HOME
DETAILS

ആരോഗ്യമന്ത്രിയുടെ വാദം പൊളിയുന്നു; പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് 2018ല്‍, പിണറായി സര്‍ക്കാരിന്റെ കാലത്ത് 

  
Web Desk
September 14 2025 | 12:09 PM

veena george-controversy-over-study-report-shared-by-health-minister-latest

തിരുവനന്തപുരം: കിണര്‍ വെള്ളത്തില്‍ നിന്ന് കോര്‍ണിയ അള്‍സര്‍ പിടിപ്പെടുന്നുവെന്ന ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി പറഞ്ഞ വാദം പൊളിയുന്നു. 2013 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ട് ഡോക്ടര്‍മാര്‍ നടത്തിയ പഠന റിപ്പോര്‍ട്ടെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി ചൂണ്ടികാട്ടിയ ഗവേഷണ പ്രബന്ധം 2018ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് പ്രസിദ്ധീകരിച്ചതെന്ന് കണ്ടെത്തല്‍. 

പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച തീയതിയടക്കം പങ്കുവെച്ചാണ് ആരോഗ്യമന്ത്രിയുടെ പിഴവ് ചൂണ്ടികാട്ടി ആരോഗ്യവിദഗ്ധര്‍ രംഗത്തെത്തി. പഠന റിപ്പോര്‍ട്ടില്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കീഴിലെ ആരോഗ്യവകുപ്പ് ഒന്നും ചെയ്തില്ലെന്നും വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍, കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരുന്നപ്പോഴാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്.

