ഗ്രാജ്വേറ്റ് ടെക്‌നീഷ്യന്‍ അപ്രന്റിസാകാം; കേരളത്തില്‍ 500 ഒഴിവുകള്‍
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലേക്കു ഗ്രാജ്വേറ്റ് ടെക്‌നീഷ്യന്‍ അപ്രന്റിസുകളെ തെരഞ്ഞെടുക്കുന്നു.
കേരളത്തില്‍ വിവിധയിടങ്ങളിലായി അഞ്ഞൂറോളം ഒഴിവുകളാണുള്ളത്. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ചെന്നൈയിലെ ദക്ഷിണമേഖലാ ബോര്‍ഡ് ഓഫ് അപ്രന്റിഷിപ്പ് ട്രെയ്‌നിങ്ങും സംസ്ഥാന സാങ്കേതിക വകുപ്പിനു കീഴിലെ കളമശ്ശേരി സൂപ്പര്‍വൈസറി ഡെവലപ്‌മെന്റ് സെന്ററും ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
എന്‍ജിനിയറിങ് ടെക്‌നോളജിയില്‍ ബി.ഇ, ബി.ടെക്, പോളിടെക്‌നിക് ഡിപ്ലോമ നേടി മൂന്നു വര്‍ഷം പിന്നിടാത്തവര്‍ക്കും അപ്രന്റിസ് ആക്ട് പ്രകാരം ഏതെങ്കിലും സ്ഥാപനത്തില്‍ പരിശീലനത്തിനു ചേരാത്തവര്‍ക്കും ഇതിനായുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികള്‍ സൂപ്പര്‍വൈസറി ഡെവലപ്‌മെന്റ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായുള്ള അപേക്ഷാഫോം സൂപ്പര്‍വൈസറി ഡെവലപ്‌മെന്റ് സെന്ററിന്റെ വെബ്‌സൈറ്റായ ംംം.റെരലിൃേല.ീൃഴല്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം. അപ്രന്റിസ് ട്രെയ്‌നിയാകാന്‍ താല്‍പര്യമുള്ളവര്‍ സൂപ്പര്‍വൈസറി ഡെവലപ്‌മെന്റ് സെന്ററിലെ രജിസ്‌ട്രേഷന്‍ കാര്‍ഡ്, ഇമെയില്‍ പ്രിന്റ്, സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റിന്റെയും അസ്സലും മൂന്നു പകര്‍പ്പുകളും, വിശദമായ ബയോഡാറ്റയുടെ മൂന്നുപകര്‍പ്പുകള്‍ എന്നിവ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. ബിരുദക്കാര്‍ക്ക് കുറഞ്ഞത് 4,984 രൂപയും ഡിപ്ലോമക്കാര്‍ക്ക് 3,542 രൂപയുമാണ് പ്രതിമാസ സ്റ്റൈപന്‍ഡ് ലഭിക്കുക. ട്രെയ്‌നിങ്ങിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇത് അഖിലേന്ത്യാ തലത്തില്‍ തൊഴില്‍ പരിചയമായി പരിഗണിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റാണ്.സെപ്റ്റംബര്‍ 24 മുതല്‍ നവംബര്‍ അഞ്ചുവരെയാണ് ഇന്റര്‍വ്യൂ നടക്കുക. അപേക്ഷാ ഫോം, പങ്കെടുക്കുന്ന കമ്പനികളുടെ വിശദാംശങ്ങള്‍, ഇന്റര്‍വ്യൂ തിയതി, എന്നിവ അറിയുന്നതിനും മറ്റു വിശദവിവരങ്ങള്‍ക്കും ംംം.റെരലിൃേല.ീൃഴ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04842556530
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."