
സ്‌കൂൾ സമയമാറ്റം: സമസ്ത സർക്കാരുമായി ചർച്ചയ്ക്ക്; പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കും, അനുകൂല തീരുമാനമില്ലെങ്കിൽ സമരം ശക്തമാക്കും

കോഴിക്കോട്: സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ച നടത്താനും പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കാനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പോഷക സംഘടനകളുടെയും സംയുക്ത ഏകോപനസമിതി യോഗം തീരുമാനിച്ചു. അനുകൂല തീരുമാനമുണ്ടാകാത്ത പക്ഷം സമരം കൂടുതൽ ശക്തമാക്കാനും യോഗം തീരുമാനമെടുത്തു.
സ്‌കൂൾ സമയം രാവിലെയും വൈകിട്ടും അരമണിക്കൂർ വർധിപ്പിക്കുന്നത് മദ്‌റസ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി, തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു. എന്നാൽ, സർക്കാർ ഇതുസംബന്ധിച്ച് ചർച്ചയ്ക്ക് വിളിക്കുകയോ നിവേദനത്തിന് അനുകൂല തീരുമാനമെടുക്കുകയോ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് സമസ്തയുടെ പോഷക ഘടകമായ സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷൻ സമരം പ്രഖ്യാപിച്ചത്.
ഇന്നലെ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളെ ഫോണിൽ വിളിച്ച് വിഷയം സംയുക്തമായി ചർച്ച ചെയ്യാമെന്ന് അറിയിച്ചു. അടുത്തയാഴ്ച സമസ്ത നേതാക്കളുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ചർച്ചയിൽ സമസ്ത പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കും. എന്നാൽ, അനുകൂല തീരുമാനമുണ്ടാകാത്ത പക്ഷം എല്ലാ ഘടകങ്ങളും ഒന്നിച്ച് സമരം ശക്തമാക്കുമെന്ന് ഏകോപനസമിതി കൺവീനറും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയുമായ എം.ടി. അബ്ദുല്ല മുസ്‌ലിയാർ അറിയിച്ചു. “തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല. ജനങ്ങളുടെ അഭിപ്രായം പരിഗണിച്ചാണ് സർക്കാർ തീരുമാനമെടുക്കേണ്ടത്. ഇസ്‌ലാമിൽ വിദ്യാഭ്യാസവും മതവും ഒന്നാണ്. വിദ്യാഭ്യാസം ഇസ്‌ലാമിന്റെ ജീവനാഡിയാണ്, അത് മാറ്റിനിർത്താനാവില്ല,” അബ്ദുല്ല മുസ്‌ലിയാർ വ്യക്തമാക്കി.
അതേസമയം, വിദ്യാഭ്യാസവും മതവും കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. സർക്കാർ സ്‌കൂളുകളിലെ പഠനസമയം വിദ്യാഭ്യാസ നിയമങ്ങൾക്കനുസരിച്ചാണ് പുനഃക്രമീകരിച്ചതെന്നും, സമസ്തയ്ക്ക് അവരുടെ ആശങ്കകൾ ചർച്ചയിൽ ഉന്നയിക്കാമെന്നും മന്ത്രി പറഞ്ഞു. “സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാം. ചർച്ച തീരുമാനം മാറ്റാനല്ല, ബോധ്യപ്പെടുത്താനാണ്,” മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൽ 47 ലക്ഷം വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നും, എല്ലാവരുടെയും താൽപര്യം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ ഒരു വിഭാഗത്തിന്റെയും വിശ്വാസത്തിനോ പ്രാർഥനയ്‌ക്കോ എതിരല്ല, പക്ഷേ കുട്ടികളുടെ വിദ്യാഭ്യാസവും അക്കാദമിക മുന്നേറ്റവുമാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.
Samastha Kerala Jem-iyyathul Ulama and its affiliates plan to discuss the school timing extension with the government, proposing practical solutions. The group opposes the half-hour increase in morning and evening school hours, citing its adverse impact on madrasa education. If no favorable decision is reached, they threaten to escalate protests. Education Minister V. Sivankutty has invited Samastha for talks next week, emphasizing that the timing change aligns with educational laws and aims to address concerns, not alter the decision.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തൃശൂര്‍ പൂരം കലക്കല്‍: അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി; ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവച്ചു
Kerala
• a day ago
മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ നിയമനിർമാണം: ഹൈക്കോടതിയിൽ നിലപാട് തിരുത്തി സർക്കാർ
Kerala
• a day ago
മിര്‍ദിഫില്‍ ബ്ലൂ ലൈന്‍ മെട്രോ നിര്‍മ്മാണം ആരംഭിക്കുന്നു; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ ആര്‍ടിഎ
uae
• a day ago
ഭാസ്കര കാരണവർ വധക്കേസ്: നല്ലനടപ്പും സ്ത്രീയെന്ന പരിഗണനയും; ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിച്ചു; പ്രതിക്ക് ഉടൻ ജയിൽമോചനം
Kerala
• a day ago
സ്‌കൂൾ സമയമാറ്റം: 20 ലക്ഷം മദ്‌റസ വിദ്യാർഥികൾ ആശങ്കയിൽ; സർക്കാർ തീരുമാനം വൈകുന്നു
Kerala
• a day ago
സ്വയം കുത്തി പരിക്കേല്‍പിച്ചയാളുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരുക്ക്
Kerala
• a day ago
ഹിജാബിനെതിരെ വംശീയ വിദ്വേഷം: ജർമ്മനിയിൽ മുസ്‌ലിം യുവതിയെ കുത്തിക്കൊലപ്പെടുത്തി; കുറ്റകൃത്യത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ
International
• a day ago
മലപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യ ജനറല്‍ മാനേജറുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം
Kerala
• a day ago
27കാരന്‍ വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു; മരണം ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ
Kerala
• a day ago
വി.സി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ; ജനാധിപത്യ നടപടികൾ വേണമെന്ന് മന്ത്രി ആർ. ബിന്ദു
Kerala
• a day ago
കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം
Kerala
• a day ago
അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്
National
• a day ago
ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ
Kerala
• a day ago
സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• a day ago
2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്
National
• 2 days ago
18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം
qatar
• 2 days ago
കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ
International
• 2 days ago
ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ
Kerala
• 2 days ago
'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി
Kerala
• 2 days ago
പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്
National
• 2 days ago
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്
Kerala
• 2 days ago