HOME
DETAILS

MAL
പോത്തു വളർത്തിയാൽ ആദായം സുനിശ്ചിതം
Sabiksabil
July 16 2025 | 06:07 AM

താരതമ്യേന ചെലവ് കുറഞ്ഞതും, നടത്തിക്കൊണ്ടുപോകാൻ പ്രയാസമേറെയില്ലാത്തതും, എന്നാൽ വലിയരീതിയിൽ ആദായമുണ്ടാക്കാൻ സാധിക്കുന്നതുമായ മൃഗസംരക്ഷണ സംരംഭമാണ് പോത്ത് വളർത്തൽ. സംസ്ഥാനത്താകെ മാംസാവശ്യം വളരെ വർദ്ധിച്ചിട്ടുണ്ടെങ്കിലും, ഉൽപ്പാദനം വളരെ കുറവാണ്. അതിനാൽ, മാംസാവശ്യത്തിന് കേരളീയർ കൂടുതലായും ആശ്രയിക്കുന്നത് അന്യസംസഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന, ഗുണനിലവാരം ഉറപ്പിക്കാൻ സാധിക്കാത്ത ഉരുക്കളെയാണ്. ഇത് പരിഹരിക്കാൻ മാംസോൽപ്പാദന സംരംഭങ്ങൾ സംസ്ഥാനത്ത് കൂടുതലായി ആരംഭിക്കേണ്ടതുണ്ട്.
എരുമകളെ, റിവർ ബഫല്ലോ (River buffalo) എന്നും, സ്വാംപ് ബഫല്ലോ (Swamp buffalo) എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ജനിതകമായി ഈ രണ്ട് വിഭാഗങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ഇതിൽ റിവർ ബഫല്ലോകളാണ് ഇന്ത്യയിൽ കണ്ടുവരുന്നത്. സാധാരണയായി കറുപ്പ് നിറത്തിൽ കാണപ്പെടുന്ന റിവർ ബഫല്ലോകളിൽ, അപൂർവ്വമായി ചില ജനുസ്സുകളിൽ തലയിലും, കാലുകളിലും വെളുത്ത അടയാളങ്ങൾ കാണാം. ഇവയ്ക്ക് നീളമുള്ള ശരീരമായിരിക്കും.
4 - 6 മാസം പ്രായമുള്ള ഒരു പോത്തുകുട്ടിക്ക് ശരാശരി 60 - 80 കിലോഗ്രാം തൂക്കം വരും. ഇത്തരം പോത്തുകുട്ടികളെ 9000 - 12000 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. അവയെ ഒരുവർഷം വളർത്തിയാൽ 35000 - 40000 രൂപയ്ക്ക് വിൽക്കാം. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും മിശ്രഭുക്കുകളായതിനാലും, മാംസം കഴിക്കുന്നവരിൽ ഏറെ പേർക്കും പോത്തിറച്ചിയോട് താൽപ്പര്യമുള്ളതിനാലും, പോത്ത് വളർത്തലിന് കേരളത്തിൽ സാധ്യത വളരെ കൂടുതലാണ്.
