The Supreme Court has ruled that an IPS officer who falsely implicated her former husband and father-in-law in a fabricated case — related to alimony and divorce matters — must issue a public apology.
HOME
DETAILS

MAL
മുന്‍ ഭര്‍ത്താവിനെയും, പിതാവിനെയും കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കി; ഐപിഎസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രീം കോടതി
July 23 2025 | 09:07 AM
ന്യൂഡല്‍ഹി: ജീവനാംശത്തിനും, വിവാഹമോചനത്തിനും വേണ്ടി മുന്‍ ഭര്‍ത്താവിനെയും, ഭര്‍തൃപിതാവിനെയും കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കിയ ഐപിഎസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രീം കോടതി. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഫയല്‍ ചെയ്ത കേസുകളെല്ലാം റദ്ദാക്കിയ കോടതി മാപ്പപേക്ഷ പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാനും യുവതിയോട് നിര്‍ദേശിച്ചു. വ്യാജ പരാതിയുടെ പേരില്‍ നൂറിലധികം ദിവസമാണ് യുവാവും അച്ഛനും ജയിലില്‍ കിടന്നത്.
2018 മുതല്‍ വേര്‍പിരിഞ്ഞ് താമസിക്കുകയാണ് ദമ്പതികള്‍. ഭാര്യയുടെ പരാതിയില്‍ മുന്‍ ഭര്‍ത്താവിന് 109 ദിവസവും, പിതാവിന് 103 ദിവസവുമാണ് ജയില്‍ ശിക്ഷ ലഭിച്ചത്. ഇരുവരുടെയും വിവാഹ മോചനം അംഗീകരിച്ച കോടതി വ്യാജ കേസില്‍ ഭര്‍തൃവീട്ടുകാര്‍ക്ക് നേരിടേണ്ടി വന്ന ശാരീരികവും മാനസികവുമായ പീഡനത്തിന് നിരുപാധികം മാപ്പപേക്ഷിക്കാനാണ് ഉത്തരവിട്ടത്. മാപ്പപേക്ഷ കോടതി നിര്‍ദേശിക്കുന്ന തരത്തിലായിരിക്കണം. മാത്രമല്ല ക്ഷമാപണം ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, മറ്റ് സമൂഹ മാധ്യമങ്ങളിലും, ഇംഗ്ലീഷ്-ഹിന്ദി പത്രങ്ങളുടെ ദേശീയ പതിപ്പിലും പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ഇരുവരുടെയും മകള്‍ക്ക് അമ്മയോടൊപ്പം താമസിക്കാം. എന്നാല്‍ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും മകളെ കാണാന്‍ അവസരമൊരുക്കാനും ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് എജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. ഐപിഎസ് ഉദ്യോഗസ്ഥ തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പ്രതികാര നടപടി എടുക്കാന്‍ പാടില്ലെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമാനമായി ഭാര്യയുടെ മാപ്പപേക്ഷ ഭര്‍ത്താവോ കുടുംബമോ മറ്റെവിടെയെങ്കിലും ഉപയോഗിക്കാനോ, വെല്ലുവിളിക്കാനോ പാടില്ലെന്നും കോടതി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ സ്ത്രീകളെ ഒമ്പത് മണിക്കൂറോളം നഗ്നരാക്കി നിർത്തി ക്രൂരത; തട്ടിപ്പുകാരെ കണ്ടെത്താൻ അന്വേഷണം
National
• 5 hours ago
2025-2026 സ്കൂൾ കലണ്ടർ പ്രഖ്യാപിച്ച് യുഎഇ: പ്രധാന തീയതികളും അവധി ദിനങ്ങളും അറിയാം
uae
• 5 hours ago
ഇല്ലാ സഖാവെ മരിക്കുന്നില്ല; രണ സ്മരണകളിരമ്പുന്ന ചുടുകാട്ടിൽ വിഎസിന് അന്ത്യ വിശ്രമം
Kerala
• 5 hours ago
കുവൈത്തിൽ വിവിധ മേഖലകളിൽ കുവൈത്ത് വൽക്കരണം തുടരുന്നു; സ്ഥിരീകരണവുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ഉന്നത ഉദ്യോഗസ്ഥൻ
