മദര്‍ തെരേസയ്ക്കെതിരേ കട്ജു
ന്യൂഡല്‍ഹി: വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മദര്തെരേസയ്ക്കെതിരേയും മാര്‍ക്കണ്ഡേയ കട്ജു. തെറ്റായ ചിന്തകള്‍ പ്രചരിപ്പിച്ചിരുന്ന ഒരു മതമൗലികവാദിയായിരുന്നു മദര്തെരേസയെന്നും എന്തിനാണ് അവരുടെ ആരാധകര്‍ ഇപ്പോള്‍ ഇത്രമാത്രം കോലാഹലമുണ്ടാക്കുന്നതെന്നും കട്ജു ചോദിച്ചു.
ഫ്ളോറന്‍സ് നൈറ്റിങ്ഗേള്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുകയും നൊബേല്‍ സമ്മാനം നേടുകയും ചെയ്ത മദറിനെതിരേ കടുത്ത ആക്ഷേപങ്ങളാണ് സുപ്രിം കോടതി മുന്‍ ജസ്റ്റിസും പ്രസ് കൗണ്‍സില്‍ അധ്യക്ഷനുമായ കട്ജു ഫേസ്ബുക്കിലൂടെ നടത്തിയിരിക്കുന്നത്. നൊബേല്‍ സമ്മാന സ്വീകരണ സമയത്ത് മദര്‍ നടത്തിയ പ്രസംഗം അവരുടെ വിവരമില്ലായ്മയാണ് സൂചിപ്പിക്കുന്നത്. കൊല്‍ക്കത്തയില്‍ മരിക്കാന്‍ വേണ്ടി പാവങ്ങള്‍ക്ക് വീടുണ്ടാക്കിയെന്ന് പറയുന്ന അവര്‍ അവിടെ വച്ച് മരിച്ചവരൊക്കെ സ്വര്‍ഗത്തിലാണെന്നാണ് പറഞ്ഞതെന്നും കട്ജു കൂട്ടിച്ചേര്‍ത്തു.
മദര്‍ തെരേസയെ വിശുദ്ധയാക്കാന്‍ തീരുമാനമെടുത്ത അനുഭവ സാക്ഷ്യങ്ങളെയും കട്ജു ചോദ്യം ചെയ്തു. വ്യാജവും നാണക്കേടുണ്ടാക്കുന്നതുമായ അത്ഭുതങ്ങളാണ് അവരെ വിശുദ്ധയാക്കാന്‍ കണ്ടെത്തിയതെന്നാണ് അദ്ദേഹത്തിന്റെ പരിഹാസം. അര്‍ബുദം ബാധിച്ച മുഴ ഇല്ലാതാക്കാന്‍ മദര്‍ തെരേസയുടെ ചിത്രത്തില്‍ നിന്ന് വെളിച്ചംവന്നുവെന്ന ബംഗാളി സ്ത്രീയുടെ മൊഴിയാണ് തെളിവായി സ്വീകരിച്ചത്. എന്നാല്‍ ഇത് കളവാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ പാവങ്ങള്‍ക്കായി വിപുലമായ ചികിത്സാ സൗകര്യമൊരുക്കിയെന്ന് അവകാശപ്പെടുന്ന അവര്‍ തനിക്ക് അസുഖം ബാധിച്ചപ്പോള്‍ കാലിഫോര്‍ണിയയില്‍ ചികിത്സതേടിയെന്നും കട്ജു ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."