പോത്തിറച്ചിയുടെ പ്രത്യേകതകൾ
ബീഫിനെ അപേക്ഷിച്ചു പോത്തിറച്ചിയിൽ പ്രോട്ടീൻ കൂടുതലായി അടങ്ങിയിട്ടുണ്ട്. ലൈസിൻ എന്ന അമൈനോ ആസിഡ് ധാരാളമായുണ്ട്. മാംസത്തിലെ നാരുകൾ വലുതും, കൊഴുപ്പ് താരതമ്യേന കുറവുമാണ്. പോത്തിറച്ചിയിലെ കൊഴുപ്പിന് വെള്ളനിറമാണ്. പോത്തുകുട്ടികളെ ശരിയായി പരിപാലിച്ചാൽ, അവ പ്രതിദിനം 700 - 1200 ഗ്രാം വീതം വളരും. ആ രീതിയിൽ അവയെ 18 മാസം വരെ വളർത്തിയാൽ 250 - 300 കിലോഗ്രാം തൂക്കം വരും. ആ പ്രായത്തിലുള്ള പോത്തിന്റെ മാംസം മൃദുവായതും, കൂടുതൽ രുചിയുള്ളതുമായിരിക്കും. ഒരു പോത്തിനെ മാംസാവശ്യത്തിന് കശാപ്പ് ചെയ്താൽ കിട്ടുന്ന മാംസം, അതിന്റെ ശരീരഭാരത്തിന്റെ 50 - 55 ശതമാനമായിരിക്കും. മാംസത്തിന്റെ രുചിയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ് മാംസത്തിലെ ജലാംശം. പാലുൽപ്പാദനപ്രായം കഴിഞ്ഞ എരുമകളെയോ, പ്രായക്കൂടുതലായ പോത്തുകളെയോ കശാപ്പ് ചെയ്താൽ ലഭിക്കുന്ന മാംസത്തെയപേക്ഷിച്ചു, ഇളം പ്രായത്തിലുള്ള പോത്തുകളുടെ മാംസത്തിലെ ജലാംശം കൂടുതലാണ്. പ്രായം കൂടുമ്പോൾ മാംസത്തിലെ ജലാംശം കുറയുകയും, കൊഴുപ്പ് കൂടുകയും ചെയ്യും.
പ്രധാന ജനുസ്സുകൾ
വ്യക്തമായി നിർവ്വചിച്ച സ്വഭാവസവിഷേതകളോടുകൂടിയ ജനുസ്സുകളെകൂടാതെ, വലിപ്പത്തിലും, തൂക്കത്തിലും, ബാഹ്യലക്ഷണങ്ങളിലും വലിയ വ്യത്യാസം വരുന്ന തനി നാടൻ ജനുസ്സുകളും നമ്മുടെ നാട്ടിലുണ്ട്. ധാരാളം ജനുസ്സുകളുണ്ടെങ്കിലും, പ്രധാന ജനുസ്സുകൾ മുറ, നീലി - രവി, ബാദാവരി, നാഗ്‌പുരി, സൂർത്തി, ജാഫർബാഡി, മെഹസാന എന്നിവയാണ്. ഇതിൽ മുറ, ജാഫർബാഡി എന്നീ ജനുസ്സുകൾ വലിപ്പം കൂടിയവയും, മറ്റുള്ളവ ഇടത്തരം വലിപ്പത്തിലുള്ളവയുമാണ്. നാടൻ എരുമകളുടെ വർഗ്ഗഗുണം വർദ്ധിപ്പിക്കുന്നതിനായി മുറ പോത്തുകളുടെ ബീജമാണ് പ്രതുൽപ്പാദനത്തിന് കൂടുതലായി ഉപയോഗിക്കുന്നത്.
തൊഴുത്ത് നിർമ്മാണം
ദിവസേന പകൽസമയം 6 - 8 മണിക്കൂർനേരം മേയാൻവിടുകയും, രാത്രികാലങ്ങളിൽ തൊഴുത്തിൽ പാർപ്പിക്കുകയും ചെയ്യുന്ന രീതിയാണ് നല്ലത്. കുറഞ്ഞ ചെലവിൽ തൊഴുത്ത് നിർമ്മിക്കാം. തൊഴുത്ത് നിർമ്മിക്കുന്ന സ്ഥലം ഭൂനിരപ്പിൽനിന്ന് ഉയർന്നതും, വെള്ളം കെട്ടിനിൽക്കാത്തതുമായിരിക്കണം. തൊഴുത്ത് കിഴക്ക് – പടിഞ്ഞാറ് ദിശയിലായിരിക്കുന്നതാണ് നല്ലത്. തറ ഭൂനിരപ്പിൽനിന്ന് ഒരടിയെങ്കിലും ഉയർന്നിരിക്കണം. തൊഴുത്തിന് ഒരു മീറ്റർ ഉയരത്തിൽ ഭിത്തി നിർമ്മിക്കാം. അതിന് മുകളിലുള്ള ഭാഗം, തൊഴുത്തിൽ വായുസഞ്ചാരം ലഭിക്കുന്ന രീതിയിലായിരിക്കണം. തൊഴുത്തിന്റെ മോന്തായത്തിന് 4.8 മീറ്ററും, വശങ്ങൾക്ക് 3 മീറ്ററും ഉയരം വേണം. ഒരു പോത്തിന് 3.5 ചതുരശ്രമീറ്റർ തോതിൽ തൊഴുത്തിൽ സ്ഥലം വേണം. മേൽക്കൂരയ്ക്ക് ഓട്, ഓല, കോൺക്രീറ്റ് എന്നിവയേതെങ്കിലും ആകാം.