Kuwait
• 5 hours ago
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ അശ്ലീല പദങ്ങൾ ഉപയോഗിക്കുന്നത് ഈ നഗരത്തിലോ? സർവേ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
National
• 6 hours ago
സമുദ്രോത്പന്ന വിൽപ്പന മേഖലയെ സജീവമാക്കണം; ഇബ്രയിൽ മത്സ്യ മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒമാൻ
uae
• 6 hours ago
ഷാർജയിൽ മലയാളി യുവതിയുടെ മരണം: മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
Kerala
• 6 hours ago
ഇന്ത്യക്കാരിയായ ജോലിക്കാരി പണം തട്ടാൻ ശ്രമിച്ചെന്ന് സിംഗപ്പൂർ യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്; പിന്നാലെ യുവ ബിസിനസ് വുമൺ അസ്വാഭാവികമായി മരിച്ച നിലയിൽ
International
• 6 hours ago
ബെംഗളൂരുവിലെ ബസ് സ്റ്റാൻഡിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി: അന്വേഷണം ഊർജിതം
National
• 6 hours ago
കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ റിയാദിലെ ഏഴിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സെൽഫ് ഡ്രൈവിങ്ങ് ടാക്സികൾ ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 7 hours ago
വൻ തട്ടിപ്പിന് പിന്നിൽ സൈബർ പൊലിസ് ഉദ്യോഗസ്ഥൻ; കോടികൾ തട്ടിയ ശേഷം കാമുകിയുമായി ഒളിവിൽ പോയ ഉദ്യോഗസ്ഥൻ 4 മാസം കഴിഞ്ഞ് പിടിയിൽ
Kerala
• 7 hours ago
21-ാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ സൂര്യഗ്രഹണം; ലോകം കാത്തിരിക്കുന്നു 2027 ഓഗസ്റ്റ് 2ന്; ഈ അപൂർവ പ്രതിഭാസത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
uae
• 7 hours ago
ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം
Kerala
• 8 hours ago
യാത്രക്കാർക്ക് ഇനി എപ്പോഴും ഇന്റർനെറ്റ് ആക്സസ് ചെയ്യാം; എല്ലാ ഇന്റർസിറ്റി ബസുകളിലും സൗജന്യ വൈഫൈ ലഭ്യമാക്കി ദുബൈ
uae
• 8 hours ago
കനത്ത മഴയിലും അവസാനമായി വിഎസിനെ കാണാന്‍ ആയിരങ്ങള്‍: വിലാപയാത്ര റിക്രിയേഷന്‍ ഗ്രൗണ്ടില്‍
Kerala
• 8 hours ago
പ്രധാനമന്ത്രി മോദി യുകെയിലേക്കും മാലിദ്വീപിലേക്കും യാത്ര തിരിച്ചു: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കും; മാലിദ്വീപിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ മുഖ്യാതിഥി
National
• 9 hours ago
ഓപറേഷന് സിന്ദൂര്‍ 29ാം തീയതി പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും, പ്രധാനമന്ത്രി പങ്കെടുക്കും
National
• 9 hours ago
തകരാറുള്ള എയർബാഗ്: യുഎഇ ഡ്രൈവർമാർ, വാഹനങ്ങൾ പരിശോധിക്കണമെന്ന് മുന്നറിയിപ്പ്
uae
• 9 hours ago
പഴുത്ത ചക്ക കൊടുത്ത പണി; മദ്യം കഴിക്കാതെ ബ്രെത്ത്അനലൈസറിൽ കുടുങ്ങി കെഎസ്ആർടിസി ഡ്രൈവർമാർ
Kerala
• 8 hours ago
ഇഡിയുടെ കുരുക്കിൽ മിന്ത്ര: 1,654 കോടിയുടെ നിയമലംഘന കേസ്
National
• 8 hours ago
റെസിഡൻസി, പാസ്പോർട്ട് സേവനങ്ങൾ; 2025-ന്റെ ആദ്യ പകുതിയിൽ മാത്രം ജിഡിആർഫ്എ പ്രോസസ് ചെയ്തത് 52,000 ഇൻസ്റ്റന്റ് വീഡിയോ കോളുകൾ
uae
• 8 hours ago