HOME
DETAILS

ലുലു എക്സ്ചേഞ്ച്/ലുലു മണി അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളി; ധാരണാപത്രമൊപ്പിട്ടു

  
July 22 2025 | 15:07 PM


ദുബൈ: മലയാളി സംരംഭകൻ അദീബ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ലുലു എക്സ്ചേഞ്ച്/ലുലു മണി അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയാകും. ദുബൈ പുൾമാൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എ.എഫ്.എ) കൊമേർസ്യൽ ആൻഡ് മാർക്കറ്റിങ്ങ് ഡയരക്ടർ ലിയാൻഡ്രോ പീറ്റേഴ്‌സൺ, ലുലു മണി അസി.വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാനിൽ എന്നിവർ ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പുവെച്ചു.

ധാരണയനുസരിച്ച് യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ, ഒമാൻ, കുവൈത്ത്, സിംഗപ്പൂർ, മലേഷ്യ, ഹോങ്കോങ്, ഫിലിപ്പീൻസ്, ഇന്ത്യ തുടങ്ങി പത്ത് രാജ്യങ്ങളിലെ അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ മത്സരങ്ങൾ ഉൾപ്പെടെയുള്ള അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ ലുലു എക്സ്ചേഞ്ച്, ലുലു മണി മാർക്കറ്റിങ്ങ് പങ്കാളിയായിരിക്കും. 2026ലെ യു.എസ്- കാനഡ-മെക്സിക്കോ ലോക കപ്പ് ഫുട്ബോൾ കഴിയുന്നത് വരെ ഈ കരാറിന് പ്രാബല്യമുണ്ടാകും. അർജന്റീനയുടെ പരിശീലകൻ ലയണൽ സ്കലോണി, അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ്ങ് ഡയരക്ടർ അദീബ് അഹമ്മദ്, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയിൽ ലുലു ഫോറെക്സും ലുലു ഫിൻസെർവുമാണ് എ.എഫ്.എയെ പ്രതിനിധീകരിക്കുക. മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ ലുലു മണിയാണ് അസോസിയേഷന്റെ പങ്കാളി. അടുത്ത 12 മാസത്തിനുള്ളിൽ ലുലു ഫിൻ ഗ്രൂപ്പിന്റെ ഉപയോക്താക്കൾക്ക് ഡിജിറ്റലായും, 380ലേറെ കസ്റ്റമർ എൻഗേജ്‌മെൻ്റ് സെൻ്ററുകൾ വഴിയും അർജന്റീന ഫുട്ബോൾ ടീമുമായി ബന്ധപ്പെട്ട വിവിധ പ്രചാരണ പരിപാടികളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. മത്സര ടിക്കറ്റുകൾ, ഔദ്യോഗിക എ.എഫ്.എ ഉൽപന്നങ്ങൾ, കളിക്കാരെ നേരിട്ട് കാണാനുള്ള അവസരങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും. ലുലു എക്സ്ചേഞ്ചുമായി സഹകരിച്ച് ഇന്ത്യയിൽ അർജന്‍റീന ടീമിന്‍റെ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്തു വരികയാണെന്ന് ലുലു ഹോൾഡിങ്സ് സ്ഥാപകനും മാനേജിങ് ഡയരക്ടറുമായ അദീബ് അഹമ്മദ് പറഞ്ഞു. ലുലു ഫോറക്സ്, ലുലു ഫിൻസെർവ് എന്നീ രണ്ട് ബ്രാന്‍റുകളാണ് കേരളത്തിലുള്ളത്. ഈ ബ്രാന്‍റുകളുമായി അർജന്‍റീന ടീമിനെ ഏത് രീതിയിൽ സഹകരിപ്പിക്കാമെന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.

നിലവിൽ 10 രാജ്യങ്ങളിലായി ലുലു എക്സ്ചേഞ്ചിന് 347 ബ്രാഞ്ചുകളുണ്ട്. കരാർ പ്രകാരം ഈ വർഷം പകുതിയോടെ പ്രമോഷനുകൾ ആരംഭിക്കും. ലോകത്തെങ്ങുമുള്ള അർജന്റീന ഫുട്ബോൾ ടീമിന്റെ വളർച്ചയിൽ ഈ പുതിയ പങ്കാളിത്തം നിർണായകമാണെന്ന് എ.എഫ്.എ പ്രസിഡന്റ് ക്ലോഡിയോ ടാപിയ പറഞ്ഞു. മധ്യപൂർവദേശത്തും ഇന്ത്യയിലും അർജന്റീന ദേശീയ ടീമിന് ലഭിച്ച ശക്തമായ പിന്തുണ അഭിമാനകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

lulu Exchange/Lulu Money, owned by Malayali entrepreneur Adeeb Ahmed, will become the local fintech partner of the Argentine Football Association. The MoU was signed by Leandro Peterson, Commercial and Marketing Director of the Argentine Football Association (AFA), and Mohammed Shanil, Assistant Vice President of Lulu Money, at a ceremony held at the Pullman Hotel in Dubai.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഡീഷയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; രക്ഷപ്പെട്ടെത്തിയപ്പോൾ വീണ്ടും പീഡനശ്രമം, 4 പേർ പിടിയിൽ

National
  •  10 hours ago
No Image

350 തസ്തികകളിലായി 17,300 നിയമനം; വമ്പൻ റിക്രൂട്ട്മെന്റ് ആരംഭിച്ച് എമിറേറ്റ്സ് ​ഗ്രൂപ്പ്

uae
  •  11 hours ago
No Image

വയനാട് ജില്ലയിലെ ചില വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ അനുമതി; കുറുവ ദ്വീപ് ഉൾപ്പെടെ ഈ കേന്ദ്രങ്ങളിൽ നിരോധനം തുടരും

Kerala
  •  11 hours ago
No Image

'നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം, ജീവൻ മതി': ഭാര്യയെ കാമുകനൊപ്പം വിട്ട് ഭർത്താവിന്റെ എഴുത്ത്

National
  •  11 hours ago
No Image

കാത്ത് കാത്തിരുന്ന് അമേരിക്കയിൽ നിന്ന് 'പറക്കും ടാങ്കുകൾ' എത്തി; പാക് അതിർത്തി കാക്കാൻ ഇനി ഡബിൾ പവർ

National
  •  11 hours ago
No Image

ധർമസ്ഥല കേസ്; മലയാളത്തിലേത് ഉൾപ്പെടെ 8,842 ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി ഉത്തരവ്

National
  •  11 hours ago
No Image

ഖത്തറിലെത്തുമോ ഒളിംപിക് രാവുകൾ? ചർച്ചകളിലെന്ന് ഖത്തർ ഒളിംപിക് കമ്മിറ്റി

qatar
  •  11 hours ago
No Image

അതിശക്ത മഴ വീണ്ടും കേരളത്തിലേക്ക്; ജൂലൈ 24ന് ന്യൂനമർദ്ദം രൂപപ്പെടും, 2 ദിവസം ഓറഞ്ച് അലർട്ട്

Kerala
  •  12 hours ago
No Image

ഒരുകാലത്ത് സഊദിയിലെ ഗ്രാമങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിച്ചിരുന്ന വിന്റേജ് ട്രക്കുകൾ; പഴമയുടെ അടയാളം, കൂടുതലറിയാം

latest
  •  12 hours ago
No Image

റെഡ് സല്യൂട്ട്: വിഎസിന്റെ അന്ത്യയാത്ര ആലപ്പുഴയിലേക്ക്, പാതയോരങ്ങളില്‍ ജനസാഗരം

Kerala
  •  12 hours ago