പരിപാലനവും തീറ്റക്രമവും
4 - 6 മാസം പ്രായമുള്ള പോത്തുകുട്ടികളെ വാങ്ങി വളർത്തുന്നവർ, വാങ്ങിയശേഷം വിരമരുന്ന് നൽകണം. ശരീരഭാരത്തിന് ആനുപാതികമായാണ് വിരമരുന്ന് നൽകുന്നത്. പിന്നീട് 9 - ആം മാസവും, 12 - ആം മാസവും വിരമരുന്ന് നൽകണം. ചെള്ള്, പേൻ തുടങ്ങിയ ബാഹ്യപരാദങ്ങൾ ദേഹത്തുണ്ടെങ്കിൽ, അവയെ നശിപ്പിക്കുന്നതിനുള്ള മരുന്ന് പുരട്ടണം. തീറ്റയ്ക്കായി 6 - 8 മണിക്കൂർ നേരം മേയാൻ വിടുന്നതു കൂടാതെ, പ്രായത്തിനനുസരിച്ചു ദിവസവും ചെറിയ അളവിൽ (ഒന്ന് - ഒന്നര കിലോഗ്രാം വീതം) കന്നുകുട്ടിതീറ്റയും നൽകിയാൽ നല്ല വളർച്ചാനിരക്കുണ്ടാകും.
ബാധിക്കാവുന്ന പ്രധാന രോഗങ്ങൾ
സാധാരണയായി അധികം രോഗങ്ങളൊന്നും പോത്തുകളെ ബാധിക്കാറില്ല. ദഹനക്കേട്, വയറിളക്കം എന്നീ ദഹനസംബന്ധ പ്രശ്‍നങ്ങളും, കുളമ്പുരോഗം, പേവിഷബാധ, മുടന്തൻപനി എന്നീ വൈറസ് രോഗങ്ങളും, കുരലടപ്പൻ എന്ന ബാക്ടീരിയൽ രോഗവും, പട്ടുണ്ണിപനി (ബബീസിയോസിസ്), തൈലേരിയോസിസ്, അനാപ്ലാസ്മോസിസ് എന്നീ പ്രോട്ടോസോവൻ രോഗങ്ങളും, ചിലവിഷബാധകളും പോത്തുകളെയും ബാധിക്കാം.
തീറ്റക്രമത്തിൽ പെട്ടെന്ന് വരുത്തുന്ന മാറ്റങ്ങളാണ് ദഹനക്കേടിന് കാരണമാകുന്നത്. കേടായ പച്ചക്കറികൾ തീറ്റയായിനൽകരുത്. അരിഭക്ഷണം, ചക്ക എന്നിവ മിതമായി നൽകാമെങ്കിലും, അധികമായി നൽകിയാൽ ദഹനക്കേടിന് കാരണമാകും. തീറ്റക്രമത്തിൽ പെട്ടെന്ന് വരുത്തുന്ന മാറ്റങ്ങൾ, വിരകൾ, സൂഷ്മാണുക്കളായ ബാക്ടീരിയ, വൈറസ്, കോക്സീഡിയ എന്നിവയാണ് വയറിളക്കത്തിന് കാരണമാകുന്നത്. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ കുട്ടികൾ ചത്തുപോകും.
കുളമ്പുരോഗം വൈറസ് മൂലമുള്ള രോഗമായതുകൊണ്ട്, രോഗം ബാധിച്ചതിനുശേഷം ചികിത്സ ഫലപ്രദമാകില്ല. കുളമ്പുരോഗം നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗം പ്രതിരോധകുത്തിവയ്പ്പാണ്. സർക്കാറിന്റെ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി സൗജന്യമായി കുളമ്പുരോഗപ്രതിരോധകുത്തിവയ്‌പ്പ്, മൃഗസംരക്ഷണവകുപ്പിലെ ജീവനക്കാർ വീടുകളിൽ വന്ന് നൽകുന്നുണ്ട്. നാലുമാസത്തിന് മേൽ പ്രായമുള്ള എല്ലാ പോത്തുകുട്ടികൾക്കും പ്രതിരോധകുത്തിവയ്‌പ്പ് നൽകണം.
