HOME
DETAILS

അടുക്കളയിലെ പുളി മഴക്കാലത്ത് കേടുവരാതെ സൂക്ഷിക്കാന്‍ ഇത് മാത്രം ചെയ്താല്‍ മതി

  
Laila
July 19 2025 | 06:07 AM

How to Store Tamarind Puli Safely During Monsoon


മഴക്കാലമായാല്‍ പിന്നെ അടുക്കളയിലെ പല സാധനങ്ങളും കേടാവരാനും പൂപ്പല്‍ വരാനും തുടങ്ങും. വായുവില്‍ തങ്ങി നില്‍ക്കുന്ന ഈര്‍പ്പം കൊണ്ടാണ് സാധനങ്ങള്‍ ഇങ്ങനെ കേടുവരാന്‍ കാരണമാകുന്നത്. അതിലൊന്നാണ് അടുക്കളയില്‍ ഒഴിച്ച് കൂടാന്‍ കഴിയാത്ത പുളി. എല്ലാവരും ഒട്ടുമിക്ക കറികളിലും പുളി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ മഴക്കാലത്ത് ശരിയായ രീതിയില്‍ പുളി സൂക്ഷിച്ചില്ലെങ്കില്‍ കേടുവരാനുള്ള സാധ്യതയും കൂടുതലാണ്. എന്താണ് പുളി കേടുവരാതിരിക്കാന്‍ ചെയ്യേണ്ടത്. നോക്കാം!


വായു കടക്കാത്ത പാത്രത്തിലാണ് പുളി ഇട്ടു വയ്‌ക്കേണ്ടത്

വായുവില്‍ തങ്ങിനില്‍ക്കുന്ന ഈര്‍പ്പം കൊണ്ടാണ് മഴക്കാലത്ത് ഭക്ഷണ സാധനങ്ങള്‍ കേടുവരുന്നത്. വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചുവച്ചു പുളി സൂക്ഷിക്കാവുന്നതാണ്. ഇത് ഈര്‍പ്പം തടയുകയും പുളി കേടാവാതിരിക്കാനും സഹായിക്കുന്നു.

 

puli2.jpg

ചില്ലു പാത്രം

പുളി കൂടുതല്‍ നാള്‍ കേടുവരാതിരിക്കണമെങ്കില്‍ ഗ്ലാസ് പാത്രങ്ങളിലാക്കി സൂക്ഷിക്കുന്നതാണ് നല്ലത്. പ്ലാസ്റ്റിക് പാത്രമോ  സ്റ്റീല്‍ പാത്രമോ പോലെ ഗ്ലാസ് പാത്രത്തിലും പ്രതിപ്രവര്‍ത്തനം ഉണ്ടാകാറില്ല. കൂടാതെ ഈര്‍പ്പം ഉണ്ടാകുന്നത് ഒഴിവാക്കാനും സാധിക്കുന്നു. അതുകൊണ്ടു തന്നെ വൃത്തിയുള്ള ഗ്ലാസ് പാത്രത്തില്‍ പുളി സൂക്ഷിക്കുന്നതാണ് നല്ലത്.

 

ഫ്രിഡ്ജില്‍

ദീര്‍ഘകാലം പുളി കേടുവരാതിരിക്കാന്‍ ഫ്രിഡ്ജിലും സൂക്ഷിക്കാവുന്നതാണ്. ഒരു സിപ് ലോക്ക് ബാഗിലാക്കി നന്നായി അടച്ച് പച്ചക്കറികള്‍ വയ്ക്കുന്ന ഭാഗത്ത് സൂക്ഷിച്ചാല്‍ മതിയാവും. പുളിയുടെ രുചി മാറാതെ തന്നെ എത്ര ദിവസം വരെയും കേടുവരാതിരിക്കുകയും ചെയ്യും. ഉപയോഗിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് പുറത്തെടുത്തു വച്ചാല്‍ മതി. 

ഈര്‍പ്പം

പുളി കേടുവരാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഈര്‍പ്പമാണ്. തണുപ്പുള്ള ഈര്‍പ്പമില്ലാത്ത സ്ഥലങ്ങളിലാണ് പുളി സൂക്ഷിക്കേണ്ടത്. അതേസമയം നനവുള്ള സ്പൂണ്‍, കൈകള്‍ ഉപയോഗിച്ച് പുളി എടുക്കുകയും ചെയ്യരുത്. ഇത് പൂപ്പലും ഫങ്കസും ഉണ്ടാവാന്‍ കാരണമാകുന്നു.

 

puli3.jpg

അരച്ച് സൂക്ഷിക്കാം

കുഴമ്പു രൂപത്തിലാക്കി അരച്ച് സൂക്ഷിച്ചു വയ്ക്കുന്നതും ദിവസങ്ങളോളം പുളി കേടുവരാതിരിക്കാന്‍ സഹായിക്കുന്നതാണ്. ചെറുചൂട് വെള്ളത്തില്‍ പുളി കുതിര്‍ക്കാന്‍ വയ്ക്കാവുന്നതാണ്. ശേഷം കുരു കളഞ്ഞ് പള്‍പ് മാത്രമായി വേര്‍തിരിച്ചെടുക്കണം. ഇത് ഗ്ലാസ് പാത്രത്തിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കുറച്ചുകാലം പുളി കേടുവരാതിരിക്കും.

