
യുഎഇയിലെ പാനീയങ്ങളുടെ വില ഇനി അതിലെ പഞ്ചസാരയെ ആശ്രയിച്ച്; പഞ്ചസാരയുടെ അളവ് കൂടുന്തോറും നികുതി കൂടും

ദുബൈ: യു.എ.ഇയിലെ നികുതി നിയമങ്ങളിലെ പുതിയ ഭേദഗതി പ്രകാരം, രാജ്യത്തെ പാനീയങ്ങള്‍ക്ക് 100 മില്ലിയില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് അനുസരിച്ച് വില നിശ്ചയിക്കുന്ന രീതി ഉടന്‍. 2026ന്റെ തുടക്കം മുതല്‍ പുതിയ വിലനിര്‍ണയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് യു.എ.ഇ ധനകാര്യ മന്ത്രാലയവും ഫെഡറല്‍ ടാക്‌സ് അതോറിറ്റിയും (എഫ്.ടി.എ) സ്ഥിരീകരിച്ചു.
പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്തോറും നികുതി ചെലവ് കൂടും. ഇത് നിലവിലെ ഫ്‌ലാറ്റ് ഫീസില്‍ നിന്ന് മാറുന്നതിന്റെ സൂചനയാണെന്നും ഇതുസംബന്ധിച്ച ദേശീയ മാധ്യമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 'പൊതുജനാരോഗ്യം സംരക്ഷിക്കാനും ഉയര്‍ന്ന പഞ്ചസാര അടങ്ങിയ ഉല്‍പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാനും പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ നിര്‍മാതാക്കളെ പ്രോത്സാഹിപ്പിക്കാനുമുള്ള യു.എ.ഇയുടെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഭേദഗതി' മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഉല്‍പന്ന വര്‍ഗീകരണത്തെ അടിസ്ഥാനമാക്കിയുള്ള മുന്‍ മോഡലില്‍നിന്ന് വ്യത്യസ്തമായി, പുതിയ സംവിധാനം നികുതി നിരക്കിനെ പഞ്ചസാരയുടെ അളവുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. കൂടാതെ, അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രത്യാഘാതങ്ങളുമായും ചേര്‍ക്കുന്നു. ഈ സമീപനം പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ നിര്‍മാതാക്കളെ പ്രോത്സാഹിപ്പിക്കുകയും, കൂടുതല്‍ അറിവുള്ള ഭക്ഷണ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുകയും ചെയ്യുന്നുവെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു. യു.എ.ഇ പഞ്ചസാരയടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് 2017ലാണ് അധിക നികുതി ഏര്‍പ്പെടുത്തിയത്. ഈ നീക്കം വലിയ വിജയമായിരുന്നു.
പ്രതിവര്‍ഷം 2.2 ദശലക്ഷം ടൈപ്2 പ്രമേഹ കേസുകള്‍, 1.2 ദശലക്ഷം ഹൃദ്രോഗങ്ങളും
ഈ വര്‍ഷം പുറത്തിറങ്ങിയ ഒരു യു.എസ് പഠനത്തില്‍ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ കാരണം ആഗോള തലത്തില്‍ ഓരോ വര്‍ഷവും 2.2 ദശലക്ഷം പുതിയ ടൈപ്2 പ്രമേഹ കേസുകളും 1.2 ദശലക്ഷം ഹൃദയ സംബന്ധമായ പുതിയ അസുഖങ്ങളും ഉണ്ടാകുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. മിഡില്‍ ഈസ്റ്റില്‍ ഏകദേശം 15 ശതമാനം പ്രമേഹ കേസുകളിലും അവ നേരിട്ട് സംഭാവനയായി വര്‍ത്തിച്ചതായി ടഫ്റ്റ്‌സ് യൂനിവേഴ്‌സിറ്റിയിലെ ജെറാള്‍ഡ് ജെ, ഡൊറോത്തി ആര്‍ ഫ്രീഡ്മാന്‍ സ്‌കൂള്‍ ഓഫ് ന്യൂട്രീഷന്‍ സയന്‍സ് ആന്‍ഡ് പോളിസിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ പഠനം നേച്ചര്‍ മെഡിസിനില്‍ പിന്നീട് പ്രസിദ്ധീകരിച്ചു.
