HOME
DETAILS

തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം

  
Web Desk
August 01, 2025 | 4:52 PM

trivandrum medical college controversy move against dr harris protests intensify

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിൽ ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി ആരോപണമുയർത്തിയ ഡോ. ഹാരിസ് ഹസനെതിരെ ആരോഗ്യവകുപ്പ് നടപടിക്ക് ഒരുങ്ങുന്നു. ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകൾ അസത്യമാണെന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ആരോഗ്യവകുപ്പ് നിയോഗിച്ച അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചതോടെ വിവാദം രൂക്ഷമായിരിക്കുകയാണ്.

ഡോ. ഹാരിസിന്റെ ആരോപണങ്ങൾ ആരോഗ്യവകുപ്പിനെയും മന്ത്രി വീണാ ജോർജിനെയും പ്രതിരോധത്തിലാക്കിയിരുന്നു. എന്നാൽ, അന്വേഷണ റിപ്പോർട്ട് ഡോ. ഹാരിസിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. ശസ്ത്രക്രിയ ഉപകരണങ്ങൾ ലഭ്യമായിരുന്നിട്ടും അവ ഉപയോഗിക്കാതെ ശസ്ത്രക്രിയകൾ മുടക്കിയെന്നും, ചട്ടലംഘനം നടത്തിയെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങൾ കാണാതായെന്നും, ഇതിന്റെ ഉത്തരവാദിത്തം ഡിപ്പാർട്ട്മെന്റ് തലവനായ ഡോ. ഹാരിസിനാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, ഈ കണ്ടെത്തലുകൾ ഡോ. ഹാരിസിനെ മനഃപൂർവം കുരുക്കാൻ ഉണ്ടാക്കിയതാണെന്നാണ് ഉയരുന്ന ആരോപണം. ഉപകരണങ്ങളുടെ ലഭ്യതക്കുറവ് സംബന്ധിച്ച് ആശുപത്രി അധികൃതരെ അറിയിച്ചതിന്റെ തെളിവായി ഡോ. ഹാരിസ് പുറത്തുവിട്ട രേഖകൾ, അന്വേഷണ റിപ്പോർട്ടിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നു. ബന്ധപ്പെട്ടവർക്ക് അയച്ച കത്തുകൾ പുറത്തുവന്നതോടെ, അന്വേഷണ സംഘം ഡോക്ടറെ ലക്ഷ്യമിട്ട് റിപ്പോർട്ട് തയ്യാറാക്കിയതാണെന്ന് വ്യക്തമാകുന്നുവെന്നാണ് ഡോ. ഹാരിസിന്റെ വാദം.

മുഖ്യമന്ത്രിയും മന്ത്രിയും ഡോ. ഹാരിസിനെതിരെ

മുഖ്യമന്ത്രി പിണറായി വിജയൻ ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകളെ പരസ്യമായി തള്ളിയതോടെയാണ് വിവാദം കൂടുതൽ വഷളായത്. ഡോ. ഹാരിസിന്റെ പരാമർശങ്ങൾ ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കാൻ കാരണമായെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഇതിനു പിന്നാലെ, ആരോഗ്യമന്ത്രി വീണാ ജോർജും ഡോ. ഹാരിസിനെതിരെ രംഗത്തെത്തി. സിപിഐഎം പാർട്ടിയും ഡോ. ഹാരിസിനെതിരെ ആരോപണവുമായി എത്തിയിട്ടുണ്ട്. ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകൾ മന്ത്രിയെ അവഹേളിക്കാനും പ്രതിപക്ഷത്തിന് സമരത്തിന് വഴിയൊരുക്കാനുമുള്ള ശ്രമമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

പ്രതിഷേധം

ഡോ. ഹാരിസിനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ, തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രതിഷേധം ശക്തമാകുകയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ വിഷയം ചർച്ചയാക്കിയത് തെറ്റായ നടപടിയാണെന്ന് ഡോ. ഹാരിസ് സമ്മതിച്ചെങ്കിലും, ഉപകരണങ്ങളുടെ ലഭ്യതക്കുറവ് താൻ ആവർത്തിച്ച് ചൂണ്ടിക്കാട്ടിയതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയിൽ ഓഫീസ് സൗകര്യമോ പ്രിന്റൗട്ട് എടുക്കാനുള്ള സംവിധാനമോ പോലും ഇല്ലാത്ത സാഹചര്യത്തിലാണ് താൻ സ്വന്തം നിലയിൽ അധികൃതരെ അറിയിച്ചതെന്ന് ഡോ. ഹാരിസ് രേഖകൾ സഹിതം വാദിക്കുന്നു.