അതേസമയം മന്ത്രി വീണ ജോര്‍ജ് പറഞ്ഞതുപോലെ റിപ്പോര്‍ട്ട് അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ടതല്ലെന്നും കോര്‍ണിയ അള്‍സറുമായി ബന്ധപ്പെട്ടാണെന്നുമാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. പ്രസിദ്ധീകരണ തീയതി ഉള്‍പ്പെടുത്താതെയായിരുന്നു മന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പങ്കുവെച്ചത്.കോര്‍ണിയ അള്‍സര്‍ കേസുകളുടെ പരിശോധനയില്‍ അത് അമീബ മൂലമാണെന്ന് കണ്ടെത്തിയെന്നും 64ശതമാനം ആളുകള്‍ക്കും രോഗം ഉണ്ടായത് കിണര്‍ വെള്ളത്തിലെ അമീബയില്‍ നിന്നാണെന്ന് സംശയിക്കുന്നതായും ഡോ. അന്ന ചെറിയാന്‍, ഡോ. ആര്‍ ജ്യോതി എന്നിവര്‍ 2013ല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരെ ഇന്ന് ഒരു പഠനരേഖ ഇവിടെ പങ്കുവയ്ക്കട്ടെ.
2013ലെ പഠനമാണ് കേട്ടോ. പഠനം നടത്തിയത് തിരുവനന്തപുരം സര്ക്കാര് മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർ.
ഡോ. അന്ന ചെറിയാനും ഡോ.R ജ്യോതിയും.
അമീബയും അമീബ മൂലം ഉണ്ടാകുന്ന രോഗങ്ങളും എപ്പോഴെങ്കിലും ശ്രദ്ധയില്പ്പെട്ടിട്ടുണ്ടോ?ഈ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു സ്റ്റേറ്റ് മെഡിക്കല് ബോര്‍‍ഡിലെ പ്രിയപ്പെട്ട ഡോക്ടര്മാര് കണ്ടെത്തിത്തന്ന ഈ പഠന രേഖ (ജേർണലിൽ പ്രസിദ്ധീകരിച്ച study) . 2013ലെ പഠനം.
രണ്ട് ഡോക്ടർമാർ. അവര് സ്വന്തം നിലയില് പഠനം നടത്തി അന്നത്തെ യുഡിഎഫ് സര്ക്കാരിന്റെ ആരോഗ്യ വകുപ്പിലെ സീനിയര് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്പ്പെടുത്തി.
എന്താണ് ഈ പഠനത്തിൽ ഉള്ളത് എന്നല്ലേ?.
ഇവരുടെ മുന്നിൽ എത്തിയ കോർണിയ അൾസർ കേസുകളുടെ പരിശോധനയിൽ അത് അമീബ മൂലമാണെന്ന് കണ്ടെത്തി. മാത്രമല്ല 64% ആളുകൾക്കും രോഗം ഉണ്ടായത് കിണർ വെള്ളത്തിലെ അമീബയിൽ നിന്നാണെന്ന് സംശയിക്കുന്നതായി ഈ ഡോക്ടര്മാര് കണ്ടെത്തി. സ്വാഭാവികമായി നമ്മില് ചിലരെങ്കിലും ചോദിച്ചേക്കാം.
. അന്ന് സർക്കാർ എന്ത് നടപടി സ്വീകരിച്ചു? നിർഭാഗ്യകരം എന്ന് പറയട്ടെ.
ഈ പഠന റിപ്പോർട്ടോ, അമീബ മൂലമുള്ള കേസുകളോ അന്ന് ആരോഗ്യ വകുപ്പിലെ ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിച്ചില്ല.
ഡോ. അന്നാ ചെറിയാന്റെ നമ്പര് കണ്ടെത്തി ഞാന് വിളിച്ചു. രണ്ട് ഡോക്ടര്മാരോടുമുള്ള ആദരവ് അറിയിച്ചു.
നമ്മൾ എങ്ങനെയാണ് ചില കിണറുകളിലേയും ജലസംഭരണികളിലേയുമൊക്കെ വെള്ളത്തിലെ അമീബ രോഗമുണ്ടാക്കുന്നു എന്ന് കണ്ടെത്തിയത് എന്നുകൂടി പറയട്ടെ. 2023ലെ കോഴിക്കോട്ടെ നിപ ഔട്ട് ബ്രേക്കിന് ശേഷം പ്രത്യേകിച്ചും മസ്തിഷ്ക ജ്വരങ്ങൾ എല്ലാം റിപ്പോർട്ട് ചെയ്യണമെന്ന് കർശന നിർദേശം മുന്നോട്ടുവച്ചു. മാത്രമല്ല എന്ത് കാരണത്താൽ ഉണ്ടാകുന്നു എന്ന് കണ്ടെത്തണമെന്നും. 2023ല് രണ്ട് അമീബിക് മസ്തിഷ്ക ജ്വരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
രോഗത്തിന്റെ പരിശോധനയ്ക്കും ചികിത്സയ്ക്കും ആദ്യമായി ഒരു സംസ്ഥാനം ഗൈഡ് ലൈൻ ഇറക്കിയത് കേരളമാണ്, 2024ല്.
ജലാശയങ്ങളിൽ മുങ്ങുന്നവർക്കും കുളിക്കുന്നവർക്കും മാത്രമല്ല രോഗം ഉണ്ടാകുന്നത് എന്ന് കൂടി
2024 നാം കണ്ടെത്തി. അതിനാല് നാം ഗൈഡ് ലൈനിൽ ഭേദഗതി വരുത്തി. ജലാശയങ്ങളുമായി സമ്പർക്കം ഇല്ലെങ്കിലും അമീബിക് മസ്തിഷ്ക ജ്വരത്തിന് പരിശോധന നടത്തണം. ഈ വ്യവസ്ഥ ഗൈഡ് ലൈനില് ഉള്പ്പെടുത്തി. അങ്ങനെ വ്യവസ്ഥ ചെയ്യുന്ന ലോകത്തിലെ ആദ്യ ഭൂപ്രദേശം കേരളമാണ്. സിഡിസി അറ്റ്ലാന്ഡയുടെ (യുഎസ്) ഗൈഡ് ലൈനിലും ഇതില്ല. അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ഏകാരോഗ്യത്തെ അടിസ്ഥാനമാക്കിയുള്ള സമഗ്ര ആക്ഷന് പ്ലാന് തയ്യാറാക്കിയ ലോകത്തിലെ ആദ്യത്തെ ഭൂപ്രദേശവും കേരളമാണ്. കൂടുതൽ കേസുകൾ നമ്മൾ കണ്ടെത്താൻ തുടങ്ങി. നമ്മുടെ മുന്നിലെത്തിയ രോഗികളിൽ രോഗം കണ്ടെത്തി. രോഗത്തിന് കാരണം അമീബ ആണെന്ന് കണ്ടെത്തി. അതിന്റെ ഉറവിടം കണ്ടെത്തി പൊതുജനാരോഗ്യ ഇടപെടൽ നടത്താൻ നാം ആരംഭിച്ചു.
ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തന്നെ വിവിധ വകുപ്പുകളുടെ യോഗം ചേർന്ന് ജലശുദ്ധിക്കായി ക്യാമ്പയിൻ ആരംഭിച്ചു.
 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  9 hours ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

Kerala
  •  10 hours ago
No Image

'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത് 

International
  •  10 hours ago
No Image

നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു

Kerala
  •  10 hours ago
No Image

തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

Cricket
  •  10 hours ago
No Image

'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി

International
  •  11 hours ago
No Image

'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍

International
  •  11 hours ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ 

uae
  •  11 hours ago
No Image

നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു

Kerala
  •  11 hours ago
No Image

ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍

Cricket
  •  11 hours ago