
അവന്റെ കളി കാണാൻ എനിക്കിഷ്ടമാണ്, എന്നാൽ ആ കാര്യം വിഷമിപ്പിക്കുന്നു: റൊണാൾഡോ

ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന്റെ കരിയറിൽ നേരിടേണ്ടി വരുന്ന പരുക്കിനെക്കുറിച്ച് സംസാരിക്കുകയാണ് അൽ നസർ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. നെയ്മറിന്റെ കളികൾ നേരിട്ട് കാണാൻ തനിക്ക് ഇഷ്ടമാണെന്നും എന്നാൽ നെയ്മർ കരിയറിൽ നേരിടുന്ന പരുക്കുകൾ കാണാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നുമാണ് റൊണാൾഡോ പറഞ്ഞത്.
''അവന്റെ കാളി കാണുന്നത് എനിക്ക് ഇഷ്ടമാണ്. എന്നാൽ അവന്റെ പരുക്കുകൾ കാണുമ്പോൾ എനിക്ക് വിഷമമാണ്. നെയ്മർ എവിടെയാണെങ്കിലും അവൻ ഈ കാര്യം സ്വയം നന്നായി പരിപാലിക്കണം. ഇതാണ് എനിക്ക് അവനോട് പറയാനുള്ള പറയാനുള്ളത്' റൊണാൾഡോ പറഞ്ഞു.
നെയ്മർ നിലവിൽ ബ്രസീലിയൻ ക്ലബായ സാന്റോസ് എഫ്സിയുടെ താരമാണ്. ഈ വർഷമാദ്യമാണ് നെയ്മർ ബ്രസീലിയൻ ലീഗിലേക്ക് ചേക്കേറിയത്. ആറ് മാസത്തെ കരാറിലാണ് നെയ്മർ അൽ ഹിലാലിൽ നിന്നും സാന്റോസിലെത്തിയത്.
2023ൽ പരുക്കേറ്റതിന് പിന്നാലെ അൽ ഹിലാലിനൊപ്പം ഒരുപാട് മത്സരങ്ങൾ നെയ്മറിന് നഷ്ടമായിരുന്നു. 2023ൽ ഉറുഗ്വായ്ക്കെതിരെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിലായിരുന്നു നെയ്മറിന് പരുക്ക് പറ്റിയിരുന്നത്. ഇതിനു പിന്നാലെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ഫുട്ബോളിൽ നിന്നും നീണ്ട കാലത്തോളം പുറത്താവുകയുമായിരുന്നു.
സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയിലാണ് നെയ്മർ മികച്ച താരമായി സ്വയം അടയാളപ്പെടുത്തിയത്. 2013 മുതൽ 2017 വരെയാണ് നെയ്മർ ബാഴ്‌സലോണയിൽ കളിച്ചത്. ഈ നാല് സീസണുകളിൽ അവിസ്മരണീയമായ ഒരുപിടി നിമിഷങ്ങളാണ് നെയ്മർ ബാഴ്സക്ക് വേണ്ടി നടത്തിയത്.
ബാഴ്സക്ക് വേണ്ടി 186 മത്സരങ്ങളിലാണ് നെയ്മർ കളത്തിലിറങ്ങിയത്. ഇതിൽ 105 ഗോളുകളും 76 അസിസ്റ്റുകളുമാണ് നെയ്മർ നേടിയത്. ബാഴ്സലോണക്കൊപ്പം ഒമ്പത് കിരീടങ്ങളാണ് നെയ്മർ നേടിയെടുത്തത്. 2017ലാണ് നെയ്മർ ബാഴ്സ വിട്ട് ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക് ചേക്കറിയത്. 2023ൽ നെയ്മർ പിഎസ്ജി വിട്ട് സഊദി ക്ലബ്ബിലേക്കും കൂടുമാറി.