പേവിഷബാധയുള്ള നായ, പൂച്ച, കുറുക്കൻ, കീരി എന്നിവയുടെ കടിയിലൂടെയാണ് പോത്തുകൾക്ക് പേവിഷബാധയേൽക്കാൻ സാധ്യത. പോത്തിന് അത്തരത്തിലുള്ള കടി കിട്ടിയാലുടൻ, ഉറയിട്ട കൈകൊണ്ട് മുറിവ് വൃത്തിയായി സോപ്പിട്ട് കഴുകി, മുറിവിൽ ആന്റിസെപ്റ്റിക് പുരട്ടണം. ഉടൻതന്നെ ആന്റിറാബിസ് വാക്സിൻ നൽകുകയും വേണം. കുത്തിവയ്പ്പ് കാലയളവ് കഴിയുന്നതുവരെ കടിയേറ്റ പോത്തിന്റെ വായയിൽ കൈ ഇടാനോ, അവയിൽനിന്ന് കടിയേൽക്കാനോ പാടില്ല. കുത്തിവയ്‌പ്പെടുക്കുന്ന പോത്തിനെ, കുത്തിവയ്പ്പ് കാലയളവ് കഴിയുന്നതുവരെ മാറ്റിനിർത്തി നിരീക്ഷിക്കണം.
പ്രോട്ടോസോവ മൂലമുണ്ടാകുന്ന രോഗങ്ങളും, കൃത്യസമയത്ത് ചികിത്സ നൽകിയാൽ, പൂർണമായും ഭേദമാക്കാൻ സാധിക്കും. കുരലടപ്പൻ രോഗത്തിനെതിരെ പ്രതിരോധകുത്തിവയ്‌പ്പ് ഫലപ്രദമാണ്. പൂപ്പൽ വിഷബാധ ഒഴിവാക്കാൻ, പൂപ്പൽബാധിച്ച തീറ്റ ഒരുകാരണവശാലും നൽകരുത്. കപ്പയില, റബ്ബറില, ആനത്തൊട്ടാവാടി, കൊങ്ങിണിച്ചെടി, കാഞ്ഞിരം, ചേറ്, ചെടിച്ചേമ്പ്, കല്ലുനെരന്ത എന്നിവയെല്ലാം വിഷച്ചെടികളാണ്. ഇതൊന്നും പോത്തുകളുടെ തീറ്റയിൽ പെടാതെ ശ്രെദ്ധിക്കണം.
ശരിയായ തീറ്റക്രമം അനുവർത്തിക്കുന്നതിലൂടെയും, രോഗപ്രതിരോധപ്രവർത്തനങ്ങളിലൂടെയും, ശാസ്ത്രീയ പരിപാലനത്തിലൂടെയും മേൽ സൂചിപ്പിച്ച ആരോഗ്യപ്രശ്നങ്ങളെല്ലാം ഒഴിവാക്കാൻ സാധിക്കും. പോത്തിറച്ചിക്ക് ഏറെ ആവശ്യക്കാരുള്ള കേരളത്തിൽ, പോത്തുവളർത്തലിന് സാധ്യത വളരെ കൂടുതലാണ്. പോത്തുകൾക്ക് രോഗസാധ്യത വളരെ കുറവാണെന്നതും, സംരംഭം തുടങ്ങാൻ മുതൽമുടക്ക് കുറച്ചു മതിയെന്നതും, പരിപാലനച്ചിലവ് കുറവാണെന്നതും ഈ മേഖലയുടെ മേന്മകളാണ്. ഇതെല്ലാംകൊണ്ടുതന്നെ, ശരിയായ തയ്യാറെടുപ്പുകളോടെ, ധൈര്യമായി തുടങ്ങാവുന്നതും, ആദായകരമാക്കാവുന്നതുമാണ് പോത്തുവളർത്തൽ സംരംഭം.
