
'പ്രധാന അധ്യാപകനും പ്രിന്‍സിപ്പലിനും എന്താണ് ജോലി' വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അസാധാരണ മരണത്തിന് കേസെടുത്ത് പൊലിസ്. ശാസ്താംകോട്ട പൊലിസ് ആണ് കേസെടുത്തത്.
അതിനിടെ , സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി കുറ്റപ്പെടുത്തി. ഹൈസ്‌കൂള്‍ പ്രധാന അധ്യാപകനും പ്രിന്‍സിപ്പലിനും എന്താണ് ജോലി, സ്‌കൂളിലെ കാര്യങ്ങള്‍ അവര്‍ നോക്കേണ്ടതല്ലേ എന്ന് ചോദിച്ച മന്ത്രി കേരളത്തിലെ പതിനാലായിരത്തോളം വരുന്ന സ്‌കൂളുകള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ശ്രദ്ധിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫിസര്‍മാരോട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉച്ചക്ക് ശേഷം അപകടം നടന്ന സ്‌കൂള്‍ സന്ദര്‍ശിക്കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചത് അതീവ ദുഃഖകരമെന്നാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. വീട്ടിലെ കുട്ടി നഷ്ടപ്പെട്ട പോലെയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കുടുംബത്തിന് എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അധ്യാപന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രത്യേക യോഗം ചേര്‍ന്ന് പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് കുറിപ്പ് നല്‍കിയിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിലെ ഒരു നിര്‍ദ്ദേശം വൈദ്യുതി ലൈന്‍ സ്‌കൂളിന് മുകളിലൂടെ പോകാന്‍ പാടില്ല എന്നതാണ്. സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ വൈദ്യുതി വകുപ്പ്, തദ്ദേശ സ്ഥാപനം അടക്കമുള്ളവയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വേണമെ്‌നും അപകടം നടന്ന സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അടക്കമുള്ളവര്‍ എല്ലാ ദിവസവും വൈദ്യുതി ലൈന്‍ കാണുന്നതല്ലേ എന്നും പിന്നെങ്ങനെ ആണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യവും ഗൗരവത്തോടെ പരിശോധിക്കും. വിശദമായ അന്വേഷത്തിന് ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളിലും സമാനരീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ വിശദ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്കും ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്റ്റര്‍ക്കുമാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
ഇന്ന് രാവിലെ ഒമ്പതരയോടെ കൊല്ലം തേവലക്കര കോവൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് സ്‌കൂളില്‍വച്ച് ഷോക്കേറ്റ് മരിച്ചത്. വലിയപാടം മിഥുന്‍ ഭവനില്‍ മനുവിന്റെ മകന്‍ മിഥുനാണ് (13) മരിച്ചത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികള്‍ കളിച്ച് കൊണ്ട് നില്‍ക്കെ സ്‌കൂള്‍ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴായിരുന്നു അപകടമുണ്ടായത്.
ചെരുപ്പ് എടുക്കാന്‍ മതില്‍ വഴി ഷെഡിന് മുകളില്‍ കയറിയ കുട്ടിക്ക് അതിനു മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. കുട്ടിയെ താഴെ ഇറക്കി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Police have registered an unnatural death case after a Class 8 student was electrocuted at Thevalakkara Boys High School in Kollam. Education and Electricity Ministers criticize school authorities and KSEB for negligence. Urgent investigations and safety audits ordered.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉമ്മൻ ചാണ്ടി എന്റെ ഗുരു: അദ്ദേഹത്തെപ്പോലെയുള്ളവർ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകണം; രണ്ടാം ചരമവാർഷികത്തിൽ രാഹുൽ ഗാന്ധി
Kerala
• 21 hours ago
എയർടെൽ ഉപയോക്താക്കൾക്ക് 17,000 രൂപയുടെ പെർപ്ലെക്സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: എങ്ങനെ നേടാം?
Tech
• a day ago
ആ മൂന്ന് താരങ്ങളുടെ ജേഴ്സി നമ്പർ സ്വന്തമാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും: ലാമിൻ യമാൽ
Football
• a day ago
ഭർത്താവിനെ സുഹൃത്തുക്കൾക്ക് മുന്നിൽ കളിയാക്കുന്നത് ക്രൂരതയ്ക്ക് തുല്ല്യം: ബോംബെ ഹൈക്കോടതി
National
• a day ago
ഫേസ്ബുക്കിൽ കോപ്പിയടിക്ക് പൂട്ടിട്ട് മെറ്റ: വ്യാജ പ്രൊഫൈലുകൾക്ക് വരുമാനം നഷ്ടം, അക്കൗണ്ടും പോകും
Tech
• a day ago
ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്
Cricket
• a day ago
'പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍
Kerala
• a day ago
14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച് വൈഭവ് സൂര്യവംശി
Cricket
• a day ago
'സ്‌കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്
Kerala
• a day ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി
Kerala
• a day ago
പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്
International
• a day ago
കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു; ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്
International
• a day ago
വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്
Kerala
• a day ago
വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം
uae
• a day ago
യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി
International
• 2 days ago
ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി
International
• 2 days ago
കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ
Kerala
• 2 days ago
ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍
Kerala
• 2 days ago
സ്കൂൾ സമയമാറ്റം; വേനലവധി വെട്ടിക്കുറയ്ക്കണമെന്ന നിർദേശവും കടലാസിലൊതുങ്ങി
Kerala
• a day ago
എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഇനി റാഗിങ് വിരുദ്ധ സെല്ലുകൾ; ലക്ഷ്യമിടുന്നത് റാഗിങ്ങിൻ്റെ പേരിൽ നടക്കുന്ന ക്രൂരതകൾക്ക് അറുതി വരുത്തൽ
Kerala
• a day ago
എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്കെതിരെ നടപടി; പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യും
Kerala
• a day ago