
എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം

കൊച്ചി: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം അധ്യാപകരുടെ പിഴവല്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സഹപാഠികള്‍ പറഞ്ഞിട്ടും വിദ്യാര്‍ഥി ഷീറ്റിന് മുകളിലേക്ക് കയറിയെന്നും, കുഞ്ഞുങ്ങള്‍ പറയുന്നത് കേള്‍ക്കാത്തതാണ് പ്രശ്‌നമെന്നും മന്ത്രി പറഞ്ഞു. തൃപ്പൂണിത്തറയില്‍ നടന്ന വനിത സംഗമം പരിപാടിയിലാണ് പരാമര്‍ശം.
'' കുഞ്ഞുങ്ങള്‍ കളിച്ച് വീടിന്റെ മുകളിലൊക്കെ കയറുമ്പോള്‍ അപകടമുണ്ടാകുമെന്ന് നമുക്കറിയില്ലല്ലോ? സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ മുകളില്‍ കയറുകയായിരുന്നു' മന്ത്രി പറഞ്ഞു. സിപി ഐ എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച വനിത സംഗമത്തില്‍ മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ ഒമ്പതരയോടെ കൊല്ലം തേവലക്കര കോവൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് സ്‌കൂളില്‍വച്ച് ഷോക്കേറ്റ് മരിച്ചത്. വലിയപാടം മിഥുന്‍ ഭവനില്‍ മനുവിന്റെ മകന്‍ മിഥുനാണ് (13) മരിച്ചത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികള്‍ കളിച്ച് കൊണ്ട് നില്‍ക്കെ സ്‌കൂള്‍ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴായിരുന്നു അപകടമുണ്ടായത്.
ചെരുപ്പ് എടുക്കാന്‍ മതില്‍ വഴി ഷെഡിന് മുകളില്‍ കയറിയ കുട്ടിക്ക് അതിനു മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. കുട്ടിയെ താഴെ ഇറക്കി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി കുറ്റപ്പെടുത്തി. ഹൈസ്‌കൂള്‍ പ്രധാന അധ്യാപകനും പ്രിന്‍സിപ്പലിനും എന്താണ് ജോലി, സ്‌കൂളിലെ കാര്യങ്ങള്‍ അവര്‍ നോക്കേണ്ടതല്ലേ എന്ന് ചോദിച്ച മന്ത്രി കേരളത്തിലെ പതിനാലായിരത്തോളം വരുന്ന സ്‌കൂളുകള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ശ്രദ്ധിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി.
അതിനിടെ കുടുംബത്തിന് ആദ്യഘട്ട ധനസഹായമായി 5 ലക്ഷം രൂപ നൽകുമെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി. വൈദ്യുതി ബോർഡിന്റെ ഭാഗത്തും, സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തും വീഴ്ച സംഭവിച്ചിട്ടുണ്ട് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Minister J. Chinchu Rani says that teachers were not at fault in the tragic death of a thirteen year old at a Kollam school.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാമുകനുമായി വീഡിയോ കോളിനിടെ യുവതി ആത്മഹത്യ ചെയ്തു; ബ്ലാക്മെയിൽ, പീഡന ആരോപണത്തിൽ കാമുകൻ കസ്റ്റഡിയിൽ
crime
• 12 days ago
10 വർഷത്തെ ഗോൾഡൻ വിസ പ്രോഗ്രാം ഔദ്യോഗികമായി ആരംഭിച്ച് ഒമാൻ; നിക്ഷേപകർക്കും, പ്രവാസികൾക്കും ഇത് സുവർണാവസരം
oman
• 12 days ago
