HOME
DETAILS

മെസ്സി ലോക കപ്പിൽ കളിക്കും, അതിന് മുൻപ് കേരളത്തിലെത്തും: ലിയാൻഡ്രോ പീറ്റേഴ്സൺ

  
Web Desk
July 22 2025 | 09:07 AM

Argentina Football Team May Arrive in Kerala Ahead of World Cup 2026

ദുബൈ: അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അടുത്ത ലോക കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കളിക്കും. അതിന് മുൻപായി മെസ്സിയടങ്ങുന്ന അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ കളിക്കുമെന്നും അർജന്റീന ഫുട്ബോൾ അസോസിയേഷൻ കൊമേർസ്യൽ ആൻഡ് മാർക്കറ്റിങ്ങ് ഡയരക്ടർ ലിയാൻഡ്രോ പീറ്റേഴ്സൺ പറഞ്ഞു.

ദുബൈ പുൾമാൻ ഹോട്ടലിൽ നടന്ന അർജന്റീന ഫുട്ബോൾ അസോസിയേഷനും ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സും തമ്മിലുള്ള ധാരണാപത്രം ഒപ്പ് വയ്ക്കൽ ചടങ്ങിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''മെസ്സി ഒരു യഥാർത്ഥ ചാമ്പ്യനാണ്. പ്രായത്തിനപ്പുറമുള്ള ശാരീരിക ക്ഷമത പുലർത്തുന്ന താരമാണ് മെസ്സി. അദ്ദേഹം അടുത്ത ലോക കപ്പിൽ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു'' -ലിയാൻഡ്രോ പ്രതീക്ഷ പങ്കുവച്ചു.

അർജന്റീന ദേശീയ ടീം കേരളത്തിൽ കളിക്കുമെന്നും അതിനായി മന്ത്രിതല ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക കപ്പിന് മുൻപ് കേരളത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ടീമിന് ഏറ്റവും കൂടുതൽ ആരാധകരുള്ള സ്ഥലമാണ് കേരളമെന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകോത്തര പരിശീലകരുള്ള രാജ്യമാണ് അർജന്റീനയെന്നും, ഇന്ത്യയിൽ സർക്കാർ സഹകരണത്തോടെ കോച്ചിങ് അക്കാദമികൾ തുടങ്ങുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലുലു മണി അസി.വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാനിലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Excitement builds as the Argentine national football team is expected to arrive in Kerala before the FIFA World Cup 2026. Fans in India gear up to welcome Messi's squad for possible training and friendly matches. Here's what we know so far.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഴുത്ത ചക്ക കൊടുത്ത പണി; മദ്യം കഴിക്കാതെ ബ്രെത്ത്അനലൈസറിൽ കുടുങ്ങി കെഎസ്ആർടിസി ഡ്രൈവർമാർ

Kerala
  •  2 days ago
No Image

ഇഡിയുടെ കുരുക്കിൽ മിന്ത്ര: 1,654 കോടിയുടെ നിയമലംഘന കേസ് 

National
  •  2 days ago
No Image

റെസിഡൻസി, പാസ്‌പോർട്ട് സേവനങ്ങൾ; 2025-ന്റെ ആദ്യ പകുതിയിൽ മാത്രം ജിഡിആർഫ്എ പ്രോസസ് ചെയ്തത് 52,000 ഇൻസ്റ്റന്റ് വീഡിയോ കോളുകൾ

uae
  •  2 days ago
No Image

സുഹൃത്തുകൾക്ക് സന്ദേശം അയച്ചു; പിന്നാലെ പൊലീസ് വാതിൽ പൊളിച്ച് അകത്ത് കടന്നു; യുവ ഡോക്ടർ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  2 days ago
No Image

കനത്ത മഴയിലും അവസാനമായി വിഎസിനെ കാണാന്‍ ആയിരങ്ങള്‍:  വിലാപയാത്ര റിക്രിയേഷന്‍ ഗ്രൗണ്ടില്‍

Kerala
  •  2 days ago
No Image

പ്രധാനമന്ത്രി മോദി യുകെയിലേക്കും മാലിദ്വീപിലേക്കും യാത്ര തിരിച്ചു: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കും; മാലിദ്വീപിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ മുഖ്യാതിഥി

National
  •  2 days ago
No Image

ഓപറേഷന്‍ സിന്ദൂര്‍ 29ാം തീയതി പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും, പ്രധാനമന്ത്രി പങ്കെടുക്കും 

National
  •  2 days ago
No Image

തകരാറുള്ള എയർബാഗ്: യുഎഇ ഡ്രൈവർമാർ, വാഹനങ്ങൾ പരിശോധിക്കണമെന്ന് മുന്നറിയിപ്പ്

uae
  •  2 days ago
No Image

ജോലി നഷ്ടപ്പെട്ടതിന് ശേഷം അധികകാലം ദുബൈയിൽ തങ്ങരുത്; ജിഡിആർഎഫ്എ മേധാവി

uae
  •  2 days ago
No Image

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; നിതീഷ് കുമാർ ഉൾപ്പെടെ സ്ഥാനാർത്ഥി പട്ടികയിൽ

National
  •  2 days ago