നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ്
ഓവൽ: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 247 റൺസിന് പുറത്തായി. ഇന്ത്യൻ ബൗളിങ്ങിൽ മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്‌ണ എന്നിവർ നാല് വിക്കറ്റുകൾ നേടി മിന്നും പ്രകടനം നടത്തിയപ്പോൾ ഇംഗ്ലണ്ട് തകരുകയായിരുന്നു. ക്യാപ്റ്റൻ ഒലി പോപ്പ്. ജോ റൂട്ട്, ജേക്കബ് ബെഥേൽ, ഹാരി ബ്രുക് എന്നിവരെയാണ് സിറാജ് പുറത്താക്കിയത്. ഇതിലെ മൂന്ന് വിക്കറ്റുകളും എൽബിഡബ്ലിയുവിലൂടെയാണ് സിറാജ് സ്വന്തമാക്കിയതെന്നാണ് മറ്റൊരു പ്രത്യേകത.
ടെസ്റ്റ് ക്രിക്കറ്റിൽ ഇതാദ്യമായാണ് സിറാജ് ഒരു ടെസ്റ്റ് ഇന്നിങ്സിൽ മൂന്ന് എൽബിഡബ്ലിയു വിക്കറ്റുകൾ സ്വന്തമാക്കുന്നത്. ഇതിനു മുമ്പ് രണ്ട് തവണ ഇത്തരത്തിൽ ബാറ്റർമാരെ സിറാജ് പുറത്താക്കിയിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും മൂന്ന് എൽബിഡബ്ലിയു വിക്കറ്റുകൾ സിറാജിന് ലഭിച്ചിരുന്നില്ല. ഈ പരമ്പരയിൽ ബിർമിംഗ്ഹാമിൽ നടന്ന മത്സരത്തിൽ രണ്ട് തവണ എൽബിഡബ്ലിയു വിക്കറ്റുകൾ സിറാജ് സ്വന്തമാക്കിയിരുന്നു. 2021ൽ ഇംഗ്ലണ്ടിനെതിരെയും 2023ൽ വെസ്റ്റ് ഇൻഡീസിനെതിരെയും സിറാജ് ഇത്തരത്തിൽ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി.
ഇംഗ്ലണ്ടിനായി ഹാരി ബ്രുക്, സാക് ക്രാളി എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ചു നിന്നു. 57 പന്തിൽ 64 റൺസാണ് ഹാരി ബ്രുക് നേടിയത്. 14 ഫോറുകളാണ് താരം നേടിയത്. 64 പന്തിൽ അഞ്ചു ഫോറുകളും ഒരു സിക്‌സും അടക്കം 53 റൺസാണ് ബ്രുക് നേടിയത്.
അതേസമയം ഒന്നാം ഇന്നിങ്സിൽ 224 റൺസിനാണ് പുറത്തായത്. അർദ്ധ സെഞ്ച്വറി നേടിയ കരുൺ നായരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 109 പന്തിൽ 57 റൺസാണ് കരുൺ നേടിയത്. എട്ട് ഫോറുകളാണ് മലയാളി താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. സായ് സുദർശൻ 38 റൺസും വാഷിംഗ്ടൺ സുന്ദർ 26 റൺസും സ്വന്തമാക്കി ഇംഗ്ലണ്ട് ബൗളിങ്ങിൽ ഗസ് ആറ്റ്കിൻസൺ അഞ്ചു വിക്കറ്റുകൾ നേടി മികച്ച പ്രകടനമാണ് നടത്തിയത്. ജോഷ് ടംഗ് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.
In the final Test against England England were bowled out for 247 in the first innings India bowled brilliantly with Mohammed Siraj and Prasidh Krishna taking four wickets but England collapsed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."