HOME
DETAILS

ഓഫിസ് മോടി കൂട്ടാനും സ്മൃതി ഇറാനി മുന്നില്‍

  
backup
September 06 2016 | 18:09 PM

%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b5%81%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%ae

ന്യൂഡല്‍ഹി: ഓഫിസ് മോടി പിടിപ്പിക്കാനായി കേന്ദ്രമന്ത്രിമാര്‍ ചെലവിട്ടത് മൂന്നര കോടി രൂപ. സാരി വാങ്ങിയതില്‍ ലക്ഷങ്ങളുടെ ബാധ്യത വരുത്തിയ കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി തന്നെയാണ് ഓഫിസ് മോടി കൂട്ടലിന്റെ പേരിലും കൂടുതല്‍ ധൂര്‍ത്ത് നടത്തിയത്. മാനവ വിഭവശേഷി മന്ത്രിയായിരിക്കേ 70 ലക്ഷം രൂപയാണ് സ്മൃതി ഇറാനി തന്റെ ഓഫിസ് മോടി പിടിപ്പിക്കാനായി ചെലവിട്ടത്. മാനവ വിഭവശേഷി വകുപ്പിലെ രണ്ടു സഹമന്ത്രിമാരുടെ ഓഫിസുകളുടെ പൊളിച്ചു പണിക്ക് 40 ലക്ഷം രൂപയും ചെലവായി. സ്മൃതി ഇറാനിയുടേത് ഉള്‍പ്പെടെ 23 കേന്ദ്രമന്ത്രിമാരാണ് തങ്ങളുടെ ഓഫിസ് മോടി പിടിപ്പിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കുകളാണിത്.
തുടര്‍ച്ചയായ വിവാദങ്ങള്‍ മൂലം അടുത്തിടെയാണ് മാനവവിഭവ ശേഷി വകുപ്പില്‍ നിന്ന് സ്മൃതി ഇറാനിയെ മാറ്റിയത്. അതേസമയം നരേന്ദ്ര മോദി മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളായ അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ്, മനോഹര്‍ പരീക്കര്‍ എന്നിവര്‍ ഓഫിസ് നവീകരണത്തിനായി ഒരു രൂപ പോലും ചെലവഴിച്ചതുമില്ല. എന്നാല്‍ രണ്ടാം നിര മന്ത്രിമാര്‍ നിര്‍ലോഭം ഖജനാവില്‍ നിന്നെടുത്താണ് സ്വന്തം ഓഫിസുകള്‍ മോടി പിടിപ്പിച്ചത്. സ്മൃതി ഇറാനിക്കു പുറമേ ചൗധരി ബീരേന്ദര്‍ സിങ്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ഉപേന്ദ്ര കുശ്വ, ആര്‍.എസ് കത്തേരിയ, ജെ.പി നഡ്ഡ, സന്‍വര്‍ ജാട്ട്, ജിതേന്ദ്ര സിങ് തോമര്‍ എന്നിവരാണ് ഓഫിസ് നവീകരണത്തിനു ലക്ഷങ്ങള്‍ ചെലവഴിച്ചത്.
ഇതില്‍ കത്തേരിയയും സന്‍വര്‍ ജാട്ടും ഇപ്പോള്‍ മന്ത്രിസഭയില്‍ ഇല്ല. മുന്‍ ന്യൂനപക്ഷവകുപ്പു മന്ത്രി നജ്മ ഹിബതുല്ല ഓഫിസ് മോടിപിടിപ്പിക്കാനായി ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. എന്നാല്‍, സഹമന്ത്രിയായിരുന്ന മുഖ്താര്‍ അബ്ബാസ് നഖ്‌വി  14 ലക്ഷം മുടക്കി. 7000 രൂപയുടെ ചവറ്റു കുട്ടകളാണ് ഇദ്ദേഹത്തിന്റെ ഓഫിസില്‍ വാങ്ങിക്കൂട്ടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago