HOME
DETAILS

10 വർഷത്തെ ഗോൾഡൻ വിസ പ്രോഗ്രാം ഔദ്യോഗികമായി ആരംഭിച്ച് ഒമാൻ; നിക്ഷേപകർക്കും, പ്രവാസികൾക്കും ഇത് സുവർണാവസരം

  
September 01 2025 | 13:09 PM

oman officially luanched 10 yaer golden visa for investors

ഒമാൻ വിഷൻ2030 ന്റെ ഭാ​ഗമായി വിദേശ നിക്ഷേപകരെയും, മികച്ച പ്രതിഭകളെയും ആകർഷിക്കുന്നതിനായി അവതരിപ്പിച്ച 10 വർഷത്തെ ഗോൾഡൻ വിസ റെസിഡൻസി പ്രോഗ്രാം ഔദ്യോഗികമായി ആരംഭിച്ചു. ഈ പദ്ധതി പുതുക്കാവുന്ന ദീർഘകാല റെസിഡൻസി പെർമിറ്റുകൾ നൽകുന്നു. നേരത്തെ ഉണ്ടായിരുന്ന നിക്ഷേപക വിസ സ്കീമിന് പകരമാണ് ഇത്. 2025 ഓഗസ്റ്റ് 31-ന് സലാലയിൽ നടന്ന സുസ്ഥിര ബിസിനസ് എൻവയോൺമെന്റ് ഫോറത്തിൽ ധോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദിന്റെ നേതൃത്വത്തിൽ, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫിന്റെ സാന്നിധ്യത്തിലാണ് പദ്ധതി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്.

സാമ്പത്തിക വളർച്ചയ്ക്കുള്ള തന്ത്രപരമായ നീക്കം

രാജ്യത്ത് വിദേശ മൂലധനം എത്തിക്കാനും, മികച്ച പ്രൊഫഷണലുകളെയും നിക്ഷേപകരെയും  ആകർഷിക്കുന്നതിനുമാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്വകാര്യ മേഖലയുടെ വളർച്ചക്കും, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും, അറിവ് കൈമാറ്റം പ്രോത്സാഹിപ്പിക്കാനുമാണ് ഇതുവഴി ഒമാൻ ലക്ഷ്യമിടുന്നത്.

200,000 ഒമാനി റിയാൽ (ഏകദേശം 5,20,000 ഡോളർ) എന്ന നിക്ഷേപ പരിധി പാലിക്കുന്നവർക്ക് ഈ പദ്ധതി പ്രകാരം, അവരുടെ പങ്കാളികൾ, മക്കൾ എന്നിവർക്ക് പ്രായമോ എണ്ണമോ പരിമിതപ്പെടുത്താതെ 10 വർഷത്തേക്ക് പുതുക്കാവുന്ന റെസിഡൻസി പെർമിറ്റ് ലഭിക്കും.

റെസിഡൻസി ഹോൾഡർമാർക്കുള്ള പ്രത്യേക ആനുകൂല്യങ്ങൾ

1) വിമാനത്താവളത്തിൽ വേഗത്തിലുള്ള സേവനങ്ങൾ.
2) മൂന്ന് ഗാർഹിക തൊഴിലാളികൾക്ക് അപേക്ഷിക്കാനുള്ള അനുമതി.
3) സംയോജിത ടൂറിസം കോംപ്ലക്സുകൾക്ക് പുറത്തോ വിദേശികൾക്ക് അനുവദനീയമായ മറ്റ് പ്രദേശങ്ങളിലോ ഒരു പ്രോപ്പർട്ടി സ്വന്തമാക്കാനുള്ള അവകാശം.

