HOME
DETAILS

'പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍

  
Farzana
July 18 2025 | 06:07 AM

Kerala Government Suspends Headmistress After Students Electrocution Seeks Explanation from Kollam AEO

തിരുവനന്തപുരം: തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍. പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. മാനേജ്‌മെന്റ് ആണ് നടപടിയെടുക്കേണ്ടത്. മാനേജ്‌മെന്റ് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊല്ലം എ.ഇഒയോട് വിശദീകരണം തേടും. മാനേജ്‌മെന്റിന് കാരണം കാണിക്കല്‍ നോട്ടിസ് അയക്കുമെന്നും മന്ത്രി വ്യക്തമാക്കി. മിഥുന്റെ അനുജന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും. അടിയന്തിര ധനസഹായമായി മൂന്ന് ലക്ഷം രൂപ കൈമാറും. സ്‌കൂള്‍ പി.ടി.എ പുനഃസംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ മുതല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് വരെ വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുന്നതാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച പറ്റിയെന്നും പ്രോട്ടോകോള്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 
പ്രധാന അധ്യാപികയ്ക്ക് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. വൈദ്യുതലൈന്‍ വര്‍ഷങ്ങളായി അപകടാവസ്ഥയിലാണെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് സുരക്ഷാ പരിശോധന കാര്യക്ഷമമാക്കിയില്ലെന്നും ഇതില്‍ ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയെന്നും ഇതില്‍ വ്യക്തമാക്കുന്നു. 

2025 മെയ് മാസം 13 ന് വിശദമായ ഒരു സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചിരുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തിനിടെ മന്ത്രി ചൂണ്ടിക്കാട്ടി. 2025-26 അധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ആയിരുന്നു ആ സര്‍ക്കുലറില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇതില്‍ ഒന്നാം തലക്കെട്ട് സ്‌കൂള്‍ സുരക്ഷ എന്ന ഒന്നാം തലക്കെട്ടിലെ ഒമ്പതാമത്തെ നിര്‍ദ്ദേശം മന്ത്രി വായിച്ചു.  സ്‌കൂളിലേക്കുള്ള വഴി, സ്‌കൂള്‍ പരിസരം, കോമ്പൗണ്ട് എന്നിവിടങ്ങളില്‍ ഉള്ള വൈദ്യുത പോസ്റ്റ്, ഇലക്ട്രിക് ലൈന്‍, സ്റ്റേവയര്‍, സുരക്ഷാ വേലികള്‍ ഇല്ലാതെയുള്ള ട്രാന്‍സ്ഫോര്‍മറുകള്‍മുതലായവ അപകടകരമാംവിധം കാണുകയാണെങ്കില്‍ ആയത് ബന്ധപ്പെട്ട കെ.എസ്.ഇ.ബി അധികൃതരെ അറിയിക്കേണ്ടതും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമാണെന്നാണ് അതില്‍ പറയുന്നത്.

ഈ സര്‍ക്കുലര്‍ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെയും ഡയറ്റ് പ്രിന്‍സിപ്പല്‍മാരെയും ആര്‍.ഡി.ഡി. മാരെയും എ.ഡി. മാരെയും ജില്ലാ ഉപവിദ്യാഭ്യാസ ഓഫിസര്‍മാരെയും  എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരെയും ജില്ലാ പ്രോജക്ട്  ഓഫിസര്‍മാരെയും കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍മാരെയും വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍മാരെയും എല്ലാ പ്രധാന അധ്യാപകരെയും എല്ലാ പ്രിന്‍സിപ്പല്‍മാരെയും അഭിസംബോധന ചെയ്തു കൊണ്ടുള്ളതായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തങ്ങള്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് നല്‍കിയ പ്രാധാന്യം ഈ സര്‍ക്കുലര്‍ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 
അപകടത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് നല്‍കിയ ശുപാര്‍ശകള്‍ 
 
1.അന്ന് സ്‌കൂളിന്റെ ചുമതല ഉണ്ടായിരുന്ന എ.ഇ.ഒ. യില്‍ നിന്നും ഉടന്‍ വിശദീകരണം തേടും. 
 
സ്‌കൂള്‍ തുറന്ന സമയത്ത് കൊല്ലത്ത് ഡി.ഇ.ഒ പെന്‍ഷനായതു കാരണം കൊല്ലം എ.ഇ.ഒ. ആന്റണി പീറ്ററിനായിരുന്നു ഡി.ഇ.ഒ. യുടെ 
അധിക ചുമതല നല്‍കിയിരുന്നത്. 
 