നികുതി തന്ത്രം പാനീയ നിര്‍മാതാക്കളെ അവരുടെ ഉല്‍പന്നങ്ങളിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുകയും, പ്രമേഹ നിരക്ക് കുറയ്ക്കുന്നതിനുള്ള രാജ്യ വ്യാപക ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പ്രശംസനീയമായ ഒരു പൊതുജനാരോഗ്യ നയമാണ്. മധുര പാനീയങ്ങളിലെ പഞ്ചസാരയുടെ അളവുമായി നേരിട്ട് നികുതി ബന്ധിപ്പിക്കുന്നതിലൂടെ, പഞ്ചസാരയുടെ അളവ് കുറവുള്ള ഉല്‍പന്നങ്ങള്‍ പരിഷ്‌കരിക്കാന്‍ നിര്‍മാതാക്കളെ പ്രോത്സാഹിപ്പിക്കുകയാണെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
വര്‍ധിച്ചു വരുന്ന പൊണ്ണത്തടി, മെറ്റബോളിക് സിന്‍ഡ്രോം, ടൈപ്2 പ്രമേഹം എന്നിവയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇത് വളരെ പ്രധാനമാണ്. ദൈനംദിന ഉപഭോഗത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് വിട്ടുമാറാത്ത ശാരീരിക അവസ്ഥകളെ തടയുന്നതില്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും.
2017ല്‍ യു.എ.ഇയും സഊദി അറേബ്യയും പഞ്ചസാര നികുതി ഏര്‍പ്പെടുത്തിയ ശേഷം, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നിവയും ഇത് പിന്തുടര്‍ന്നു. മേഖലയിലെ ഉയര്‍ന്ന പൊണ്ണത്തടി, പ്രമേഹ നിരക്കുകളാണ് ഈ നീക്കത്തിന് പ്രചോദനമായത്.
അതിനുശേഷം ബഹ്‌റൈനില്‍ പ്രമേഹത്തില്‍ ഏറ്റവും വലിയ കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2011ല്‍ ജനസംഖ്യയുടെ 19.5 ശതമാനത്തില്‍ നിന്ന് 2021ല്‍ 11.3 ശതമാനമായി. എന്നാല്‍, ആ വിജയം മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇതു വരെ ആവര്‍ത്തിക്കപ്പെട്ടിട്ടില്ല.
ഒമാന്‍ പ്രമേഹ നിരക്കില്‍ 10.5 ശതമാനത്തില്‍ നിന്ന് 13.8 ശതമാനമായി വര്‍ധന റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തില്‍, ഇപ്പോള്‍ 24.9 ശതമാനം ആളുകള്‍ പ്രമേഹ രോഗബാധിതരാണ്. ഒരു ദശാബ്ദം മുമ്പ് ഇത് 20.7 ശതമാനമായിരുന്നു.
UAE Ministry of Finance and the Federal Tax Authority (FTA) have announced an amendment to the excise tax mechanism applied to sugar sweetened beverages (SSB’s), introducing a tiered volumetric model that links the tax value on each litre of a sugar sweetened beverage to its sugar content per 100ml.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
.png?w=200&q=75)
വെള്ളാപ്പള്ളി പച്ചക്ക് വർഗീയത പറയുന്നതിൽ സർക്കാരും കൂട്ടുനിൽക്കുന്നു; നികുതി ഇല്ലാത്തതിനാൽ ആർക്കും എന്തും പറയാമെന്ന അവസ്ഥയാണ്: സർക്കാരിന്റെ മറുപടി ആവശ്യപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടി
Kerala
• 20 hours ago
റെസിഡന്‍സി, ലേബര്‍ നിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23,000ലധികം പേര്‍
Saudi-arabia
• 20 hours ago
ഷാർജയിൽ മലയാളി യുവതിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാവ്; കൊലക്കുറ്റം ചുമത്തി കേസെടുത്ത് പൊലിസ്
International
• 21 hours ago