ഓണാവധിക്ക് നാട്ടിലെത്തിയ വിദ്യാർഥിനി മരിച്ച നിലയിൽ; ആൺസുഹൃത്തിനെതിരെ ബ്ലാക്മെയിലിങ്ങ്, മർദന ആരോപണം
crime
• 12 days ago
പാർക്കിംഗ് ഇനി ഒരു പ്രശ്നമാവില്ല? ദുബൈയിൽ അടുത്തിടെ നിലവിൽ വന്ന അഞ്ച് പുതിയ പെയ്ഡ് പാർക്കിംഗ് സോണുകൾ
uae
• 12 days ago
മലയാറ്റൂര്‍ വനമേഖലയില്‍ കാട്ടാനകളുടെ ജഡങ്ങള്‍ പുഴയില്‍ കണ്ടെത്തുന്ന സംഭവത്തില്‍ വിദഗ്ധ അന്വേഷണം: ഉത്തരവിട്ട് വനംവകുപ്പ്
Kerala
• 12 days ago
'കേസ് കോടതിയില്‍നില്‍ക്കെ വഖ്ഫ് ഭൂമി പിടിച്ചെടുത്ത് കെട്ടിടങ്ങള്‍ തകര്‍ക്കുന്നു'; അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് സമസ്ത സുപ്രിംകോടതിയില്‍
National
• 12 days ago
ലിവ്-ഇൻ ബന്ധത്തിൽ നിന്ന് പിന്മാറി; യുവതിയെ നടുറോഡിൽ തീകൊളുത്തി കൊന്നു; പ്രതി അറസ്റ്റിൽ
National
• 12 days ago
ചെങ്ങറ പുനരധിവാസ നടപടികള്‍ വേഗത്തിലാക്കണം; നിര്‍ദേശം നല്‍കി മുഖ്യമന്ത്രി
Kerala
• 12 days ago
ദുബൈ മെട്രോ: റെഡ് ലൈനിലെ തിരക്ക് കുറയ്ക്കാൻ പുതിയ നേരിട്ടുള്ള റൂട്ട് ആരംഭിച്ച് ആർടിഎ
uae
• 12 days ago
സെപ്റ്റംബറിൽ ഈ തീയതികൾ ശ്രദ്ധിച്ചുവെയ്ക്കുക; ആധാർ അപ്‌ഡേറ്റ് മുതൽ യുപിഎസ് പദ്ധതിയിലേക്ക് മാറാനുള്ള അവസരം വരെ
National
• 12 days ago
ഓണാഘോഷത്തിന് പോകവേ അധ്യാപികയ്ക്ക് ദാരുണാന്ത്യം; കഞ്ചിക്കോട്ട് അജ്ഞാത വാഹനം ഇടിച്ച് അപകടം
Kerala
• 12 days ago
ഉച്ചസമയത്തെ ഔട്ട്ഡോർ ജോലി നിരോധനം ഔദ്യോഗികമായി അവസാനിപ്പിച്ച് കുവൈത്ത്
Kuwait
• 12 days ago
മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ പെട്രോൾ ഒഴിച്ച് തീയിടാൻ ശ്രമം; അപേക്ഷകൻ പിടിയിൽ
Kerala
• 12 days ago
കരുതിയിരുന്നോളൂ, ഒരു ഹൈഡ്രജന്‍ ബോംബ് വരുന്നു; മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ല, ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
Kerala
• 12 days ago
ഫൈനലിൽ തകർത്തടിച്ചു; ക്യാപ്റ്റനായി മറ്റൊരു ടീമിനൊപ്പം കിരീടമുയർത്തി രാജസ്ഥാൻ സൂപ്പർതാരം
Cricket
• 13 days ago
സഫർ മാസത്തിൽ രണ്ട് വിശുദ്ധ ഗേഹങ്ങളിലെയും മൊത്തം സന്ദർശകരുടെ എണ്ണം 5 കോടി കവിഞ്ഞു
Saudi-arabia
• 13 days ago
ലോക ക്രിക്കറ്റിലെ ഏറ്റവും അണ്ടർറേറ്റഡായ ബാറ്റർ അവനാണ്: റെയ്ന
Cricket
• 13 days ago
ഗസ്സയില്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരേയും കനത്ത ആക്രമണം; ജീവനെടുത്ത് പട്ടിണിയും
International
• 13 days ago
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിൻ ഷാഹിറിന്റെ ഹരജി കോടതി തള്ളി; വിദേശയാത്രാ വിലക്ക് തുടരും
Kerala
• 12 days ago
കൊടുംകുറ്റവാളി ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിന്
Kerala
• 12 days ago
ട്രംപിന്റെ തീരുവ നയങ്ങൾക്കിടയിൽ മോദിയും പുടിനും കാറിൽ ഒരുമിച്ച് യാത്ര; റഷ്യൻ എണ്ണ വ്യാപാരത്തിന് ഇന്ത്യയുടെ ശക്തമായ പിന്തുണ
International
• 12 days ago