടൊപ്പം ചൈതന്യപുരിയിലാണ് താമസിച്ചിരുന്നത്.
In a shocking incident from Hyderabad, Communist leader Chandu Rathod was shot dead while out for his morning walk. According to reports, the attackers first threw chili powder into his eyes, temporarily blinding him, and then opened fire, killing him on the spot. The brutal murder has sparked outrage among political circles and the local community.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മയക്കുമരുന്നിന്റെ സ്വാധീനത്തിൽ ബ്യൂട്ടി സെന്ററിലേക്ക് കാർ ഇടിച്ചുകയറ്റി; ഡ്രൈവർക്ക് 10,000 ദിർഹം പിഴ, ലൈസൻസ് സസ്‌പെൻഡ് ചെയ്തു
uae
• 3 days ago
വീണ്ടും വിവാദ പ്രസ്താവനയുമായി മോഹൻ ഭാഗവത്; ഗ്യാൻവാപി പള്ളിയും മഥുര ഈദ്‌ഗാഹും ഹിന്ദുക്കൾക്ക് വിട്ടുനൽകണം, ആർഎസ്എസ് പിന്തുണയ്ക്കും
National
• 3 days ago
യുഎഇയിൽ താപനില ഉയരുന്നു, ഇന്ന് താപനില 47°C വരെ എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം; കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത
uae
• 3 days ago
ബഹ്‌റൈന്‍: നബിദിനത്തില്‍ പൊതുഅവധി പ്രഖ്യാപിച്ച് കിരീടാവകാശി
bahrain
• 3 days ago
കാസര്‍കോഡ് മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് വീരമലക്കുന്നിലും ബേവിഞ്ചയിലും യാത്രാ വാഹനങ്ങള്‍ക്ക് നിരോധനം
Kerala
• 3 days ago
പറക്കുന്നതിനിടെ തീഗോളമായി താഴേക്ക്...എയര്‍ഷോ പരിശീലനത്തിനിടെ പോളിഷ് എയര്‍ഫോഴസിന്റെ F-16 ജെറ്റ് തകര്‍ന്നു; പൈലറ്റ് മരിച്ചു video
International
• 3 days ago
ഇന്ത്യ-യുഎഇ യാത്ര: 4000 രൂപ മുതൽ ടിക്കറ്റുകൾ; പേ ഡേ സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
uae
• 3 days ago
തലയോട്ടി ചിത്രങ്ങളുള്ള കുറോമി പാവയെക്കുറിച്ചുള്ള പരാതി; കളിപ്പാട്ടങ്ങളും സ്കൂൾ സാമഗ്രികളും അടക്കം 347 ഉൽപ്പന്നങ്ങൾ കണ്ടുകെട്ടി ഒമാൻ
oman
• 3 days ago
മോദിയുടേയും എന്‍.ഡി.എയുടേയും ജനപ്രീതി ഇടിയുന്നു; പ്രധാനമന്ത്രിയുടെ പ്രകടനം വളരെ മോശം; കേന്ദ്രത്തിന് തിരിച്ചടിയായി സര്‍വേ
National
• 3 days ago
കോഴിക്കോട് ജവഹര്‍നഗര്‍ കോളനിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കാര്‍ ഡ്രൈവറെ കണ്ടെത്തി; സുഹൃത്തിനെയും സംഘത്തെയും പിടികൂടി
Kerala
• 3 days ago
ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടറുടെ ഗുരുതര വീഴ്ചയെന്ന് പരാതി, യുവതി മൊഴി നൽകും
Kerala
• 3 days ago
വീടിന്റെ വരാന്തയിലെ ഗ്രില്ലില്‍ നിന്നു ഷോക്കേറ്റ് അഞ്ചു വയസുകാരന് മരിച്ചു
Kerala
• 3 days ago
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ: സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം റോഡ് തുറക്കും, അപകട സാധ്യത നിലനിൽക്കുന്നതായി റവന്യൂ മന്ത്രി
Kerala
• 3 days ago
കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
Kerala
• 3 days ago
ആര്‍എസ്എസ് ശതാബ്ദി ആഘോഷം: ക്ഷണിച്ചെങ്കിലും ഗള്‍ഫ്, അറബ് പ്രതിനിധികള്‍ വിട്ടുനിന്നു; പങ്കെടുത്തത് 50 ലധികം നയതന്ത്രജ്ഞര്‍
oman
• 3 days ago
സ്വകാര്യ ബസ്സുകളിലെ ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം; ഹൈക്കോടതി
Kerala
• 3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത
Kerala
• 3 days ago
വിജയം നഷ്ടമായത് കണ്മുന്നിൽ; ഏരീസ് കൊല്ലം സെയിലേഴ്സിനെ വീഴ്ത്തി ആലപ്പി
Cricket
• 3 days ago
തീരുവ തർക്കം; 25% അധിക തീരുവ പിൻവലിക്കണമെന്ന് ഇന്ത്യ; യുഎസുമായി ചർച്ച ഉടൻ നടന്നേക്കുമെന്ന് റിപ്പോർട്ട്
International
• 3 days ago
9 പേര് മരിച്ച അപകടം തിരിഞ്ഞുനോക്കാതെ പോയി; ബിഹാറില്‍ മന്ത്രിയെ ഒരു കിലോമീറ്ററോളം ഓടിച്ചുവിട്ട് ജനങ്ങള്‍
National
• 3 days ago
ബിഹാറിനെ ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര പതിമൂന്നാം ദിവസം; തിങ്കളാഴ്ച ഇന്‍ഡ്യാ സഖ്യത്തിന്റെ മഹാറാലിയോടെ സമാപനം
National
• 3 days ago