HOME
DETAILS

നാലാം ടെസ്റ്റിനിറങ്ങും മുമ്പ് ഇന്ത്യക്ക് തിരിച്ചടി; പരുക്കേറ്റ് സൂപ്പർ ഓൾറൗണ്ടർ പുറത്ത്

  
Abishek
July 20 2025 | 17:07 PM

Nitish Kumar Reddy Ruled Out of Final Two Tests in India-England Series

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് സ്റ്റാർ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി പുറത്ത്. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഞായറാഴ്ച ജിമ്മിൽ പരിശീലനത്തിനിടെ താരത്തിന് കാൽമുട്ടിലെ ലിഗമെന്റിന് പരുക്കേൽക്കുകയായിരുന്നു. 

താരത്തിന് പരുക്കേറ്റത് 18 വർഷത്തിനു ശേഷം ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര നേടാനുള്ള ഇന്ത്യയുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നു. ആകാശ് ദീപ്, അർഷ്ദീപ് സിംഗ്, ഋഷഭ് പന്ത് എന്നിവർ ഇതിനകം തന്നെ പരുക്കിന്റെ പിടിയാലെണന്നതും ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. ജൂലൈ 23 ന് മാഞ്ചസ്റ്ററിൽ ആരംഭിക്കുന്ന മത്സരം ആകാശ് ദീപ്, അർഷ്ദീപ് എന്നിവർക്ക് നഷ്ടമാകുമെന്ന് ഉറപ്പാണെങ്കിലും, വിക്കറ്റ് കീപ്പറായി പന്ത് കളത്തിലിറങ്ങുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. 

ലോർഡ്‌സ് ടെസ്റ്റിൽ 43 റൺസും (30 & 13) മൂന്ന് വിക്കറ്റും (2 & 1) നേടിയ റെഡ്ഡിയുടെ അഭാവത്തിൽ, ഓൾറൗണ്ടർ ഷാർദുൽ താക്കൂർ മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിലെത്താൻ സാധ്യതയുണ്ട്. ഇതുവരെ 12 ടെസ്റ്റുകളിൽ നിന്ന് 33 വിക്കറ്റുകൾ നേടിയ ഷാർദുലിനെ ‌ഹെഡിംഗ്‌ലിയിൽ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ബാറ്റിംഗിലും ബോളിം​ഗിലും താരത്തിന് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല.

ഇന്ത്യയ്ക്കായി ഇതുവരെ ഏഴ് ടെസ്റ്റുകൾ കളിച്ച റെഡ്ഡി 13 ഇന്നിംഗ്‌സുകളിൽ നിന്ന് 343 റൺസും എട്ട് വിക്കറ്റുകളും നേടിയിട്ടുണ്ട്. ടെസ്റ്റിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം ഏഴ് ഓവറിൽ 32 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയതാണ്.

Star all-rounder Nitish Kumar Reddy has been sidelined for the last two matches of the five-match Test series between India and England due to a knee ligament injury sustained during gym training on Sunday, as reported by ESPN Cricinfo



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസിലെ ഇരട്ട സഹോദരന്മാരായ എസ്.ഐമാർ തമ്മിൽ കൂട്ടയടി; രണ്ടുപേരെയും സസ്‌പെൻഡ് ചെയ്തു, കേസെടുക്കും

Kerala
  •  a day ago
No Image

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

Kerala
  •  a day ago
No Image

പ്രിയ കൂട്ടുകാരന്‍ ഇനിയില്ല; മിഥുന്റെ സ്‌കൂളില്‍ നാളെ മുതല്‍ ക്ലാസുകള്‍ വീണ്ടും ആരംഭിക്കും

Kerala
  •  a day ago
No Image

അമ്പലപ്പുഴ ക്ഷേത്രത്തിന് പണം അനുവദിച്ച നടപടി; പൊതുമരാമത്ത് വകുപ്പിനെ വിമര്‍ശിച്ച് ജി സുധാകരന്‍

Kerala
  •  a day ago
No Image

ഇതുവരെ ലോക്‌സഭയിലെത്തിയത് 18 മുസ്‍ലിം വനിതകൾ മാത്രം; 13 പേർ എത്തിയത് കുടുംബത്തിലെ പിൻഗാമികളായി

National
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മിഷന് സംസ്ഥാനത്തും കേന്ദ്രത്തിലും രണ്ട് നിയമം; 2025 ജനുവരി രണ്ടിന് ശേഷം 18 തികഞ്ഞവർക്ക് തദ്ദേശ വോട്ടില്ല

Kerala
  •  a day ago
No Image

രാസലഹരി; കെമിക്കലുകൾ എത്തുന്നത് ആഫ്രിക്കയിൽ നിന്ന്; ഉൽപാദനം കെമിക്കൽ മാനുഫാക്ചറിങ് യൂനിറ്റുകളുടെ മറവിൽ 

Kerala
  •  a day ago
No Image

ഹജ്ജ് അപേക്ഷ; സഹായിയായ ഭാര്യയ്ക്ക് അനുവദിച്ച വയസിളവ് പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്ത്

Kerala
  •  a day ago
No Image

ആറര വർഷം ഐ.ബിയിൽ അനധികൃത താമസം; ഒടുവിൽ പൊക്കി; മുൻ വൈദ്യുതി മന്ത്രി എം.എം മണിയുടെ ഗൺമാന് പിഴ

Kerala
  •  a day ago
No Image

ദീര്‍ഘകാലത്തെ പരിചയം; ഒടുവില്‍ വിവാഹത്തെ ചൊല്ലി തര്‍ക്കം; ആലുവ ലോഡ്ജില്‍ യുവാവ് യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി

Kerala
  •  a day ago