Al Nasr captain Cristiano Ronaldo is talking about the injuries that Brazilian superstar Neymar will face in his career Ronaldo said that he likes to watch Neymar play in person, but he doesn't like to see the injuries Neymar has faced in his career.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കാണും; നിർണായക കൂടിക്കാഴ്ച രാജ്‌ഭവനിൽ
Kerala
• 3 hours ago
സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കും; ശേഷം ടെലിഗ്രാമിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വില്‍ക്കും; കോഴിക്കോട് സ്വദേശി അറസ്റ്റില്‍
Kerala
• 10 hours ago
കോടതികളില്‍ എഐക്ക് നിയന്ത്രണം; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി
Kerala
• 11 hours ago
അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരത: തെളിവായി ചിത്രങ്ങളും, വീഡിയോയും; പരാതിയുമായി കുടുംബം
uae
• 11 hours ago
മുഖ്യമന്ത്രി നാളെ ഗവർണറെ കാണും; കൂടിക്കാഴ്ച വൈകിട്ട് 3:30ന് രാജ്ഭവനിൽ
Kerala
• 12 hours ago
കോഴിക്കോട് നാലംഗ കുടുംബത്തോട് ബാങ്കിന്റെ ക്രൂരത; ലോണ്‍ അടവ് മുടങ്ങിയതോടെ ജപ്തി; സ്‌കൂള്‍ വരാന്തയില്‍ അന്തിയുറങ്ങി കുടുംബം
Kerala
• 12 hours ago
ഷാർജയിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കാരണം ഭർത്താവുമായി വഴക്കിട്ടതോ?
uae
• 12 hours ago
ഹിന്ദു രക്ഷാദള്‍ പ്രതിഷേധം; മെനുവില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കി കെഎഫ്‌സി; 'ഇനി വെജ് മാത്രം'
National
• 12 hours ago
ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞ സഊദി രാജകുമാരൻ അല്‍വലീദ് ബിൻ ത്വലാൽ അന്തരിച്ചു
Saudi-arabia
• 12 hours ago
ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; സിആര്‍പിഎഫ് ജവാനെ ക്രൂരമായി ആക്രമിച്ച് കാവഡ് യാത്രികര്‍; വീഡിയോ
National
• 13 hours ago
രാമപുരത്ത് സ്വർണക്കട ഉടമയെ കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തി; ശേഷം പൊലിസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി പ്രതി
Kerala
• 13 hours ago
മിർദിഫ് സിറ്റി സെന്ററിന് സമീപം കാറിന് തീപിടിച്ചു; അബൂദബി-ഷാർജ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം
uae
• 13 hours ago
"ഫ്ലെക്സിബിൾ സാലറി": സഊദി അറേബ്യയുടെ പുതിയ സേവനം, ജീവനക്കാർക്ക് ആശ്വാസം
Saudi-arabia
• 14 hours ago
നിപ; 67 പേര്‍കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി; സമ്പര്‍ക്കപ്പട്ടികയില്‍ ഇനി 581 പേര്
Kerala
• 14 hours ago
കുവൈത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക: കസ്റ്റംസ് നിയമങ്ങളിൽ മാറ്റം; പണം, സ്വർണം, ലക്ഷ്വറി വസ്തുക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ
Kuwait
• 16 hours ago
കാസർകോട് റെഡ് അലർട്ട്: ഞായറാഴ്ച (ജൂലൈ20) പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു
Kerala
• 16 hours ago
സയ്യിദുൽ വിഖായ മർഹൂം സയ്യിദ് മാനു തങ്ങൾ പുരസ്കാരം സമർപ്പിച്ചു
Saudi-arabia
• 17 hours ago
'കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാകും, ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കും'; വർഗീയ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്
Kerala
• 18 hours ago
ജീവന്റെ വില; മിഥുന് ഷോക്കേറ്റ വൈദ്യുതി ലൈന്‍ കെഎസ്ഇബി നീക്കം ചെയ്തു
Kerala
• 15 hours ago
ഗസ്സയിലേക്ക് യുഎഇ സഹായം: ഭക്ഷണവും ആശുപത്രി സൗകര്യങ്ങളുമായി കപ്പൽ തിങ്കളാഴ്ച പുറപ്പെടും
uae
• 15 hours ago
ഇന്ത്യ-കുവൈത്ത് വ്യോമ കരാർ: കുവൈത്തിലേക്കുള്ള സർവീസുകൾ വിപുലമാക്കാനൊരുങ്ങി വിമാനക്കമ്പനികൾ
latest
• 15 hours ago