HOME
DETAILS

കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല

  
August 01 2025 | 16:08 PM

Train Derails in Uttar Pradesh Sabarmati Jansadharan Express Incident

ഉത്തർ പ്രദേശിൽ ട്രെയിൻ പാളം തെറ്റി. ബിഹാറിലെ മുസാഫർപൂരിൽ നിന്ന് ഗുജറാത്തിലെ സബർമതിയിലേക്ക് പോവുകയായിരുന്ന 15269 സബർമതി ജനസാധാരൺ എക്സ്പ്രസാണ് പാളം തെറ്റിയത്. പങ്കി ധാം, ഭൗപൂർ സ്റ്റേഷനുകൾക്കിടയിലുള്ള ലൂപ്പ് ലൈനിൽ പ്രവേശിക്കുന്നതിനിടെയാണ് ട്രെയിനിന്റെ രണ്ട് കോച്ചുകൾ പാളം തെറ്റിയത്. വെള്ളിയാഴ്ച വൈകിട്ട് 4:20-നായിരുന്നു സംഭവം. ട്രെയിനിന്റെ എൻജിനിൽ നിന്ന് ആറാമത്തെയും ഏഴാമത്തെയും കോച്ചുകളാണ് പാളം തെറ്റിയത്. കാൺപൂർ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ സബർമതിയിലേക്കുള്ള യാത്രക്കിടെ ആയിരുന്നു അപകടം സംഭവിച്ചത്. ട്രെയിൻ കുറഞ്ഞ വേഗതയിൽ ആയിരുന്നതിനാൽ അപകടത്തിൽ ആർക്കും പരുക്കുകളില്ല. 

"ഭൗപൂർ സ്റ്റേഷനിലെ ലൂപ്പ് ലൈനിൽ പ്രവേശിക്കവേ എൻജിനിൽ നിന്ന് ആറാമത്തെയും ഏഴാമത്തെയും കോച്ചുകൾ പാളം തെറ്റി. ട്രെയിനിന്റെ വേഗത വളരെ കുറവായിരുന്നതിനാൽ യാത്രക്കാർക്ക് പരുക്കേറ്റില്ല," ഒരു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.

"യാത്രക്കാരുടെ ബന്ധുക്കൾക്കായി ഹെൽപ്‌ലൈൻ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങളും സാധാരണ സർവിസ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും റെയിൽവേ ആരംഭിച്ചു," ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.

A train derailment incident occurred in Uttar Pradesh involving the Sabarmati Jansadharan Express, which was traveling from Muzaffarpur in Bihar to Sabarmati in Gujarat. The train's two coaches derailed between Panki Dham and Bhau Pur stations on August 1, 2025, at around 4:30 PM. Fortunately, no casualties or major injuries were reported due to the relatively low speed of the train at the time of the incident ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

Kerala
  •  3 days ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  3 days ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  3 days ago
No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  3 days ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  3 days ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  4 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  4 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  4 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  4 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  4 days ago