എന്നാൽ, ഡോ. ഹാരിസിനെതിരെ കർശന നടപടി സ്വീകരിച്ചാൽ, അത് ജനരോഷത്തിന് കാരണമാകുമെന്ന ആശങ്ക സർക്കാരിനുണ്ട്. ഉപകരണങ്ങൾ കാണാതായതിന്റെ ഉത്തരവാദിത്തം വകുപ്പുമേധാവിയായ ഡോ. ഹാരിസിന് വ്യക്തമാക്കേണ്ടി വരുമെന്ന് അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ, ആരോഗ്യവകുപ്പിന്റെ നടപടികൾ എന്താകുമെന്ന് കണ്ടറിയേണ്ടതുണ്ട്.

 

The Trivandrum Medical College controversy escalates as the Health Department plans action against Dr. Harris Hassan for alleging a lack of surgical equipment in the Urology Department. An inquiry report, claiming his revelations are false, accuses him of rule violations and mismanagement, including missing costly equipment



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയിലെ വായു മലിനീകരണത്തിനെതിരായ പ്രതിഷേധം; അറസ്റ്റിലായ വിദ്യാര്‍ഥികളില്‍ 9 പേര്‍ക്ക് ജാമ്യം 

National
  •  10 days ago
No Image

യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; വിദേശ ആസ്തി വെളിപ്പെടുത്തണം, കനത്ത പിഴകൾ ഒഴിവാക്കാൻ SMS അലേർട്ടുകൾ

uae
  •  10 days ago
No Image

ഒരുമിച്ച് കളിച്ചവരിൽ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: മാഴ്‌സെലോ

Football
  •  10 days ago
No Image

ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണ് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ച സംഭവം; കരാർ കമ്പനിക്കെതിരെ നടപടിയെടുത്ത് ദേശീയപാത അതോറിറ്റി

Kerala
  •  10 days ago
No Image

താടി നീട്ടി വളർത്തി രൂപം മാറ്റി ,മതം മാറി അബ്ദുൾ റഹീം എന്ന പേരും സ്വീകരിച്ചു; 36 വർഷം ഒളിവിലായിരുന്ന കൊലക്കേസ് പ്രതി പൊലിസ് പിടിയിൽ

National
  •  10 days ago
No Image

തൃശ്ശൂരിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ‌‌ഒരാൾക്ക് പരുക്ക്

Kerala
  •  10 days ago
No Image

ട്രാവൽ ഏജന്റുമാരുടെ തട്ടിപ്പ് തടയാൻ കുവൈത്ത് അധികൃതർ; യാത്രാ നിരീക്ഷണം ശക്തമാക്കും, കർശന നടപടിക്ക് നിർദേശം

Kuwait
  •  10 days ago
No Image

ബാങ്കിൽ പോയി മടങ്ങും വഴി കവർ കീറി പേഴ്‌സ് റോഡിൽ; കളഞ്ഞുകിട്ടിയ 4.5 ലക്ഷം രൂപയുടെ സ്വർണം തിരികെ ഉടമസ്ഥയുടെ കൈകളിലേക്ക്

Kerala
  •  10 days ago
No Image

ചരിത്രം കണ്മുന്നിൽ! ഇന്ത്യയിൽ സച്ചിന് മാത്രമുള്ള റെക്കോർഡിലേക്ക് കണ്ണുവെച്ച് കോഹ്‌ലി

Cricket
  •  10 days ago
No Image

മെഡിക്കൽ കോളേജ് ക്യാമ്പസിൽ തെരുവ് നായ ഭീഷണി; 'ഭക്ഷണം നൽകിയാൽ പുറത്താക്കും' കർശന മുന്നറിയിപ്പുമായി പ്രിൻസിപ്പൽ; എതിർത്ത് എംഎൽഎ 

National
  •  10 days ago