HOME
DETAILS

എസി പ്രവര്‍ത്തിച്ചില്ല: എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ദുരിതംപേറി കോഴിക്കോട്ടേക്കുള്ള യാത്രക്കാര്‍; ഇടിത്തീയായി സര്‍വിസ് റദ്ദാക്കലും

  
Muqthar
July 19 2025 | 02:07 AM

cancellation of the Air India Express service doubled the suffering of passengers who experienced hell on a flight without AC

ദുബൈ: എസിയില്ലാത്ത വിമാനത്തില്‍ നരകയാതന അനുഭവിച്ച യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കി സര്‍വിസ് റദ്ദാക്കലും. വെള്ളിയാഴ്ച രാവിലെ കോഴിക്കോട്ടേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് (ഐ.എക്‌സ് 346) വിമാനമാണ് എ.സി സംവിധാനത്തിലെ തകരാര്‍ മൂലം റദ്ദാക്കിയത്. പ്രശ്‌നം പരിഹരിച്ച് ഇന്ന് പുലര്‍ച്ചെ മൂന്നോടെ വിമാനം ദുബൈയില്‍നിന്ന് യാത്ര തിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്നലെ രാവിലെ ഒമ്പതിന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തില്‍ 8.15ഓടെ ബോര്‍ഡിങ് ആരംഭിച്ചു. എന്നാല്‍, എ.സി തകരാറിനെത്തുടര്‍ന്ന് വിമാനത്തിന്റെ യാത്ര അനിശ്ചിത്വത്തിലായി. ഇതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള യാത്രക്കാര്‍ കനത്ത ചൂടില്‍ അനുഭവിച്ചത് നാലു മണിക്കൂര്‍ നേരത്തെ കഠിനമായ ദുരിതമായിരുന്നു. ഒരു മണിയോടെയാണ് സര്‍വിസ് റദ്ദാക്കിയ കാര്യം യാത്രക്കാരെ അറിയിക്കുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്ക് പോകേണ്ടവര്‍ മറ്റു വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്ന് പുലര്‍ച്ചെ മൂന്നോടെ വിമാനം യാത്ര തിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചത്. യാത്രക്കാര്‍ക്ക് ഹോട്ടല്‍ താമസം, സൗജന്യ സര്‍വിസ് റീഷെഡ്യൂളിങ് എന്നിവ സജ്ജമാക്കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. റദ്ദാക്കിയ ടിക്കറ്റുകളുടെ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുമെന്നും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായും വക്താവ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഇന്നലെ തിരുവനന്തപുരത്തുനിന്ന് അബൂദബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം (ഐ.എക്‌സ് 523) സര്‍വിസ് 1.5 മണിക്കൂറോളെ വൈകി. ഉച്ചക്ക് 1.15ന് (ഇന്ത്യന്‍ സമയം) പറന്നുയരേണ്ട വിമാനം, ഉച്ച തിരിഞ്ഞ് 2.40 നാണ് പുറപ്പെട്ടത്.


 cancellation of the Air India Express service doubled the suffering of passengers who experienced hell on a flight without AC



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കും; ശേഷം  ടെലിഗ്രാമിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വില്‍ക്കും; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

Kerala
  •  a day ago
No Image

കോടതികളില്‍ എഐക്ക് നിയന്ത്രണം; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരത: തെളിവായി ചിത്രങ്ങളും, വീഡിയോയും; പരാതിയുമായി കുടുംബം

uae
  •  2 days ago
No Image

മുഖ്യമന്ത്രി നാളെ ഗവർണറെ കാണും; കൂടിക്കാഴ്ച വൈകിട്ട് 3:30ന് രാജ്ഭവനിൽ

Kerala
  •  2 days ago
No Image

കോഴിക്കോട് നാലംഗ കുടുംബത്തോട് ബാങ്കിന്റെ ക്രൂരത; ലോണ്‍ അടവ് മുടങ്ങിയതോടെ ജപ്തി; സ്‌കൂള്‍ വരാന്തയില്‍ അന്തിയുറങ്ങി കുടുംബം

Kerala
  •  2 days ago
No Image

ഷാർജയിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കാരണം ഭർത്താവുമായി വഴക്കിട്ടതോ?

uae
  •  2 days ago
No Image

ഹിന്ദു രക്ഷാദള്‍ പ്രതിഷേധം; മെനുവില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കി കെഎഫ്‌സി; 'ഇനി വെജ് മാത്രം'

National
  •  2 days ago
No Image

ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞ സഊദി രാജകുമാരൻ അല്‍വലീദ് ബിൻ ത്വലാൽ അന്തരിച്ചു

Saudi-arabia
  •  2 days ago
No Image

ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; സിആര്‍പിഎഫ് ജവാനെ ക്രൂരമായി ആക്രമിച്ച് കാവഡ് യാത്രികര്‍; വീഡിയോ

National
  •  2 days ago
No Image

'ജെഎസ്കെ' വിവാദത്തിൽ കേന്ദ്രമന്ത്രിയെന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി

Kerala
  •  2 days ago