2. നടപടി എടുക്കാതിരിക്കാന്‍ കാരണം കാണിച്ച് മാനേജ്മെന്റിന് നോട്ടിസ് നല്‍കും. 
3. നോട്ടീസിന് മാനേജ്മെന്റ് മൂന്നു ദിവസത്തിനുള്ളില്‍ മറുപടി രേഖാമൂലം നല്‍കണം. 
4. സ്‌കൂളിലെ പ്രധാന അധ്യാപികയെ അടിയന്തിരമായി സസ്പെന്റ് ചെയ്യണം. 
5. മാനേജ്മെന്റ് കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ ധനസഹായം നല്‍കുന്ന കാര്യം ഗൗരവമായി പരിഗണിക്കണം. 
6. കെ.ഇ.ആര്‍. അധ്യായം 3 റൂള്‍ 7 പ്രകാരം മാനേജ്മെന്റിനെതിരെ നടപടി എടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ട്. 
7. പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് മുഖേന മിഥുന്റെ കുടുംബത്തിന് മികച്ച വീട് വെച്ച് നല്‍കും. 
8. ഇളയ കുട്ടിക്ക് പന്ത്രണ്ടാം ക്ലാസ്സു വരെ പരീക്ഷാ ഫീസ് അടക്കമുള്ള കാര്യങ്ങള്‍ ഒഴിവാക്കി വിദ്യാഭ്യാസം നല്‍കും. 
ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കാര്യാലയത്തില്‍ നിന്നും പ്രത്യേക ഉത്തരവ് ഇറക്കുന്നതാണ്. 
9. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പി.ഡി. അക്കൗണ്ടില്‍ നിന്നും മിഥുന്റെ കുടുംബത്തിന് അടിയന്തിരമായി മൂന്ന് ലക്ഷം രൂപയുടെ ധനസഹായം നല്‍കും. 
10. സ്‌കൂളില്‍ പി.ടി.എ. പുനഃസംഘടിപ്പിക്കണം.
11. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഇക്കാര്യത്തിലുള്ള നിലപാട് പരിശോധിക്കാന്‍ വേണ്ടി ബഹു. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയെ അറിയിക്കുന്നതാണ്
 
 
 
 
 
 
 
 
 
 
 
 
 
 
 
 

 

Following the tragic electrocution death of a student at Thevalakkara school, the Kerala government has ordered the suspension of the headmistress and sought an explanation from the Kollam AEO. Financial aid and educational support announced for the victim’s family.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സം​ഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ  

National
  •  3 hours ago
No Image

അദ്ദേഹം മാത്രമാണ് 20 വർഷമായി ഫുട്ബാളിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയത്: ഇവാൻ റാക്കിറ്റിച്ച്

Football
  •  3 hours ago
No Image

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: മന്ത്രിയുടെ സൂംബാ ഡാൻസിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ

Kerala
  •  4 hours ago
No Image

ഉമ്മൻ ചാണ്ടി എന്റെ ഗുരു: അദ്ദേഹത്തെപ്പോലെയുള്ളവർ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകണം; രണ്ടാം ചരമവാർഷികത്തിൽ രാഹുൽ ഗാന്ധി

Kerala
  •  4 hours ago
No Image

എയർടെൽ ഉപയോക്താക്കൾക്ക് 17,000 രൂപയുടെ പെർപ്ലെക്സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: എങ്ങനെ നേടാം?

Tech
  •  4 hours ago
No Image

ആ മൂന്ന് താരങ്ങളുടെ ജേഴ്സി നമ്പർ സ്വന്തമാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും: ലാമിൻ യമാൽ

Football
  •  5 hours ago
No Image

ഭർത്താവിനെ സുഹൃത്തുക്കൾക്ക് മുന്നിൽ കളിയാക്കുന്നത് ക്രൂരതയ്ക്ക് തുല്ല്യം: ബോംബെ ഹൈക്കോടതി

National
  •  5 hours ago
No Image

ഫേസ്ബുക്കിൽ കോപ്പിയടിക്ക് പൂട്ടിട്ട് മെറ്റ: വ്യാജ പ്രൊഫൈലുകൾക്ക് വരുമാനം നഷ്ടം, അക്കൗണ്ടും പോകും

Tech
  •  5 hours ago
No Image

ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്

Cricket
  •  8 hours ago
No Image

14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച്  വൈഭവ് സൂര്യവംശി

Cricket
  •  8 hours ago