
മുംബൈ ട്രെയിന്‍ സ്ഫോടനം: കുറ്റസമ്മതത്തിലും സാക്ഷിമൊഴികളിലും നിറയെ 'കോപ്പി പേസ്റ്റ്', ചോദിക്കാത്തതിനും 'ഉത്തരം'; മുസ്ലിം യുവാക്കളെ കുടുക്കിയെന്ന ആക്ഷേപം ശരിവച്ച് ഉത്തരവ്

മുംബൈ: മുംബൈ ട്രെയിന്‍ സ്ഫോടനക്കേസിലെ കുറ്റാരോപിതരെയെല്ലാം വെറുതെവിടുകയും ശിക്ഷകളെല്ലാം റദ്ദാക്കുകയും ചെയ്ത ബോംബെ ഹൈക്കോടതി ഉത്തരവില്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ളത് ഗുരുതരമായ കുറ്റപ്പെടുത്തലുകള്‍. മനപ്പൂര്‍വം കേസില്‍ മുസ്ലിം യുവാക്കളെ കുടുക്കിയെന്ന ആക്ടിവിസ്റ്റുകളുടെ ആക്ഷേപം ശരിവയ്ക്കുന്ന വിധത്തിലുള്ള നിരീക്ഷണങ്ങളാണ് കോടതിയില്‍നിന്നുണ്ടായത്. കുറ്റസമ്മതമൊഴികളിലെയും കുറ്റപത്രങ്ങളിലെ സാക്ഷിമൊഴികളിലെയും 'കോപ്പി പേസ്റ്റ്' സംസ്കാരം മുമ്പും പലതവണ കോടതി അപലപിച്ചിട്ടുണ്ടെന്നും ഇത്തരം അപകടകരമായ പ്രവണത ആവര്‍ത്തിക്കരുതെന്ന് ഉത്തരവില്‍ ഹൈക്കോടതി മുന്നറിയിപ്പ് നല്കുകയുംചെയ്തു.
കുറ്റസമ്മത മൊഴികളിലെ 'കോപ്പിയടി' പ്രവണത ജസ്റ്റിസുമാരായ അനില്‍ കിലോര്‍, ശ്യാം ചന്ദക് എന്നിവരടങ്ങിയ ബെഞ്ച് കേസിലെ ഉത്തരവില്‍ തുറന്നുകാട്ടി. ഇത്തരം കോപ്പി പേസ്റ്റ് കുറ്റപത്രം അപൂര്‍ണ്ണവും അസത്യവുമാണെന്നും ബെഞ്ച് പറഞ്ഞു. മറ്റൊരു കേസിലെ ഭാഗം ഈ കേസിലെ കുറ്റപത്രത്തിലേക്ക് പകര്‍ത്തിയെഴുതിയത് മൊഴികളുടെ ആധികാരികതയെ ദുര്‍ബലപ്പെടുത്തുന്നതാണ്. ഇതുപോലൊരു ദേശീയപ്രാധാന്യമുള്ള കേസിലെ കുറ്റാന്വേഷണത്തിന്റെ വിശ്വാസ്യതയില്‍ വിട്ടുവീഴ്ച ചെയ്യുന്ന അപകടകരമായ സംസ്കാരമാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
671 പേജുള്ള വിധിയില്‍ നിരവധി പ്രതികളുടെ കുറ്റസമ്മതങ്ങളുടെ താരതമ്യ ചാര്‍ട്ട് കോടതി വിശദമായി തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറെക്കുറേ സമാന ചോദ്യങ്ങളാണെങ്കിലും, വ്യത്യസ്ത കുറ്റാരോപിതര്‍ ഒരുപോലെ നല്കുന്ന മൊഴിയില്‍ കോടതി സംശയം പ്രകടിപ്പിച്ചു. ഉത്തരങ്ങള്‍ ഒരേ വാക്കാലുള്ളവയാണെന്നത് അവഗണിക്കാനാവില്ല. അതു യാദൃശ്ചികവുമല്ല. ഇത് വളരെ അസംഭവ്യമാണ്- കോടതി പറഞ്ഞു. സമാനമായ ചോദ്യത്തിന് ഒരേ ഉള്ളടക്കമുള്ള മൊഴികള്‍ രണ്ടുപേര്‍ നല്‍കിയേക്കും. പക്ഷേ ഒരേ വാക്കുകളും ശൈലിയും ഒരേ ക്രമത്തില്‍ എങ്ങിനെ ഉപയോഗിക്കും? വ്യത്യസ്ത വ്യക്തികള്‍ ഒരേ വിവരണം പങ്കിടാമെങ്കിലും അത് വ്യത്യസ്തമായിട്ടായിരിക്കും പ്രകടിപ്പിക്കുക.
