HOME
DETAILS

'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി

  
Ajay
July 17 2025 | 16:07 PM

Delhi High Court Acquits 70 in Tablighi Jamaat COVID19 Case after five years

ന്യൂഡല്‍ഹി: കൊവിഡ് വ്യാപിപ്പിച്ചെന്നാരോപിച്ച് തബ്‌ലീഗ്  ജമാഅത്ത് പ്രവര്‍ത്തകര്‍ക്കെതിരേ രജിസ്റ്റര്‍ചെയ്ത കേസുകളെല്ലാം റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിയിലെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ 70 തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത 16 വ്യത്യസ്ത എഫ്.ഐ.ആറുകളും കുറ്റപത്രങ്ങളുമാണ് ജസ്റ്റിസ് നീന ഭന്‍സാല്‍ കൃഷ്ണയുടെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. തങ്ങള്‍ക്കെതിരായ നടപടി ചോദ്യംചെയ്ത് ഹരജികള്‍ പരിഗണിച്ചാണ് അഞ്ചുവര്‍ഷത്തിന് ശേഷമുള്ള ഹൈക്കോടതിയുടെ വിധി.

2020 മാര്‍ച്ച് 24 നും 2020 മാര്‍ച്ച് 30 നും ഇടയിലെ കൊവിഡ് പകര്‍ച്ചവ്യാധി സമയത്ത് വിദേശികളെ ഡല്‍ഹിയിലെ നിസാമുദ്ദീനിലുള്ള തബ്ലീഗ് ജമാഅത്ത് കേന്ദ്രമായ നിസാമുദ്ദീന്‍ മര്‍കസില്‍ പാര്‍പ്പിച്ചുവെന്ന് ആരോപിച്ച് ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ചെയ്ത കേസുകളാണ് ഹൈക്കോടതി റദ്ദാക്കിയത്.

ആരോപണങ്ങള്‍ പ്രധാനമായും അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഇല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രതിസന്ധി ഘട്ടത്തില്‍ പ്രതികള്‍ മാനുഷിക സഹായം വാഗ്ദാനം ചെയ്യുക മാത്രമാണ് ചെയ്തതെന്നും അത്തരം സാഹചര്യങ്ങളില്‍ ദുരുദ്ദേശ്യപരമോ നിയമവിരുദ്ധമോ അല്ലാത്ത പ്രവര്‍ത്തനങ്ങളുടെ പേരില്‍ ക്രിമിനല്‍ കേസെടുക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

രാജ്യത്ത് കൊവിഡ് വ്യാപനം തുടങ്ങുന്ന ഘട്ടത്തിലായിരുന്നു നിസാമുദ്ദീന്‍ മര്‍കസില്‍ തബ്‌ലീഗ് ജമാഅത്തിന്റെ മുന്‍കൂട്ടി നിശ്ചയിച്ച സമ്മേളനം നടന്നത്. ദിവസങ്ങള്‍ നീണ്ടുനിന്ന സമ്മേളനത്തിന്റെ തുടക്കത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നില്ല. കൊവിഡിനെത്തുടര്‍ന്ന് പൊടുന്നനെ ലോക്ക്ഡൗണ്‍ പ്രഖ്യപിച്ചതോടെ വിമാനത്താവളങ്ങളും റെയില്‍വേ സ്‌റ്റേഷനുകളും അടച്ചിട്ടതിനാല്‍ നിസാമുദ്ദീന്‍ മര്‍കസിലെ യു.എസ് പൗരന്‍മാര്‍ ഉള്‍പ്പെടെയുള്ളരണ്ടായിരത്തിലേറെ തബ്‌ലീഗ് പ്രവര്‍ത്തകര്‍ കുടുങ്ങി. ഇതോടെ ജമാഅത്തില്‍ പങ്കെടുത്ത ആയിരത്തോളം വിദേശികളെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി വിസ റദ്ദാക്കി. കൊവിഡ് പ്രോടോക്കോളും വിസാ നിയമവും ലംഘിച്ചു എന്നാരോപിച്ച് 950 പ്രവര്‍ത്തകര്‍ക്കെതിരേ ഡല്‍ഹി പൊലിസ് കേസെടുത്തു. അവരുടെ പസ്‌പോര്‍ട്ടുകളും കണ്ടുകെട്ടി. വിവിധ സമയങ്ങളില്‍ നല്‍കിയ ഹരജികള്‍ പരിഗണിച്ച് പാസ്‌പോര്‍ട്ടുകള്‍ പിന്നീട് തിരികെ നല്‍കുകയുണ്ടായി.

ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതവും മുന്‍വിധികളുടെ ഭാഗവുമാണെന്ന് പ്രതിഭാഗം അഭിഭാഷകരായ അഷിമ മാണ്ട്‌ല, മന്ദാകിനി സിങ്ങും പറഞ്ഞു. നിസാമുദ്ദീന്‍ മര്‍കസില്‍ തബ്ലീഗ് ജമാഅത്തുകാര്‍ കുടുങ്ങിപ്പോയതോടെ 'തബ്‌ലീഗ് കൊറോണ' എന്ന പേരില്‍ ഒരുവിഭാഗം മാധ്യമങ്ങളും സംഘ്പരിവാര്‍ അക്കൗണ്ടുകളും നടത്തിയ പ്രചാരണത്തിനാണ് ഇന്നത്തെ ഹൈക്കോടതി വിധിയോടെ അവസാനമായത്. വലിയതോതിലുള്ള ഇസ്ലാമോഫോബിയ ഉള്ളടക്കമുള്ള പ്രചാരണമായിരുന്നു കേസിനെത്തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ നടന്നത്. കൊവിഡ് സമയത്ത് പ്രത്യേക സമുദായത്തെ അന്യായമായി ലക്ഷ്യമിട്ട വര്‍ഗീയ ആഖ്യാനമായിരുന്നുവെന്ന് അന്ന് തന്നെ ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുശരിവയ്ക്കുന്ന വിധത്തില്‍ ഹൈക്കോടതി വിധി പറഞ്ഞത് 'തബ്‌ലീഗ് കൊറോണ'യുടെ ഇരകള്‍ക്ക് വലിയ ആശ്വാസമാണ്.

 Delhi High Court acquitted 70 Indian Muslims who had been facing charges since 2020 for allegedly sheltering foreign Tablighi Jamaat members during the COVID19 lockdown and cotnributing to the spread of the virus. The court dismissed all cases filed against the accused, stating that the prosecution had failed to produce substantial evidence to support the allegations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

National
  •  14 hours ago
No Image

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

uae
  •  14 hours ago
No Image

ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  14 hours ago
No Image

എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  14 hours ago
No Image

യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു

International
  •  14 hours ago
No Image

സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി

uae
  •  14 hours ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  15 hours ago
No Image

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Kerala
  •  15 hours ago
No Image

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം

uae
  •  15 hours ago
No Image

'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു

National
  •  15 hours ago