 

ആരോഗ്യത്തിന്റെ കാര്യത്തിലും മുന്‍പന്തിയിലാണ് പുളി. ഇന്‍സുലിന്‍ ക്രമപ്പെടുത്താനും സന്ധിവേദനയ്ക്കും വായുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഹൃദ്രോഗത്തിനുമൊക്കെ ബെസ്റ്റാണ് പുളി. രക്തത്തിലെ കൊളസ്‌ട്രോള്‍ ക്രമപ്പെടുത്താനും രക്തസമ്മര്‍ദ്ദം ഉയരാതെ നോക്കാനും പുളിയ്ക്കു സാധിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ജോലി നഷ്ടപ്പെട്ടോ? ILOE തൊഴിലില്ലായ്മ ഇൻഷുറൻസ് എങ്ങനെ ക്ലെയിം ചെയ്യാം എന്ന് അറിയാം?

uae
  •  an hour ago
No Image

പൊലിസിലെ ഇരട്ട സഹോദരന്മാരായ എസ്.ഐമാർ തമ്മിൽ കൂട്ടയടി; രണ്ടുപേരെയും സസ്‌പെൻഡ് ചെയ്തു, കേസെടുക്കും

Kerala
  •  an hour ago
No Image

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

Kerala
  •  2 hours ago
No Image

പ്രിയ കൂട്ടുകാരന്‍ ഇനിയില്ല; മിഥുന്റെ സ്‌കൂളില്‍ നാളെ മുതല്‍ ക്ലാസുകള്‍ വീണ്ടും ആരംഭിക്കും

Kerala
  •  2 hours ago
No Image

അമ്പലപ്പുഴ ക്ഷേത്രത്തിന് പണം അനുവദിച്ച നടപടി; പൊതുമരാമത്ത് വകുപ്പിനെ വിമര്‍ശിച്ച് ജി സുധാകരന്‍

Kerala
  •  3 hours ago
No Image

ഇതുവരെ ലോക്‌സഭയിലെത്തിയത് 18 മുസ്‍ലിം വനിതകൾ മാത്രം; 13 പേർ എത്തിയത് കുടുംബത്തിലെ പിൻഗാമികളായി

National
  •  4 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മിഷന് സംസ്ഥാനത്തും കേന്ദ്രത്തിലും രണ്ട് നിയമം; 2025 ജനുവരി രണ്ടിന് ശേഷം 18 തികഞ്ഞവർക്ക് തദ്ദേശ വോട്ടില്ല

Kerala
  •  4 hours ago
No Image

രാസലഹരി; കെമിക്കലുകൾ എത്തുന്നത് ആഫ്രിക്കയിൽ നിന്ന്; ഉൽപാദനം കെമിക്കൽ മാനുഫാക്ചറിങ് യൂനിറ്റുകളുടെ മറവിൽ 

Kerala
  •  4 hours ago
No Image

ഹജ്ജ് അപേക്ഷ; സഹായിയായ ഭാര്യയ്ക്ക് അനുവദിച്ച വയസിളവ് പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്ത്

Kerala
  •  4 hours ago
No Image

ആറര വർഷം ഐ.ബിയിൽ അനധികൃത താമസം; ഒടുവിൽ പൊക്കി; മുൻ വൈദ്യുതി മന്ത്രി എം.എം മണിയുടെ ഗൺമാന് പിഴ

Kerala
  •  4 hours ago

No Image

പത്തൊന്‍പതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്താലയമായി കേരളം മാറുന്നു; ചെറുക്കേണ്ടവര്‍ വിദ്വേഷത്തിന് വാഴ്ത്തുപാട്ടുകള്‍ പാടുന്നു; വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഗീവര്‍ഗീസ് കൂറിലോസ്

Kerala
  •  13 hours ago
No Image

നൊമ്പരമായി സഊദിയിലെ 'ഉറങ്ങുന്ന രാജകുമാരൻ': വൻ ജനാവലിയുടെ സാന്നിധ്യത്തിൽ റിയാദിൽ അന്ത്യനിദ്ര, പങ്കെടുത്തത് രാജ കുടുംബാഗങ്ങൾ ഉൾപ്പെടെ വൻ ജനാവലി

Saudi-arabia
  •  13 hours ago
No Image

പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി മാലദ്വീപിലേക്ക്; സന്ദർശനം ജൂലൈ 25-26 തീയതികളിൽ

latest
  •  14 hours ago
No Image

ആംബുലന്‍സ് തടഞ്ഞ് രോഗി മരിക്കാനിടയായ സംഭവം; പത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് 

Kerala
  •  14 hours ago