HOME
DETAILS

വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്‍മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക് 

  
Farzana
July 15 2025 | 09:07 AM

Chinese Woman Sells Sons for Lavish Lifestyle Gets Over 5 Years in Prison

ബീജിങ്: ആര്‍ഭാടമായി ജീവിക്കാന്‍ മക്കളെ വിറ്റ് മാതാവ്. ചൈനയിലാണ് സംഭവം.  ലൈവ് സ്ട്രീമിംഗ് അവതാരകര്‍ക്ക് ടിപ്പ് നല്‍കുക,  വിലകൂടി വസ്ത്രങ്ങള്‍ വാങ്ങുക തുടങ്ങി ആഡംബര ജീവിതം നയിക്കാനാണ് ആണ്‍മക്കളെ ഇവര്‍ വില്‍പന നട
ത്തിയത്.  പത്ത് ലക്ഷം രൂപക്കാണത്രെ ഇവര്‍ മക്കളെ വിറ്റത്.  ഗ്വാങ്സി പ്രവിശ്യയില്‍ നിന്നുള്ള ഹുവാങ് എന്ന സ്ത്രീ ഏകദേശം 11,600 ഡോളറിന് (ഏകദേശം 10 ലക്ഷം രൂപയ്ക്ക്) വിറ്റതായി പൊലിസിനോട് സമ്മതിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2020ലാണ് ഇവര്‍ തന്റെ ആദ്യത്തെ മകനം വില്‍ക്കുന്നത്. 45,000 യുവാന്‍ (ഏകദേശം 5 ലക്ഷം രൂപ) ആണ് കുഞ്ഞിനെ വില്‍ക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് വില്‍പ്പനക്ക് കാരണമെന്നാണ് വിശദീകരണം. മക്കളില്ലാത്ത ദമ്പതികള്‍ക്കാണ് അവര്‍ കുഞ്ഞിനെ നല്‍കുന്നത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമേ കുട്ടി ആ സമയത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ടായിരുന്നുള്ളൂ. 

എന്നാല്‍ കുഞ്ഞിനെ വിറ്റ് കിട്ടിയ പണം ഓണ്‍ലൈനില്‍ ലൈവ്-സ്ട്രീമര്‍മാര്‍ക്ക് ടിപ്പായി നല്‍കാന്‍ ഉപയോഗിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2022-ലാണ് രണ്ടാമത്തെ കുട്ടിയുണ്ടാകുന്നത്.ആ നവജാത ശിശുവിനെ ബ്രോക്കര്‍ക്കാണ് വിറ്റത്. 38,000 യുവാനായിരുന്നു (ഏകദേശം 4.5 ലക്ഷം രൂപ) വില്‍പന. എന്നാല്‍ ബ്രോക്കര്‍ കുഞ്ഞിനെ 103,000 യുവാന് ( ഏകദേശം 12 ലക്ഷം രൂപ) മറ്റൊരാള്‍ക്ക് കൈമാറിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

സംഭവം പുറത്തു വന്നതോടെ കുട്ടികളെ അധികൃതര്‍ ഏറ്റെടുത്തിരിക്കുകയാണ്.  രണ്ട് ആണ്‍കുട്ടികളെയും നിയമപ്രകാരം ദത്ത് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ജില്ലാ പീപ്പിള്‍സ് കോടതി ഹുവാങ്ങിനെ വഞ്ചനയ്ക്കും മനുഷ്യക്കടത്തിനും കുറ്റക്കാരിയാണെന്ന് കണ്ടെത്തി അഞ്ച് വര്‍ഷവും രണ്ട് മാസവും തടവിന് ശിക്ഷിച്ചിരിക്കുകയാണ്. 30,000 യുവാന്‍ (ഏകദേശം 3 ലക്ഷം രൂപ) പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഹുവാങ്ങിന്റെയില്‍ നിന്ന് കുട്ടികളെ വാങ്ങിയവര്‍ക്കും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

 

A woman from Guangxi, China, was sentenced to 5 years and 2 months in prison for selling her two sons to fund a luxury lifestyle, including tipping live streamers and shopping for expensive clothes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  2 days ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  2 days ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  2 days ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  2 days ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  2 days ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  2 days ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  2 days ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  2 days ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  2 days ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  2 days ago