ട്രെയിന്‍ സ്ഫോടനക്കേസിലെ പ്രതികളായ എ3, എ5, എ10 എന്നിവരുടെ കുറ്റസമ്മതം കോടതി ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇവയെല്ലാം മൂന്ന് വ്യത്യസ്ത ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ (ഡി.സി.പി) വിവിധ സ്ഥലങ്ങളിലും സമയങ്ങളിലും രേഖപ്പെടുത്തിയതാണെങ്കിലും, മൊഴികളെല്ലാം സമാനമാണ്. ഉത്തരവില്‍ ഇവ കൃത്യമായി ജഡ്ജിമാര്‍ കാണിക്കുകയുംചെയ്യുന്നുണ്ട്. ചോദ്യങ്ങളുടെ ഒരു ഫോര്‍മാറ്റ് സൗകര്യത്തിനായി ഡി.സി.പിമാര്‍ ഉപയോഗിച്ചുവെന്ന് അനുമാനിച്ചാല്‍ പോലും, ഉത്തരങ്ങള്‍ എങ്ങിനെ ഒരുപോലെയായി? എല്ലാം ഒരേ വാക്കാലുള്ളവയാണെന്നത് അവഗണിക്കാനാവില്ല. ഇത് കോപ്പി പേസ്റ്റ്ചെയ്തതാണ്.
പ്രോസിക്യൂഷന് സാക്ഷി പി.ഡബ്ല്യു -93 ഡി.സി.പി ഫഡ്താരെ, പി.ഡബ്ല്യു- 117 ഡി.സി.പി സിങ്, പി.ഡ.ബ്ല്യു-118 ഡി.സി.പി ഡംബ്രെ എന്നിവരുടെ തെളിവുകളില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു ചോദ്യാവലിയും ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാണ്. അതേസമയം, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും നിയമ ഉപദേഷ്ടാക്കളുടെയും മാര്‍ഗനിര്‍ദേശത്തെ അടിസ്ഥാനമാക്കി പി.ഡബ്ല്യു-93 ചോദ്യാവലി തയാറാക്കിയപ്പോള്‍ പി.ഡബ്ല്യു- 117, പി.ഡബ്ല്യു-118 എന്നീ സാക്ഷികളുടെ കാര്യത്തില്‍ അവ സ്വന്തമായും തയാറാക്കി. കുറ്റാരോപിതരുടെ കുറ്റസമ്മതത്തിലെ ചോദ്യങ്ങളുടെ ആമുഖം ഒന്നുതന്നെയാണ്. ഉദ്യോഗസ്ഥന്റെയും പ്രതിയുടെയും പേര് മാത്രമാണ് മാറ്റം. ചോദ്യങ്ങള്‍ ചോദിക്കാതിരുന്നിട്ടും, ചോദ്യങ്ങളും ഉത്തരങ്ങളും പലപ്പോഴും ഒന്നുതന്നെയായി. ഉദാഹരണത്തിന്, പ്രായത്തെക്കുറിച്ച് ചോദിച്ചിട്ടില്ലെങ്കിലും രണ്ട് ഉത്തരങ്ങളിലും പ്രതി തന്റെ പ്രായം പറഞ്ഞതായി കാണാം. ഒരു ഭാഷയിലെ ഒഴുക്കിനെക്കുറിച്ച് ചോദിച്ചിട്ടില്ലെങ്കിലും 'പ്രതികള്‍' അതിന് ഉത്തരം നല്‍കിയതായി കുറ്റസമ്മതമൊഴിയിലുണ്ട്.
പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്നും എന്നാല്‍ അവരുടെ ഒപ്പുകള്‍ ബലമായി നേടിയെടുത്തതാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം ശരിവയ്ക്കുന്നതാണ് ഈ ചാര്‍ട്ടുകള്‍. കുറ്റസമ്മത മൊഴികളൊന്നും നല്‍കിയിട്ടില്ലെന്നും എ.ടി.എസ് ഉദ്യോഗസ്ഥര്‍ ചില രേഖകളില്‍ തങ്ങളെക്കൊണ്ട് ഒപ്പുകള്‍ ബലമായി ചാര്ത്തിയെടുക്കുകയായിരുന്നുവെന്നും പ്രതികള്‍ സെഷന്‍സ് ജഡ്ജിക്ക് മുമ്പാകെ നല്കിയ പരാതിയിലും മൊഴിയിലും അവകാശപ്പെട്ട കാര്യവും കോടതി ചൂണ്ടിക്കാട്ടി.
The “copy paste” culture in confessional statements and witness statements in chargesheets flagged by Bombay High Court. The issue came to the fore again after the HC acquitted all the 12 accused in the 2006 Mumbai train blasts case, saying “the confessional statements are found to be incomplete and not truthful as some parts are a copy paste of each other”.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാമി തിരോധാനം; കേസിൽ തുടക്കം മുതൽ ബാഹ്യ ഇടപെടൽ ഉണ്ടായതായി ബന്ധു
Kerala
• 11 hours ago
അവധിക്കാലം മഴക്കാലത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയം; 'ചൂടൻ' ചർച്ചകൾ തുടരുന്നു
Kerala
• 11 hours ago
മധ്യവേനലവധി മാറ്റം; എതിർപ്പുമായി അധ്യാപക സംഘടനകൾ
Kerala
• 11 hours ago
സംസ്ഥാനത്ത് മുങ്ങി മരണങ്ങൾ വർധിക്കുന്നു; ഏഴ് മാസത്തിനിടെ മരണപ്പെട്ടത് 501 പേർ
Kerala
• 11 hours ago
കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 11 hours ago
ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്
Kerala
• 12 hours ago
മുംബൈ ട്രെയിന്‍ സ്ഫോടനക്കേസില്‍ 48 മത്തെ മണിക്കൂറില്‍ അപ്പീല്‍ പോയി; മലേഗാവ് കേസിലും അങ്ങിനെ ഉണ്ടാകുമോയെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ്
National
• 12 hours ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആര്‍ക്കെല്ലാം വോട്ട് ചെയ്യാം, ജയിക്കാന്‍ എത്ര വോട്ട് വേണം; നടപടിക്രമങ്ങള്‍ ഇങ്ങനെ | 17th Vice-Presidential Election
National
• 12 hours ago
കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്
National
• 19 hours ago
കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ
Kerala
• 20 hours ago
നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ്
Cricket
• 20 hours ago
ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം
latest
• 20 hours ago
കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല
National
• 20 hours ago
കലാഭവൻ നവാസ് അന്തരിച്ചു
Kerala
• 20 hours ago
അമിതമായ വായു മലിനീകരണം; മുസഫയിലെ വ്യാവസായിക കേന്ദ്രം താൽക്കാലികമായി നിർത്തിവച്ചു
uae
• 21 hours ago
കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• a day ago
ഹൈവേയിൽ സഡൻ ബ്രേക്ക് ഇട്ടാൽ ഡ്രൈവർ കുടുങ്ങും; സുപ്രീംകോടതി
auto-mobile
• a day ago
സഊദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളിൽ മഴ; വെള്ളപ്പൊക്ക മുന്നറിയിപ്പ്, തായിഫിൽ റെഡ് അലർട്ട്
latest
• a day ago
തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം
Kerala
• 20 hours ago
ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
National
• 21 hours ago
എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്
Football
• 21 hours ago