ഡോ. വി. പ്രശാന്ത് 9447263687 (റിട്ട. ജില്ലാ മൃഗസംരക്ഷണ ഓഫീസർ കണ്ണൂർ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒരു ആപ്പ്, യുഎഇ മുഴുവൻ: പാർക്കിംഗ് ഫീസ് എളുപ്പമാക്കാൻ പാർക്കിൻ
uae
• 2 days ago
പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവരുന്നില്ല; കാരണക്കാരിയായ അമ്മായിയമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി മരുമകൻ
Kerala
• 2 days ago
പാലക്കാട് വീണ്ടും നിപ സ്ഥിരീകരണം; നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ
Kerala
• 2 days ago
പെരുമഴ പെയ്യും; പുതുക്കിയ മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
Kerala
• 2 days ago
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ച് ഷാര്‍ജ അല്‍ ഖാസിമിയ സര്‍വകലാശാല
uae
• 2 days ago
ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണം; സര്‍ക്കാരിന് തിരിച്ചടി; മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി
Kerala
• 2 days ago
യുഎഇ ടൂറിസ്റ്റ് വിസ; ഒമാനില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ ഹോട്ടല്‍ ബുക്കിംഗ്, റിട്ടേണ്‍ ഫ്‌ളൈറ്റ് ടിക്കറ്റ് പരിശോധന കര്‍ശനമാക്കി
uae
• 2 days ago
വേടന്റെ പാട്ടിന് വെട്ട്; യൂണിവേഴ്‌സിറ്റി സിലബസില്‍ പാട്ടുകള്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട്
Kerala
• 2 days ago
എഡിജിപി എംആര്‍ അജിത്കുമാര്‍ ട്രാക്ടറില്‍ സഞ്ചരിച്ച സംഭവത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ കേസ്
Kerala
• 2 days ago
12 സ്വകാര്യ സ്‌കൂളുകളില്‍ 11, 12 ക്ലാസുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി അബൂദബി വിദ്യാഭ്യാസ വകുപ്പ്, നടപടിക്ക് പിന്നിലെ കാരണമിത്
uae
• 2 days ago
വിസ് എയര്‍ നിര്‍ത്തിയ റൂട്ടുകളില്‍ ഇനി ഇത്തിഹാദിന്റെ തേരോട്ടം; ടിക്കറ്റ് നിരക്കിലേക്ക് ഉറ്റുനോക്കി വിനോദസഞ്ചാരികള്‍
qatar
• 2 days ago
നീതി നടപ്പാകണമെന്ന ആവശ്യവുമായി തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്ക് വെല്ലുവിളി തുടരുന്നു
Kerala
• 2 days ago
പലചരക്ക് കടകള്‍ വഴി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സഊദി
Saudi-arabia
• 2 days ago
കീമില്‍ ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രിം കോടതി, റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല, കേരള സിലബസുകാര്‍ക്ക് തിരിച്ചടി; ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരും
Kerala
• 2 days ago
ഗര്‍ഭിണിയായിരുന്നപ്പോഴും വിപഞ്ചിക നേരിട്ടത് ക്രൂര പീഡനം, കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി മര്‍ദിച്ചു; നിതീഷിന് സ്വഭാവ വൈകൃതവും
uae
• 2 days ago
തൃശൂര്‍ പൂരം കലക്കല്‍: അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി; ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവച്ചു
Kerala
• 2 days ago
മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ നിയമനിർമാണം: ഹൈക്കോടതിയിൽ നിലപാട് തിരുത്തി സർക്കാർ
Kerala
• 2 days ago
മിര്‍ദിഫില്‍ ബ്ലൂ ലൈന്‍ മെട്രോ നിര്‍മ്മാണം ആരംഭിക്കുന്നു; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ ആര്‍ടിഎ
uae
• 2 days ago
ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം
National
• 2 days ago
ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍
uae
• 2 days ago
കുട്ടികളുടെ ആധാര്‍ പുതുക്കിയില്ലേ...പണി കിട്ടും; ഏഴ് വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും
Tech
• 2 days ago