റെസിഡൻസിക്ക് എങ്ങനെ യോഗ്യത നേടാം:

1) 200,000 ഒമാനി റിയാൽ മൂലധനമോ ആസ്തിയോ ഉള്ള കമ്പനികൾ സ്ഥാപിക്കുക.
2) സംയോജിത ടൂറിസം കോംപ്ലക്സുകളിൽ പ്രോപ്പർട്ടി വാങ്ങുക.
3) കുറഞ്ഞത് രണ്ട് വർഷം കാലാവധിയുള്ള ഗവൺമെന്റ് ഡെവലപ്മെന്റ് ബോണ്ടുകൾ.
4) 200,000 ഒമാനി റിയാൽ മൂല്യമുള്ള ലിസ്റ്റഡ് ഓഹരികളിൽ നിക്ഷേപം നടത്തുക
5) 200,000 ഒമാനി റിയാൽ 5 വർഷത്തെ ഫിക്സഡ് ബാങ്ക് ഡെപ്പോസിറ്റ്.
6) കുറഞ്ഞത് 50 ഒമാനി ജീവനക്കാരും 200,000 ഒമാനി റിയാൽ മൂലധനവുമുള്ള കമ്പനികൾ.
7) വിദേശ നിക്ഷേപ നിയമപ്രകാരം മതിയായ മൂലധനമുള്ള കമ്പനികൾ നോമിനേറ്റ് ചെയ്യുന്നവർ (ഒന്നിലധികം നോമിനേഷനുകൾ സാധ്യമാണ്).

Oman has officially launched its 10-year Golden Visa Residency Program, a strategic initiative under Oman Vision 2030, aimed at attracting foreign investors and top talent to boost the country's economy. The program offers renewable long-term residency options, allowing individuals and families to live, work, and study in Oman with various benefits.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്ന മലയാളി ഹൃദയാഘാതംമൂലം മരിച്ചു; മരണം വിസിറ്റ് വിസയില്‍ കുടുംബം കൂടെയുള്ളപ്പോള്‍

Saudi-arabia
  •  9 hours ago
No Image

പേടിക്കണം, അമീബിക് മസ്തിഷ്‌ക ജ്വരത്തെ

Kerala
  •  9 hours ago
No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് നടക്കും

Kerala
  •  9 hours ago
No Image

പട്‌നയെ ഇളക്കിമറിച്ച് ഇന്‍ഡ്യാ മുന്നണിക്ക് അനുകൂലമാക്കി രാഹുല്‍ ഗാന്ധി; പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബ് പൊട്ടിച്ചു; ഇനി ഹൈഡ്രജന്‍ ബോംബ്

National
  •  10 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയിലെത്താം; നിലവില്‍ തടസങ്ങളില്ലെന്ന് സ്പീക്കര്‍

Kerala
  •  16 hours ago
No Image

അച്ചടക്ക നടപടി നേരിട്ട എന്‍ വി വൈശാഖനെ തിരിച്ചെടുക്കാനൊരുങ്ങി സിപിഎം 

Kerala
  •  17 hours ago
No Image

ഓണവിപണിയില്‍ റെക്കോര്‍ഡ് കുതിപ്പില്‍ സപ്ലൈക്കോ; ലക്ഷ്യം വെച്ചത് 300 കോടി, ഇതുവരെ നടന്നത് '319' കോടി രൂപയുടെ വില്‍പ്പന

Kerala
  •  17 hours ago
No Image

ഡൽഹിയിൽ മഴ ശക്തമാകുന്നു, ഓറഞ്ച് അലർട്ട്; അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

latest
  •  17 hours ago
No Image

വമ്പൻ ആസൂത്രണം; സിസിടിവി സ്പ്രേ പെയിന്റടിച്ച് മറച്ചു, ആളറിയാതിരിക്കാൻ ജാക്കറ്റ് ധരിച്ച് മോഷണം; പക്ഷേ ചെറുതായി ഒന്ന് പാളി, ബാറിലെ മുൻ ജീവനക്കാരൻ പിടിയിൽ

crime
  •  18 hours ago
No Image

റോഡ് അറ്റകുറ്റപ്പണികൾ; അബൂദബിയിലേക്കുള്ള എമിറേറ്റ്സ് റോഡ് എക്സിറ്റ് താൽക്കാലികമായി അടച്ചിടും; ദുബൈ ആർടിഎ

uae
  •  18 hours ago