സഊദിയില്‍ പലയിടത്തും ശക്തമായ പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യത | Saudi Weather Updates
Saudi-arabia
• 21 hours ago
റഷ്യയുടെ പസഫിക് തീരത്ത് ശക്തമായ ഭൂകമ്പങ്ങൾ; സുനാമി മുന്നറിയിപ്പ്
International
• 21 hours ago
തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം
Kerala
• 21 hours ago
'എല്ലാം മുഖ്യമന്ത്രി പറഞ്ഞ് പറയിപ്പിക്കുന്നത്, ഇത്തരം സംസാരങ്ങളില്‍ നിന്ന് സമുദായ നേതാക്കള്‍ പിന്‍മാറണം' വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതിപക്ഷനേതാവ്
Kerala
• a day ago
ജപ്തി ഭീഷണിയെ തുടര്‍ന്ന് സ്‌കൂള്‍ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലികമായി വീട് നല്‍കി മുസ്‌ലിം ലീഗ്
Kerala
• a day ago
വിയറ്റ്നാമിൽ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് അപകടം: മരണസംഖ്യ 38 ആയി ഉയർന്നു; കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു
International
• a day ago
ആപ്പിൾ ഐഫോൺ 17 സീരീസ് സെപ്റ്റംബറിൽ: പുതിയ ഡിസൈനും ക്യാമറയും ഞെട്ടിക്കും
Gadget
• a day ago
മെസിയുടെ മഴവിൽ ഗോളിനെ പോലും കടത്തിവെട്ടി; ഒന്നാമനായി ബ്രസീലിയൻ സൂപ്പർതാരം
Football
• a day ago
'ക്രിസ്ത്യാനിയും മുസ്‌ലിമും നന്നായി, ലീഗില്‍ എല്ലാവരും മുസ്‌ലിംകള്‍ ആയിട്ടും അത് മതേതര പാര്‍ട്ടി ' വര്‍ഗീയത പറഞ്ഞ് വീണ്ടും വെള്ളാപ്പള്ളി; കാര്യങ്ങള്‍ തുറന്നു പറയാന്‍ ധൈര്യമുള്ള നേതാവെന്ന് വാസവന്റെ പുകഴ്ത്തല്‍
National
• a day ago
70 കൊല്ലം ഒരു നാട് അധികാരികളുടെ പിറകെ നടന്നു ഒരു റോഡ് നന്നാക്കാന്‍, ഒടുവില്‍ നാട്ടുകാരിറങ്ങി റോഡുണ്ടാക്കി; വോട്ടും ചോദിച്ചിനി ആരും വരേണ്ടെന്നും താക്കീത്, സംഭവം ഉത്തര്‍പ്രദേശില്‍
National
• a day ago
പരിവാഹൻ സൈറ്റിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മൂവർ സംഘം വരാണസിൽ പിടിയിൽ
Kerala
• a day ago
കേരളത്തിന്റെ രക്ഷകനെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; കേരള ക്രിക്കറ്റ് ലീഗ് അണിയറയിൽ ഒരുങ്ങുന്നു
Cricket
• a day ago
ജനിച്ച് 35 ദിവസം മാത്രം, നൽകാൻ മുലപ്പാൽ പോലും വറ്റിയ മാതാവ്, ഗസ്സയിലെ കുരുന്ന് ജീവൻ പട്ടിണികിടന്ന് മരിച്ചു
International
• a day ago
കുവൈത്തില്‍ 4 ട്രക്കുകള്‍ നിറയെ ചീഞ്ഞ മത്സ്യങ്ങളും ചെമ്മീനും; എല്ലാം പിടിച്ചെടുത്ത് നശിപ്പിച്ചു
Kuwait
• a day ago
വിദ്യാര്‍ത്ഥികളുടെ പൊണ്ണത്തടി നിയന്ത്രിക്കാന്‍ പദ്ധതിയുമായി യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകള്‍
uae
• a day ago
അവർ നാല് പേരുമാണ് ക്രിക്കറ്റിലെ ഇതിഹാസങ്ങൾ: ബ്രെയാൻ ലാറ
Cricket
• a day ago
ഡാമില്‍ പോയ വിനോദസഞ്ചാരിയുടെ സ്വര്‍ണമാല മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്തി ദുബൈ പൊലിസ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ
uae
• a day ago
കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമിംഗ് രക്ഷിതാക്കള്‍ നിരീക്ഷിക്കണം; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• a day ago